»   » കഴിഞ്ഞ അഞ്ച് വര്‍ഷമായി സായി പല്ലവി ചീപ്പ് ഉപയോഗിച്ചിട്ടില്ല!

കഴിഞ്ഞ അഞ്ച് വര്‍ഷമായി സായി പല്ലവി ചീപ്പ് ഉപയോഗിച്ചിട്ടില്ല!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം സിനിമയിലെ സായി പല്ലവിയുടെയും അനുപമ പരമേശ്വരന്റെയും മുടിയില്‍ പ്രേക്ഷകരുടെ ഒരുകണ്ണു വീണിട്ടുണ്ട്. ഇടത് തോളില്‍ കടന്നല്‍ കൂടുപോലെ മുടിയൊതുക്കിവച്ച മേരിയുടെ വിശേഷം ഒരുപാട് പറഞ്ഞതാണ്. ഇനി സായി പല്ലവിയുടെ മുടിയുടെ അഴകിലേക്ക് കടക്കാം.

സിനിമയില്‍ ഗാനരംഗത്തൊഴികെ മറ്റെല്ലാ രംഗത്തും സായി പല്ലവി തന്റെ നീണ്ട മുടി കെട്ടിയൊതുക്കി വച്ചിട്ടുണ്ട്. വിദേശത്തൊക്കെ പോയി പഠിയ്ക്കുന്ന കുട്ടി ഇത്രയും മുടി നീട്ടി വളര്‍ത്തിയെന്നത് കേരളത്തില്‍ മുടി വളര്‍ത്താന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ക്കൊരു കൗതുകമായിരുന്നു. എന്നാല്‍ ഈ മുടി സൂക്ഷിച്ചു കൊണ്ടു നടക്കാന്‍ സായി നന്നേ പാടു പെടുന്നുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സായി പല്ലവി ചീപ്പ് ഉപയോഗിച്ചിട്ടില്ല!

ജോര്‍ജ്ജയിലെ കാലാവസ്ഥയില്‍ മുടി കൊണ്ടു നടക്കുക എന്നത് ഒരു ബാധ്യത തന്നെയായിരുന്നു എന്നാണ് സായി പല്ലവി പറയുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സായി പല്ലവി ചീപ്പ് ഉപയോഗിച്ചിട്ടില്ല!

നീണ്ട ഇടതൂര്‍ന്ന മുടിയില്‍ അഞ്ചുവര്‍ഷമായി ചീപ്പ് ഉപയോഗിച്ചിട്ടെന്നും വിരലുകള്‍ കൊണ്ട് കോതിയൊതുക്കുകയാണ് പതിവെന്ന രഹസ്യവും പല്ലവി പങ്കുവച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സായി പല്ലവി ചീപ്പ് ഉപയോഗിച്ചിട്ടില്ല!

കുട്ടിക്കാലത്ത് ബോയ് കട്ടായിരുന്നത്രെ സായിക്ക് ഇഷ്ടം. എട്ടാം ക്ലാസു വരെ ബോയ് കട്ടായിരുന്നുവത്രെ

കഴിഞ്ഞ അഞ്ച് വര്‍ഷമായി സായി പല്ലവി ചീപ്പ് ഉപയോഗിച്ചിട്ടില്ല!

ജീവിതത്തില്‍ ആദ്യമായി ചായ കുടിച്ചതും ആദ്യമായി പൂമ്പാറ്റയെ പിടിച്ചതും നെറ്റിയില്‍ കുങ്കുമം വച്ചതും പ്രേമത്തിന്റെ ലൊക്കേഷനില്‍ വച്ചാണെന്ന് സായി പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സായി പല്ലവി ചീപ്പ് ഉപയോഗിച്ചിട്ടില്ല!

മുഖക്കുരുവും വേറിട്ട ശബ്ദവും ഉണ്ടാക്കിയ അപകര്‍ഷതാബോധത്തെ ഇല്ലാതാക്കിയത് പ്രേമം നല്‍കിയ ആത്മ വിശ്വാസമാണെന്ന് സായി പറഞ്ഞു.

English summary
Sai Pallavi didn't use comb last five years

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam