2 കോടി തരാമെന്ന് പറഞ്ഞാലും അക്കാര്യം ചെയ്യില്ല! നടി സായി പല്ലവിയുടെ നിലപാടുകള്‍ക്ക് കൈയടി!

Recommended Video

2 കോടി തരാമെന്ന് പറഞ്ഞാലും ആ പരസ്യ ചിത്രം ചെയ്യില്ല, സായി പല്ലവി

സിനിമയില്‍ അഭിനയിക്കാനോ മോഡലിംഗ് രംഗത്ത് തിളങ്ങാനോ എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാവുന്നവരാണ് പൊതുവായിട്ടുള്ളത്. എന്നാല്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സായി പല്ലവി അക്കാര്യത്തില്‍ വ്യത്യസ്തയാണ്. താന്‍ ചെയ്യുന്ന ജോലിയിലോ അഭിനയിക്കുന്ന സിനിമയുടെ കാര്യത്തിലോ ഒരു വിട്ട് വീഴ്ചയ്ക്കും സായി തയ്യാറല്ലെന്നുള്ളതാണ് ശ്രദ്ധേയം.

ബോളിവുഡ് സുന്ദരിമാര്‍ മുതല്‍ മലയാളത്തിലും അല്ലാതെയുള്ള ഭാഷ ചിത്രങ്ങളിലുള്ള നായികമാര്‍ വരെ പല പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്നത് സാധാരണമാണ്. ഇപ്പോഴിതാ സായി സായിയെ തേടി എത്തിയ പരസ്യ ചിത്രം നടി ഏറ്റെടുത്തില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. പ്രമുഖ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫറാണ് സായി നിഷേധിച്ചിരിക്കുന്നത്.

sai-pallavi

രണ്ട് കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായി അത് സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അമിതമായി മേക്കപ്പ് ഉപയോഗിക്കേണ്ടി വരും എന്ന കാരണം മുന്‍നിര്‍ത്തിയാണ് ആ അവസരം സായി വേണ്ടെന്ന് വെച്ചതെന്നാണ് സൂചന. ഓദ്യോഗികമായി ഇതിനെ കുറിച്ച് യാതൊരു വ്യക്തയുമില്ലെങ്കിലും പല മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

സൗന്ദര്യ സംരക്ഷണത്തിന് നടിമാര്‍ വലിയ പ്രധാന്യം കൊടുക്കുന്ന ഈ കാലത്ത് തന്റെ മുഖത്തെ മുഖക്കുരുവിന്റെ പാടുകള്‍ പോലും മായ്ക്കാന്‍ ഇഷ്ടപ്പെടാത്ത നടിയാണ് സായി പല്ലവി. പ്രേമത്തില്‍ അഭിനയിച്ചപ്പോഴും ആരാധകര്‍ ഏറ്റവുമധികം ശ്രദ്ധിച്ചതും സായിയുടെ ഈ മുഖക്കുരു ആയിരുന്നു. തന്റെ പോളിസികള്‍ക്ക് വിരുദ്ധമായ പ്രൊഡക്ടിറ്റിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് സായി തീരുമാനമെടുത്തത്. ഇതിന് വലിയ കൈയടിയാണ് ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X