അനുഷ്‌ക ഷെട്ടിക്കായി സാഹോയുടെ പ്രത്യേക പ്രദര്‍ശനം? പ്രിയ കൂട്ടുകാരിക്കായി പ്രഭാസ്
ബാഹുബലി സീരിസിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയവരാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ബ്രഹ്മാണ്ഡ ചിത്രത്തില്‍ ബാഹുബലിയും ദേവസേനയുമായിട്ടുളള ഇവരുടെ പ്രകടനം വലിയ രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാഹുബലിക്ക് മുന്‍പും നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
ബാഹുബലിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം അനുഷ്‌ക ഷെട്ടിക്കായി സാഹോയുടെ പ്രത്യേക പ്രദര്‍ശനം പ്രഭാസ് ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രദര്‍ശനം തീര്‍ത്തും സ്വകാര്യമായിരിക്കുമെന്നും അറിയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ചുളള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.മുന്‍പ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും താരങ്ങള്‍ അത് നിഷേധിച്ചിരുന്നു.
വിവാഹം ഇതുവരെ കഴിയാത്ത പ്രഭാസ് അനുഷ്‌ക ഷെട്ടിയെ ഉടന്‍ കല്യാണം കഴിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇതൊന്നും അധികം ശ്രദ്ധിക്കാതെ സിനിമാത്തിരക്കുകളുമായി മുന്നോട്ട് പോവുകയായിരുന്നു താരജോഡികള്‍.


Click it and Unblock the Notifications