സച്ചിന്റെ മകള്‍ ബോളിവുഡ് സിനിമയില്‍
ഒരു താര പുത്രി കൂടെ വെള്ളിവത്തിരയിലേക്ക്. ഈ താരം സിനിമയിലെയല്ല, സ്‌പോര്‍ട്‌സില്‍ ഉള്ളതാണ്. അതെ, ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ടെന്‍ണ്ടുല്‍ക്കറുടെ മകള്‍ സാറ ടെന്‍ണ്ടുല്‍ക്കര്‍ ബോളിവുഡ് സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.
ഷാഹിദ് കപൂര്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ് സാറയുടെ അരങ്ങേറ്റമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെ സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നിരിക്കിലും സാറയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ബോളിവുഡില്‍ തുടങ്ങിയെന്നാണ് അറിയുന്നത്.

പതിനേഴാം വയസ്സില്‍ വെള്ളിത്തിരയിലെത്തിയ അലിയ ഭട്ടിനെക്കാളും സുന്ദരിയാണ് സച്ചിന്റെ മകള്‍ സാറയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ വസ്ത്ര ധാരണത്തിലും മറ്റും പ്രത്യേക ശ്രദ്ധ കൊടുക്കുന്ന സാറ അമ്മ അഞ്ജലിയുടെ തനി പകര്‍പ്പാണെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം.
ധീരുഭായ് അംബാനി ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പതിനേഴുകാരിയായ സാറ. എന്തായാലും ക്രിക്കറ്റ് ദൈവത്തിന്റെ മകളുടെ വെള്ളിത്തിരയിലേക്കുള്ള വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











