»   » തനിക്ക് വന്ന ആ വന്‍ ഓഫര്‍ നിരസിച്ച് സായി പല്ലവി

തനിക്ക് വന്ന ആ വന്‍ ഓഫര്‍ നിരസിച്ച് സായി പല്ലവി

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് സായി പല്ലവി.ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ എല്ലാ തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രം കേരളത്തിനു പുറമേ തമിഴ്‌നാട്ടിലും വന്‍ഹിറ്റായി മാറിയിരുന്നു. ഇരുനൂറിലധികം ദിവസങ്ങള്‍ ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഇത് പൊളിക്കും: കണ്ണും കണ്ണും കൊളളയടിത്താലിലെ സഹതാരങ്ങളെ പരിചയപ്പെടുത്തി ദുല്‍ഖറിന്റെ വീഡിയോ

പ്രേമത്തിനു ശേഷം നിരവധി കഥാപാത്രങ്ങള്‍ മലയാളത്തില്‍ സായിയെ തേടിയെത്തിരുന്നുവെങ്കിലും ദുല്‍ഖര്‍ സല്‍മാനോടൊപ്പമുളള കലി എന്ന ചിത്രത്തില്‍ മാത്രമാണ് സായി അഭിനയിച്ചത്.ഇപ്പോള്‍ തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് സായിയുടെതായി പുറത്തിറങ്ങാനുളളത്.

മലയാളികളുടെ മലര്‍ ടീച്ചര്‍

പ്രേമം ഇറങ്ങിയതിനു ശേഷം കേരളത്തിലെ യുവാക്കള്‍ നെഞ്ചിലേറ്റി നടന്ന കഥാപാത്രമാണ് മലര്‍ ടീച്ചര്‍. നിവിന്‍ പോളിയുടെ ജോര്‍ജ്ജ് എന്ന കഥാപാത്രവും മലരും തമ്മിലുളള പ്രണയമായിരുന്നു ചിത്രത്തില്‍ മികച്ചുനിന്നത്. കേരളത്തിനു പുറമേ തമിഴ്‌നാട്ടിലും ചിത്രം പ്രേക്ഷകര്‍ എറ്റെടുത്തിരുന്നു. സായി പല്ലവിയും നിവിനും തമ്മിലുളള പ്രണയം കാണിക്കുന്ന ചിത്രത്തിലെ മലരേ എന്ന ഗാനം ഒരുപാടിഷ്ടപ്പെട്ടവരായിരുന്നു പ്രേക്ഷകരിലധികവും

പ്രേമത്തിനു ശേഷം സായി

പ്രേമത്തിനു ശേഷം സായി അഭിനയിച്ചത് ദുല്‍ഖര്‍ നായകനായ കലി എന്ന ചിത്രത്തിലാണ്. ചാപ്പകുരിശ് ഒരുക്കിയ സമീര്‍ താഹിറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച ചൂടന്‍ സ്വഭാവമുളള സിദ്ധാര്‍ത്ഥിന്റെ ഭാര്യയായ അഞ്ജലിയായിട്ടാണ് സായി എത്തിയിരുന്നത്. ചിത്രത്തിലെ ദുല്‍ഖറിന്റെയും സായിയുടെയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭാനുമതിയായി തെലുങ്കില്‍

സായി പല്ലവി ആദ്യമായി തെലുങ്കില്‍ അഭിനയിച്ച ചിത്രമാണ് ഫിദ. വരുണ്‍ തേജ നായകനായ ചിത്രത്തില്‍ ഭാനുമതി എന്ന നാടന്‍ പെണ്‍കുട്ടിയെയാണ് സായി അവതരിപ്പിച്ചത്. ചിത്രം നേടിയ വന്‍വിജയം തെലുങ്കിലും സായിക്ക് നിരവധി ആരാധകരെ ലഭിക്കുവാനിടയായി. ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ചിത്രം തെലുങ്കിലെ ആ വര്‍ഷത്തെ എറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി.

ശേഷം തിരക്കോട് തിരക്ക്

ഫിദയുടെ വന്‍വിജയത്തിന് ശേഷം നിരവധി ഓഫറുകളാണ് സായിക്ക് തെലുങ്കില്‍ നിന്നും ലഭിച്ചത്.യുവതാരം നാനി നായകനായ മിഡില്‍ ക്ലാസ് അബായി എന്ന ചിത്രത്തിലായിരുന്നു സായി ഫിദയ്ക്ക് ശേഷം അഭിനയിച്ചത്. തെലുങ്കില്‍ രണ്ടാമത് അഭിനയിച്ച ചിത്രവും സൂപ്പര്‍ഹിറ്റായിരുന്നു. തുടര്‍ന്ന് എ,എല്‍ വിജയ് സംവിധാനെ ചെയ്ത കരു എന്ന തമിഴ് ചിത്രത്തിലാണ് സായി അഭിനയിച്ചത്. ചിത്രത്തില്‍ യുവതാരം നാഗശൗര്യയാണ് സായിയുടെ നായകനാവുന്നത്.

തനിക്ക് വന്ന ആ ഓഫര്‍ നിരസിച്ച് സായി

ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എന്‍ ആര്‍ ഐമാര്‍ സായിയെ ക്ഷണിച്ചിരുന്നുവെങ്കിലും സായി ക്ഷണം നിരസിക്കുകയാണ് ചെയ്തത്. ആഡംബര ഹോട്ടലിലെ താമസവും ബിസിനസ് ക്ലാസ് ടിക്കറ്റും ഉള്‍പ്പെടുന്ന 13 ലക്ഷം രൂപയുടെ ഓഫറാണ് സായിക്ക് വന്നത്. എന്നാല്‍ നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സായി തനിക്ക് വന്ന ഓഫര്‍ വേണ്ടെന്നു വെക്കുകയായിരുന്നു.

സിന്ധു മേനോനെതിരെ കേസ്, സഹോദരനും കാമുകിയും അറസ്റ്റില്‍

ഇന്ന് പച്ച പാവാടയണിഞ്ഞാണ് സെറ്റില്‍ പോയതെന്ന് രണ്‍വീര്‍ പ്രിയങ്കയോട് : വൈറലായി വീഡിയോ

English summary
Sai pallavi rejects a plump offer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam