നിബന്ധനകളേറെ; ​ഗ്രാമീണ പെൺകൊടിയായി ഇനി എത്രനാൾ; സായ് പല്ലവിക്ക് അവസരങ്ങൾ കുറയുന്നെന്ന് റിപ്പോർട്ട്

തെലുങ്ക് സിനിമയിൽ ഇന്ന് അറിയപ്പെടുന്ന നടിമാരുടെ പേരെടുത്താൽ അതിലാ​ദ്യം വരുന്ന പേരുകളിലൊന്ന് സായ് പല്ലവിയുടോതാണ്. പ്രേമം എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് സായ് പല്ലവിക്ക് പിന്നീട് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തമിഴ്, തെലുങ്ക് സിനിമകളിലാണ് കൂടുതൽ ഹിറ്റ് സായ് പല്ലവി സമ്മാനിച്ചത്. പ്രത്യേകിച്ചും തെലുങ്കിൽ. ലവ് സ്റ്റോറി, ഫിദ തുടങ്ങിയ സിനിമകളുടെ വിജയം സായ് പല്ലവിക്ക് തെലുങ്ക് സിനിമാ മേഖലയിൽ തുണയായി.

ഫിദയിലെ ​ഗാനരം​ഗങ്ങളിലെല്ലാം സായ് പല്ലവി തിളങ്ങി. ഇന്നും ഈ ​ഗാനങ്ങൾ ജനപ്രിയമാണ്. സൂപ്പർ സ്റ്റാറുകളുടെ കേന്ദ്രമായറിയപ്പെടുന്നതാണ് തമിഴ്, തെലുങ്ക് സിനിമാ മേഖലകൾ. ഇവിടെ ഒരു നായിക നടിക്ക് ഏറെനാൾ കരിയറിൽ തുടരുക എന്നത് പലപ്പോഴു ശ്രമകരമാണ്.

സായ് പല്ലവിയുൾപ്പെടെയുള്ള നടിമാരുടെ കരിയർ ഇനി ഏത് ​ഗതിയിലേക്ക് നീങ്ങുമെന്നതിൽ പ്രേക്ഷകർക്കും ആകാംക്ഷയുണ്ട്. പുതുമുഖങ്ങളുടെ വരവോടെ തെലുങ്കിലെ നായികമാരുടെ താരത്തിളക്കം കുറയുന്നത് വർഷങ്ങളായുള്ള കാഴ്ചയാണ്. ഈ പ്രതിസന്ധി സായ് പല്ലവിക്ക് ഒരു പരിധിവരെ നേരിടാനും കഴിഞ്ഞിട്ടുണ്ട്.

Sai Pallavi

സിനിമകളിലെ ​ഗ്ലാമർ ഐക്കണാവാൻ സായ് പല്ലവിക്ക് താൽപര്യമില്ല. ഇത്തരം സീനുകളിൽ അഭിനയിക്കില്ല എന്നത് നടി തുടക്ക കാലം മുതലെടുത്ത തീരുമാനമാണ്. ഹോംലി ​ഗേൾ ഇമേജാണ് നടിക്ക് കരിയറിൽ ഉപകാരപ്പെടുന്നതും.

എന്നാൽ നടിയുടെ കരിയറിനെ ഇത് ബാധിച്ച് തുടങ്ങിയെന്നാണ് തെലുങ്ക് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്. സ്ഥിരം കണ്ട് വരുന്ന ക്ലീഷേ കഥാപാത്രങ്ങളിലേക്ക് സായ് പല്ലവി ഒതുങ്ങിപ്പോവുമെന്നാണ് ഇവർ പറയുന്നത്. മാറിയ കാലത്ത് നടിമാരെല്ലാം വ്യത്യസ്തമായ റോളുകൾക്കായി ശ്രമിക്കുകയാണ്. ഇതിൽ ​ഗ്ലാമറസായി അഭിനയിക്കാനും മടി കാണിക്കുന്നില്ല.

Sai Pallavi

കഥാപാത്രത്തിന്റെ പൂർണതയ്ക്കായാണ് ഇത്തരം വേഷങ്ങളെന്ന് മനസ്സിലാക്കാനാവുന്ന രീതിയിൽ പ്രേക്ഷകരും വളർന്നു. എന്നാൽ നടി ഇപ്പോഴും പഴയ ചിന്താ​ഗതികളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വിമർശകർ പറയുന്നു. കരിയറിൽ നടി ചെയ്തതിൽ ഭൂരിഭാ​ഗവും വില്ലേജ് ​ഗേൾ ഇമേജുള്ള കഥാപാത്രങ്ങളാണ്. ഒരുപക്ഷെ കഥയ്ക്കും കഥാപാത്രത്തിനും വ്യത്യാസമുണ്ടെങ്കിലും നടി സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും പ്രേക്ഷകർ പറയുന്നു.

പുതുമുഖങ്ങളുടെ കുത്തൊഴുക്കാണ് സിനിമാ ലോകത്തേക്ക് വരുന്നത്. മാതാപിതാക്കളുടെ നിയന്ത്രണം സായ് പല്ലവിയുടെ കരിയറിനുണ്ട്. ഇവർക്കിഷ്ടമില്ലാത്ത സീനുകൾ ചെയ്യില്ലെന്ന് നടി നേരത്തെ പറഞ്ഞിട്ടുമുണ്ട്. ഇത്രയും നിബന്ധനകളുള്ള നടിക്ക് എത്രകാലം സിനിമാ ലോകത്ത് തുടരാൻ പറ്റുമെന്ന് വിമർശകർ ചോദിക്കുന്നു.

അടുത്തിടെയാണ് ബോക്സ് ഓഫീസ് ഹിറ്റും സായ് പല്ലവിക്കില്ല. ​ഗാർഗിയാണ് അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സായ് പല്ലവിയുടെ സിനിമ. പക്ഷെ നിരൂപക പ്രശംസ മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ശ്യാം സിങ് റെഡ്ഡി, വിരാടപർവം എന്നീ സിനിമകളിലും സായ് പല്ലവിയുടേതായി ഇതിനിടെ പുറത്തിറങ്ങി.

Sai Pallavi

എന്നാൽ ഇവ രണ്ടും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. സായ് പല്ലവിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കരിയറിൽ ഒരു ബോക്സ് ഓഫീസ് ഹിറ്റ് നടിയെ സംബന്ധിച്ച് അനിവാര്യമായിരിക്കുകയാണ്. പ്രേമത്തിന് ശേഷം അതിരൻ, കലി എന്നീ സിനിമകളിലാണ് സായ് പല്ലവി മലയാളത്തിൽ അഭിനയിച്ചത്.

മറുഭാഷകളിലെ തിരക്കും നല്ല അവസരങ്ങൾ‌ ലഭിക്കാത്തതുമാണ് സായ് പല്ലവിയെ മലയാള സിനിമകളിൽ കാണാത്തതിന് കാരണമെന്ന് സൂചനയുണ്ട്. മലയാളത്തിൽ ചെയ്ത മൂന്ന് സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പിറന്നാൾ ദിനം. 32 വയസ് പൂർത്തിയായിരിക്കുകയാണ് സായ് പല്ലവിക്ക്. നിരവധി പേർ സായ് പല്ലവിക്ക് ആശംസകളുമായത്തി. ‌

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X