»   » സായി പല്ലവിയുടെ ആദ്യ ചിത്രം പ്രേമമല്ലെന്നോ?

സായി പല്ലവിയുടെ ആദ്യ ചിത്രം പ്രേമമല്ലെന്നോ?

Posted By:
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം പ്രേമത്തിലൂടെ മലയാള സിനിമയ്ക്ക് മൂന്ന് പുതുമഖ നായികമാരെ കിട്ടി. അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റിയന്‍ എന്നിവര്‍. മൂന്ന് പേരും പുതുമഖ നായികമാരാണെന്ന് പറയുന്നുണ്ടെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായ മലര്‍ എന്ന സായി പല്ലവി മുമ്പൊരു തമിഴ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടത്രേ.

2008ല്‍ ജീവ സംവിധാനം ചെയ്ത ദം ധൂം എന്ന ചിത്രത്തിലാണ് സായി പല്ലവി ആദ്യമായി സ്‌ക്രീനില്‍ എത്തുന്നത്. റൊമാന്റിക് ത്രില്ലറായ ധാം ധൂമില്‍ ജയംരവിയും കങ്കണ റോണതുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രേമത്തിന്റെ ഹിറ്റിന് ശേഷം സായി പല്ലവി ഇപ്പോള്‍ സമീര്‍ താഹീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നുണ്ട്. ദുല്‍ഖറിന്റെ നായിക വേഷമാണ് സായി അവതരിപ്പിക്കുന്നത്. പ്രേമത്തിന് ശേഷം പ്രേക്ഷകരുടെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സായി പല്ലവി പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുന്നത്. തുടര്‍ന്ന് വായിക്കൂ..

സായി പല്ലവിയുടെ ആദ്യ ചിത്രം പ്രേമമല്ലെന്നോ?

സായി പല്ലവിയെ മലര്‍ എന്ന് വിളിക്കാനാണ് മലയാളി പ്രേക്ഷകര്‍ക്ക് എന്നും ഇഷ്ടം. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സായി പല്ലവി നായികയായി ഉടന്‍ പുതിയ ചിത്രമുണ്ടാകുമെന്ന് വാത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രേമം പോലൊരു ചിത്രം വന്നാലെ ഇനി സിനിമയിലേക്കുള്ളുവെന്ന് പറഞ്ഞ് സായി പല്ലവി രംഗത്ത് എത്തിയിരുന്നു.

സായി പല്ലവിയുടെ ആദ്യ ചിത്രം പ്രേമമല്ലെന്നോ?

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ സായി പല്ലവി വീണ്ടും വെള്ളിത്തിരയില്‍ എത്തി. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സായി പല്ലവി നായികയായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

സായി പല്ലവിയുടെ ആദ്യ ചിത്രം പ്രേമമല്ലെന്നോ?

2008ല്‍ ജീവ സംവിധാനം ചെയ്ത ചിത്രത്തില്‍ സായി പല്ലവി ആദ്യമായി സ്‌ക്രീനില്‍ എത്തി.

സായി പല്ലവിയുടെ ആദ്യ ചിത്രം പ്രേമമല്ലെന്നോ?

ചിത്രത്തിലെ ഒരു ഗാന രംഗത്തിലാണ് സായി പല്ലവി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജയം രവിയും കങ്കണ റോണതുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Dhaam Dhoom is a 2008 Tamil romantic thriller film, based on the 1997 American drama Red Corner.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam