For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവിൽ സായി പല്ലവി വിവാഹത്തിന് തയ്യാറായോ?

  |

  ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ താരം 'പ്രേമം' എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും നേടിയെടുത്തു.

  ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.

  തികച്ചും സ്വാഭാവികമായ അഭിനയ ശൈലി കൊണ്ടും ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ' വിരാട പർവ്വം ' ആണ്.

  ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച റാണാ ദഗ്ഗുബതിയാണ് ഈ ചിത്രത്തിൽ നായകനായി എത്തിയത്. 2021ൽ റീലീസ്‌ ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡ് മഹാമാരി കാരണം 2022 ഏപ്രിൽ 8 നാണ് റിലീസ് ആയത്.

  ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് പിന്നാലെ സായി പല്ലവി വിവാഹിതയാവുന്നു എന്ന വാർത്തയാണ് പരക്കുന്നത്. ഉടനൊന്നും താൻ വിവാഹത്തിന് തയ്യാറാവില്ലെന്ന് എൻ ജി കെ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നേ നടൻ സുര്യയുമായി നടത്തിയ ഒരു പഴയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു.

  താൻ ഉടൻ വിവാഹം കഴിയുന്നില്ലെന്ന് തീരുമാനിച്ചതിന് ഒരു വിചിത്രമായ കാരണവും അന്ന് സായി പല്ലവി പറഞ്ഞു. താൻ വിവാഹം കഴിച്ചാൽ ഭർത്താവിനൊപ്പം ജീവിക്കേണ്ടി വരുമെന്നും മാതാപിതാക്കളെ തനിക്ക് ഉപേക്ഷിക്കാൻ കഴിയില്ലെന്നും താരം വ്യക്തമാക്കി.

  മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരിക്കാനും അവരെ പരിപാലിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും വിവാഹം കഴിക്കുന്നത് അതിന് ഒരു തടസ്സമാവുമെന്നും പറഞ്ഞാണ് അന്ന് താരം വിവാഹം വേണ്ടെന്ന് വെച്ചത്.

  താരത്തിന്റെ ഈ പ്രസ്താവന അന്ന് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. സായിയുടെ ആരാധകർക്കിടയിൽ ഈ വാർത്ത വലിയൊരു നടുക്കം സൃഷ്ടിക്കുകയുണ്ടായി.

  വിരാട പർവ്വത്തിന്റെ റിലീസിന് ശേഷം താരം വിവാഹത്തിന് തയ്യാറാവുകയാണെന്നും. സായി പല്ലവിക്ക് അനിയോജ്യനായ വരനെ കുടുംബം തേടുകയാണെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.

  ശ്യാം സിംഹ റോയിക്ക് ശേഷം അടുത്തതായി താരത്തിന്റെ ഒരു ചിത്രവും പ്രഖ്യാപിച്ചിട്ടില്ലെന്നാണ് അറിയുന്നത്. മാതാപിതാക്കളോട് വിവാഹത്തിന് സമ്മതം നൽകിയതിനാൽ സായി പല്ലവി പുതിയ പ്രോജക്റ്റുകളിൽ ഒപ്പിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

  2019-ൽ സായി പല്ലവി തന്റെ ചിത്രമായ കനായുടെ സംവിധായകൻ എ.എൽ.വിജയുമായി ഡേറ്റിംഗ് നടത്തുന്നു എന്ന തരത്തിൽ കിംവദന്തികൾ പുറത്ത് വന്നിരുന്നു.

  ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാവുമെന്നും അന്ന് സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുകയുണ്ടായി.

  രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത 'ശ്യാം സിൻഹ റോയ്' എന്ന ചിത്രത്തിൽ ഏറെ ജനശ്രദ്ധ നേടിയ കഥാപാത്രത്തെയാണ് സായി അവതരിപ്പിച്ചത്.

  ചിത്രത്തിൽ സായി പല്ലവി കൂടാതെ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം നാച്ചുറൽ സ്റ്റാർ നാനി നായകനായി എത്തി.

  രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻഗുപ്ത, ലീല സാംസൺ, മനീഷ് വാധ്വ, ബരുൺ ചന്ദ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

  നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ വെങ്കട്ട് എസ് ബോയനപള്ളിയാണ് ശ്യാം സിൻഹ റോയ് എന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം നിർമ്മിച്ചത്. സത്യദേവ് ജംഗയുടെ യഥാർത്ഥ കഥയാണ് ചിത്രം.

  ദേശീയ അവാർഡ് ജേതാവ് ക്രുതി മഹേഷും യാഷ് മാസ്റ്ററും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

  2021 ഡിസംബർ 24 നാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നിങ്ങനെ എല്ലാ ദക്ഷിണ ഭാഷകളിലും ശ്യാം സിംഹ റോയ് റിലീസ് ചെയ്തിരുന്നു.

  Read more about: sai pallavi
  English summary
  Sai Pallavi Changed her stand; will get married soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X