തമിഴില്‍ വിജയ് യും ഇല്ല, അജിത്തും ഇല്ല; സായി പല്ലവിയ്ക്ക് ഹാസ്യനടന്‍ നായകന്‍ !!

തമിഴ് ഹാസ്യ നടന്‍ സന്താനത്തിന്റെ നായികയായി സായി പല്ലവി തമിഴിലെത്തുന്നു എന്നാണ് വാര്‍ത്തകള്‍. സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

By Rohini

പ്രേമം എന്ന ചിത്രത്തിലൂടെ തമിഴിലും മലയാളത്തിലുമെല്ലാം ഹിറ്റായ നായികയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം കലി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായും അഭിനയിച്ചു.

മുടിയാണ് ഭംഗി, മുടി തന്നെയാണ് ഭംഗി; സായി പല്ലവി മുതല്‍ നയന്‍താര വരെയുള്ളവരുടെ മുടിയഴക്

ഇപ്പോള്‍ ഫിദ എന്ന തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് താരം. അതിനിടയില്‍ പല തമിഴ് ചിത്രങ്ങളും സായി പല്ലവിയെ തേടി വന്നിരുന്നു. അജിത്ത്, വിജയ് ചിത്രങ്ങള്‍ക്കൊപ്പമൊക്കെ സായിയുടെ പേര് കേട്ടു. എന്നാല്‍ ഒടുവിലിതാ ഒരു ഹാസ്യ താരത്തിന്റെ നായികയായി മലര്‍ മിസ് തമിഴിലെത്തുന്നു.

ആരുടെ നായിക

ആരുടെ നായിക

തമിഴ് ഹാസ്യ നടന്‍ സന്താനത്തിന്റെ നായികയായി സായി പല്ലവി തമിഴിലെത്തുന്നു എന്നാണ് വാര്‍ത്തകള്‍. സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് ചിത്രമാണത്രെ സെല്‍വ സായിയെയും സന്താനത്തെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്നത്.

മണിരത്‌നം ചിത്രത്തില്‍

മണിരത്‌നം ചിത്രത്തില്‍

കാര്‍ത്തിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന കാട്രിവെളിയിടൈ എന്ന ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചത് സായി പല്ലവിയെ ആയിരുന്നു. എന്നാല്‍ തിരക്കഥയില്‍ ചില തിരുത്തലുകള്‍ നടത്തിയതോടെ ആ അവസരം സായിക്ക് നഷ്ടപ്പെട്ടു.

അജിത്ത് ചിത്രത്തില്‍

അജിത്ത് ചിത്രത്തില്‍

അതിന് ശേഷം അജിത്ത് നായകനാകുന്ന ചിത്രത്തില്‍ സായി പല്ലവിയെ നായികയായി പരിഗണിച്ചു. എന്നാല്‍ തെലുങ്കില്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഫിദ എന്ന ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷായതോടെ അജിത്ത് ചിത്രവും സായി പല്ലവിയ്ക്ക് കൈ വിടേണ്ടി വന്നു.

വിജയ് ചിത്രത്തില്‍

വിജയ് ചിത്രത്തില്‍

തെറി എന്ന ചിത്രത്തിന് ശേഷം അറ്റ്‌ലി കുമാര്‍ വിജയ് യെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സായി പല്ലവിയെ നായികയായി പരിഗണിച്ചതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണമായിട്ടില്ല. സായി പല്ലവിയ്‌ക്കൊപ്പം കാജള്‍ അഗര്‍വാളും സിനിമയില്‍ ഉണ്ടാവും എന്നാണ് വിവരം.

സായി പല്ലവിയുടെ ഫോട്ടോസിനായി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X