എന്‍ജികെയില്‍ സൂര്യയുടെ നായികയായെത്തിയതിന് പിന്നാലെ ജൂനിയര്‍ എന്‍ടി ആറിനൊപ്പം സായ് പല്ലവി?
പ്രേമത്തിലൂടെ മലര്‍ മിസ്സിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ അഭിനേത്രികളിലൊരാളാണ് സായ് പല്ലവി. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് ഈ നായിക. ശെല്‍വരാഘവന്‍ സൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എന്‍ജികെയില്‍ സൂര്യയുടെ നായികമാരിലൊരാള്‍ കൂടിയാണ് ഈ താരം. വ്യത്യസ്തമായ പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയും സായ് പല്ലവിയും തമ്മിലുള്ള കോംപിനേഷന്‍ കിടുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്തമായി സിനിമയ്ക്ക് നിരവധി റീടേക്കുകള്‍ വേണ്ടിവന്നപ്പോള്‍ അഭിനയം നിര്‍ത്തിയാലോ എന്ന് വരെ താനാലോചിച്ചിരുന്നുവെന്ന് തേരം നേരത്തെ പറഞ്ഞിരുന്നു. നടിപ്പിന്‍ നായകനായ സൂര്യയ്‌ക്കൊപ്പമുള്ള വരവിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയായാണ് താരത്തെ തേടി മറ്റൊരു സുപ്രധാന അവസരമെത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.
രാജമൗലിയുടെ ബ്രഹ്മാണ്ഡ സിനിമയായ ആര്‍ആര്‍ആറില്‍ സായ് പല്ലവിയും അഭിനയിച്ചെക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജൂനിയര്‍ എന്‍ടി ആറിന്റെ നായികയായാണ് താരമെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഡെയ്‌സി എഡ്ഗറിനെയായിരുന്നു ഈ റോളിലേക്ക് പരിഗണിച്ചിരുന്നത്. സിനിമയില്‍ നിന്നും അപ്രതീക്ഷിതമായി താരം പിന്‍വാങ്ങുകയായിരുന്നു. ഇതോടെയാണ് ഈ റോളിലേക്ക് സായിയെ തിരഞ്ഞെടുക്കാന്‍ സംവിധായകന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ആരാധകപിന്തുണയുടെ കാര്യത്തിലും സ്വീകാര്യതയിലുമൊക്കെ ഏറെ മുന്നിലുള്ള സായ് പല്ലവിയില്‍ ഈ കഥാപാത്രവും ഭദ്രമായിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 400 കോടി മുതല്‍ മുടക്കിലാണ് ചിത്രമൊരുക്കുന്നത്. ജൂനിയര്‍ എന്‍ടി ആറിനെക്കൂടാതെ രാംചരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് തുടങ്ങിയവരും ചിത്രത്തില്‍ സഹകരിക്കുന്നുണ്ട്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











