വിജയ് ദേവരകൊണ്ടയോട് നോ പറഞ്ഞ് സായ് പല്ലവി! ഡിയര്‍ കോമ്രേഡിലെ നായികാവേഷം നിരസിക്കാന്‍ കാരണം?

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരങ്ങളിലൊരാളാണ് സായ് പല്ലവി. ആദ്യ സിനിമ വന്‍വിജമായി മാറിയതോടെ താരത്തിന്റെ സിനിമാജീവിതവും മാറി മറിയുകയായിരുന്നു. മലയാളത്തില്‍ നിന്നും മാത്രമല്ല തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെയായി മികച്ച അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി കഠിനാധ്വാനം നടത്താനും താരം തയ്യാറാണ്. മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സായ് പല്ലവി സിനിമയില്‍ അരങ്ങേറിയത്. കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷവും അഭിനയത്തില്‍ സജീവമാണ് ഈ താരം. വൈവിധ്യമാര്‍ന്നതും അഭിനയ പ്രാധാന്യം ഉള്ളതുമായ കഥാപാത്രത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടികളിലെല്ലാം താരം സജീവമായി പങ്കെടുക്കാറുണ്ട്. സ്വന്തം നിലപാടുകള്‍ കൃത്യമായി തുറന്നുപറയാറുമുണ്ട്. അതിരന്‍, എന്‍ജികെ തുടങ്ങിയ സിനിമകളായിരുന്നു സമീപകാലത്ത് താരത്തിന്റേതായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഭാഷ അറിയാത്ത പ്രശ്‌നം നേരിടുന്നുണ്ടെന്നും അതിരനില്‍ ഡയലോഗുകളില്ലാത്തതിനാല്‍ ആ പേടിയുണ്ടായിരുന്നില്ലെന്നുമായിരുന്നു താരം പറഞ്ഞത്. സൂര്യയുടെ നായികയായാണ് താരം എന്‍ജികെയില്‍ എത്തിയത്. രാകുല്‍പ്രീത് സിംഗും ചിത്രത്തിലുണ്ടായിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു സായ് പല്ലവിയുടെ പ്രകടനത്തിന് ലഭിച്ചത്. കുട്ടിയുടുപ്പുകളിട്ട് അഭിനയിക്കാന്‍ താന്‍ തയ്യാറല്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ ഹരമായി മാറിയ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം താരം നിരസിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കാം.

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള അവസരം

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള അവസരം

തെലുങ്ക് സിനിമയിലെ യുവതാരങ്ങളിലൊരാളായ വിജയ് ദേവരകൊണ്ടയ്ക്ക് ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല താരം കടന്നുപോയത്. അര്‍ജുന്‍ റെഡ്ഡി എന്ന സിനിമ ഇറങ്ങിയതോടെ താരത്തിന്റെ ഭാവിയും മാറി മറിയുകയായിരുന്നു. തെലുങ്കിന് പുറമേ അന്യഭാഷകളിലേക്കും ഈ ചിത്രം റീമേക്ക് ചെയ്യുകയാണ്. താരങ്ങളില്‍ പലരും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. പുതിയ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷനിലാണ് അദ്ദേഹം. ആരാധകര്‍ മാത്രമല്ല താരങ്ങളും അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. യുവതലമുറയുടെ ഹരമായി മാറിയ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമായിരുന്നു സായ് പല്ലവിയെത്തേടിയെത്തിയത്. എന്നാല്‍ ആ അവസരം താരത്തിന് വിനിയോഗിക്കാന്‍ കഴിയാതെ പോവുകയായിരുന്നു.

സായ് പല്ലവി നിരസിച്ചു

സായ് പല്ലവി നിരസിച്ചു

യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ സായ് പല്ലവിക്കും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം താരത്തിന് ആരാധകരുണ്ട്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ താരം അത് വേണ്ടെന്നുവെക്കുകയായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയായി അതിന് പിന്നിലെ കാരണത്തെക്കുറിച്ചാണ് ആരാധകര്‍ തിരക്കുന്നത്.

ഡിയര്‍ കോമ്രേഡിലെ നായിക

ഡിയര്‍ കോമ്രേഡിലെ നായിക

വിജയ് ദേവരകൊണ്ടയുടെ പുതിയ സിനിമയായ ഡിയര്‍ കോമ്രേഡ് ജൂലൈ 26ന് തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളുടെ തിരക്കിലാണ് വിജയ് ദേവരകൊണ്ടയും നായികയായ രാശ്മിക മന്ദാനയും. ബെംഗലുരുവിലെ പരിപാടിക്ക് പിന്നാലെയായാണ് ഇരുവരും കേരളത്തിലേക്ക് എത്തിയത്. ഭരത് കമ്മ സംവിധാനം ചെയ്ത സിനിമയില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത് സായ് പല്ലവിയായിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരം വിസമ്മതിച്ചതോടെയാണ് രാശ്മികയെ നായികയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നോ പറഞ്ഞതിന് പിന്നിലെ കാരണം?

നോ പറഞ്ഞതിന് പിന്നിലെ കാരണം?

തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും ഡിയര്‍ കോമ്രേഡ് പുറത്തിറങ്ങുന്നുണ്ട്. അടുത്തിടെയായിരുന്നു സിനിമയുടെ മലയാളം ട്രെയിലര്‍ പുറത്തുവന്നത്. കലാലയ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയ്ക്ക് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രവുമായി സാമ്യമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. ഈ ആരോപണത്തെ തള്ളി സംവിധായകനും എത്തിയിരുന്നു. ചിത്രത്തില്‍ ചുംബന രംഗങ്ങളുള്ളതിനാലാണ് സായ് പല്ലവി പിന്‍മാറിയതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ചുംബന രംഗങ്ങളിലും ഗ്ലാമറസ് രംഗങ്ങളിലുമൊന്നും അഭിനയിക്കില്ലെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

സ്വന്തമായ തീരുമാനം

സ്വന്തമായ തീരുമാനം

അഭിനയത്തിന് പുറമേ നൃത്തത്തിലും മികവ് തെളിയിച്ചാണ് സായ് പല്ലവി മുന്നേറുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലെ വിജയി കൂടിയായിരുന്നു താരം. അഭിനയ മേഖലയിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും അവസരം ലഭിച്ചപ്പോള്‍ അത് ഉപയോഗിക്കുകയാണെന്നുമായിരുന്നു താരം പറഞ്ഞത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചോദിക്കാറുണ്ടെന്ന് താരം പറയുന്നു. കഥ കേട്ടതോടെ അഭിനയിക്കാന്‍ തീരുമാനിക്കുന്ന പതിവായിരുന്നു നേരത്തെയുണ്ടായിരുന്നത്. ഇപ്പോള്‍ ആ പതിവ് മാറ്റിയെന്ന് താരം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X