twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാരി 2വില്‍ ഓട്ടോ ഡ്രൈവറായി സായി പല്ലവി! ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണാം

    By Midhun
    |

    പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സായി പല്ലവി. തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ പ്രേമത്തിനു ശേഷം നിരവധി അവസരങ്ങളാണ് സായിക്ക് ലഭിച്ചിരുന്നത്. തമിഴ്,തെലുങ്ക് ഭാഷകളിലാണ് നടിയിപ്പോള്‍ കൂടുതലായും അഭിനയിച്ചുവരുന്നത്. തമിഴില്‍ എ,എല്‍ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രമായിരുന്നു സായിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

    ജയലളിതയുടെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കുമോ? ചോദ്യത്തിന് കീര്‍ത്തി നല്‍കിയ മറുപടി ഇങ്ങനെ!ജയലളിതയുടെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കുമോ? ചോദ്യത്തിന് കീര്‍ത്തി നല്‍കിയ മറുപടി ഇങ്ങനെ!

    ദിയയ്ക്ക് ശേഷവും കൈനിറയെ ചിത്രങ്ങളാണ് നടിക്ക് ലഭിച്ചിരിക്കുന്നത്. ധനുഷ് നായകനാവുന്ന മാരി 2വില്‍ സായി പല്ലവി തന്നെയാണ് നായികയാവുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ധനുഷിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗമാണ്. ടൊവിനോ തോമസാണ് ചിത്രത്തില്‍ ധനൂഷിന്റെ വില്ലനായി എത്തുന്നത്.

    sai pallavi

    വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെ ചിത്രത്തില്‍ സായി ഓട്ടോ ഡ്രൈവറായിട്ടാണ് എത്തുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മാരി 2വിനു വേണ്ടി നേരത്തെ സായി ഓട്ടോറിക്ഷ പഠിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സായിക്കു പുറമെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

    sai pallavi

    റോബോ ശങ്കര്‍, കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. യുവന്‍ ശങ്കര്‍ രാജയാണ് മാരി 2വിനു വേണ്ടി സംഗീതമൊരുക്കുന്നത്. ഈ വര്‍ഷം അവസാനമാണ് മാരി 2 തിയ്യേറ്ററുകളിലേക്കത്തുന്നത്. അതേസമയം മാരി 2വിനു പുറമെ സൂര്യ നായകനാവുന്ന പുതിയ ചിത്രത്തിലും സായി തന്നെയാണ് നായികയാവുന്നത്. എന്‍ജികെ എന്ന പേരിട്ടിരിക്കുന്ന ചിത്രം ശെല്‍വരാഘനാണ് സംവിധാനം ചെയ്യുന്നത്.

    ആക്ഷന്‍ റാണിയായി നയന്‍താരയെത്തുന്നു! കൊലമാവ് കോകിലയുടെ ആദ്യ ടീസര്‍ പുറത്ത്! കാണൂആക്ഷന്‍ റാണിയായി നയന്‍താരയെത്തുന്നു! കൊലമാവ് കോകിലയുടെ ആദ്യ ടീസര്‍ പുറത്ത്! കാണൂ

    സാവിത്രിയുടെ തെറ്റുകള്‍ ജീവിതത്തില്‍ ആവര്‍ത്തിക്കില്ല: മനസ് തുറന്ന് കീര്‍ത്തി സുരേഷ്‌സാവിത്രിയുടെ തെറ്റുകള്‍ ജീവിതത്തില്‍ ആവര്‍ത്തിക്കില്ല: മനസ് തുറന്ന് കീര്‍ത്തി സുരേഷ്‌

    English summary
    sai pallavi's character in maari 2 movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X