ടെസയാവാന്‍ സായ് പല്ലവിയില്ല! സംവിധായകനും പിന്‍വാങ്ങി! ചാര്‍ലി റീമേക്കില്‍ അടിമുടി മാറ്റം!

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ചാര്‍ലിക്ക് റീമേക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്ത മുന്‍പേ തന്നെ പുറത്തുവന്നിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 2015 ലായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. പാര്‍വതി, അപര്‍ണ്ണ ഗോപിനാഥ്, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, കല്‍പ്പന, നീരജ് മാധവ്, സൗബിന്‍ ഷാഹിര്‍, പി ബാലചന്ദ്രന്‍, കെപിഎസി ലളിത തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. സിനിമയിലെ ഡയലോഗുകളും പാട്ടുകളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചാര്‍ലിയായുള്ള ദുല്‍ഖറിന്റെ വരവിനും ഗംഭീര കൈയ്യടിയാണ് ലഭിച്ചത്. സൂപ്പര്‍ഹിറ്റായി മാറിയ ചിത്രത്തിന് തമിഴ് പതിപ്പൊരുക്കുന്നുവെന്ന് പ്രഖ്യാപിച്ചത് എഎല്‍ വിജയ് യാണ്.

മാര എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് വരികയാണ്. സായ് പല്ലവിയായിരിക്കും ടെസയുടെ വേഷത്തിലെത്തുന്നതെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. ടെസയായി താരമെത്തുമെന്നറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും സായ് പല്ലവി പിന്‍വാങ്ങിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റീമേക്ക് പ്രഖ്യാപിച്ചത് എഎല്‍ വിജയ് ആയിരുന്നുവെങ്കിലും തിരക്ക് കാരണം സിനിമയൊരുക്കാന്‍ ദിലീപ് കുമാര്‍ തീരുമാനിക്കുകയായിരുന്നു.

Sai Pallavi

സംവിധായകന് മാത്രമല്ല സായ് പല്ലവിയും തിരക്ക് കാരണമാണ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയത്. മാധവന്‍ നായകനായെത്തുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണ് നായികയാവുന്നത്. അപര്‍ണ ഗോപിനാഥിന്റെ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് ശിവദയാണ്. ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോള്‍. അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ചാര്‍ലി തമിഴ് പതിപ്പ് എത്തുന്നതെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X