സായ് പല്ലവിയുടെ കടുംപിടുത്തം കാരണം സംവിധായകര്‍ വലയുന്നു? നിബന്ധനകളെല്ലാം തലവേദനയാവുന്നു?
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായ് പല്ലവി മലയാളി മനസ്സില്‍ ഇടം നേടിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യത നേടിയ താരത്തിനെത്തേടി മികച്ച അവസരങ്ങളായിരുന്നു എത്തിയത്. എന്നാല്‍ സെലക്റ്റീവായി മാത്രമേ താന്‍ അഭിനയിക്കുള്ളൂവെന്നായിരുന്നു താരത്തിന്റെ നിലപാട്. മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിട്ടും താരം അതിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് താരത്തെ അഹങ്കാരിയെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ പിന്നീട് സിനിമാലോകം തന്നെ ആ നിലപാട് തിരുത്തുകയായിരുന്നു.
സായ് പല്ലവി സഹതാരങ്ങളോട് വഴക്കുണ്ടാക്കുവെന്ന വിമര്‍ശനമായിരുന്നു നേരത്തെ പുറത്തുവന്നത്. വിമര്‍ശകരാണ് ഇത്തരത്തിലുള്ള വാദങ്ങളുമായി എത്തിയിരുന്നതെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
ദാം ദൂം, പ്രേമം, കലി, ഫിദ, മിഡില്‍ ക്ലാസ് അഭയ് (എംസിഎ)മ മാരി 2 തുടങ്ങിയ ചിത്രങ്ങളിലാണ് സായി പല്ലവി ഇതുവരെ അഭിനയിച്ചത്. മലയാളത്തിന് പുറമെ അന്യഭാഷയിലും താരം സജീവമാണ്. സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ സംവിധായകരുമായി താരം കൃത്യമായി സംസാരിക്കാറുണ്ട്. സംവിധായകര്‍ക്ക് മുന്നില്‍ താരം വെക്കുന്ന നിബന്ധനകള്‍ പൊതുവെ വലിയ തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അഭിപ്രായ പ്രകടനം നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെയും സായ് പല്ലവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം വീണ്ടും താരം വിവാദ നായികയായി മാറിക്കൊണ്ടിരിക്കുകയാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട് താരം സ്വീകരിക്കുന്ന നിലപാടുകളാണ് വിവാദമായി മാറുന്നത്. മുന്‍നിര സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ താരത്തെ തേടിയെത്തിയിരുന്നുവെങ്കിലും അനുകൂല നിലപാടല്ല താരം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ അവരും ഈ നീക്കത്തില്‍ ആശങ്കാകുലരാണ്. എന്തുകൊണ്ടാണ് സായ് പല്ലവി ഇത്തരമൊരു അവസ്ഥയിലേക്ക് മാറിയതെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

വൈവിധ്യമാര്‍ന്നതും അഭിനയ പ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ സായ് പല്ലവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്നെത്തേടിയെത്തുന്ന അവസരങ്ങള്‍ക്ക് നേര മുഖം തിരിക്കുന്ന നിലപാടാണേ്രത ഇപ്പോഴത്തേതെന്നാണ് തമിഴ്, തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തനിക്ക് അനുയോജ്യമായ വേഷമല്ലെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് ഈ നീക്കമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മണിക്കൂറുകളോളമുള്ള വിവരണത്തിന് ശേഷം വിസമ്മതം കേള്‍ക്കുന്നതില്‍ അണിയറപ്രവര്‍ത്തകരും അസ്വസ്ഥരാണ്.

മികച്ച കഥാപാത്രത്തെയാണ് തനിക്ക് വേണ്ടതെന്ന ആവശ്യത്തിലാണ് സായ് പല്ലവി. ഇതുമായി ബന്ധപ്പെട്ട് താരം മുന്നോട്ട് വെച്ച പല നിര്‍ദേശങ്ങളും അംഗീകരിക്കാനാവുന്നതല്ലെന്ന്ാണ് സിനിമാപ്രവര്‍ത്തകരുടെ ഭാഷ്യം. നായകനെ മുന്‍നിര്‍ത്തിയുള്ള സിനിമകളാണ് ടോളിവുഡില്‍ കൂടുതലായും ഇറങ്ങുന്നത്. സിനിമാവ്യവസായത്തിന്‍രെ നിലനില്‍പ്പ് തന്നെ നായകന്‍മാരിലാണെന്ന തരത്തിലാണ് കാര്യങ്ങള്‍. എന്നാല്‍ ഫീമെയില്‍ സെന്‍ട്രിക് സബജക്ടിനായി കാത്തിരിക്കുന്ന താരത്തിന് ഇക്കാര്യത്തെക്കുറിച്ച് ബോധ്യമില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ അഭിനേത്രിയുടെ സ്ഥാനം. എന്നാല്‍ അടുത്തിടെയായി താരത്തിന്റെ നിബന്ധനകളെല്ലാം തലവേദനയായി മാറുന്ന തരത്തിലാണെന്നറിഞ്ഞതോടെ സംവിധായകരും നിരാശയിലാണ്. അടുത്തിടെ റിലീസ് ചെയ്ത സിനിമകളെല്ലാം വിചാരിച്ചത്ര ശ്രദ്ധ നേടിയിരുന്നില്ല. അതിനാല്‍ത്തന്നെ താരത്തിന്‍രെ മൂല്യം ഇടിഞ്ഞോയെന്ന ചോദ്യമാണ് നിര്‍മ്മാതാക്കള്‍ ഉന്നയിക്കുന്നത്.
Recommended Video

ദിയ, മാരി 2 തുടങ്ങിയ സിനിമകളുമായാണ് താരം ഒടുവിലായി എത്തിയത്. സിനിമയ്ക്ക് മുന്‍പ് മികച്ച സ്വീകാര്യതയായിരുന്നുവെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു പിന്നീട് ലഭിച്ചത്. സൂര്യയ്‌ക്കൊപ്പം എന്‍ജികെയിലൂടെ ശക്തമായ തിരിച്ചുവരവിനായി ശ്രമിച്ചിരുന്നുവെങ്കിലും രാകുല്‍ പ്രീത് സിംഗായിരുന്നു കൈയ്യടി നേടിയത്. സായ് പല്ലവിയുടെ പ്രകടനം ഓവറായെന്നായിരുന്നു വിമര്‍ശനം. അതിരനിലൂടെ നാളുകള്‍ക്ക് ശേഷം താരം മലയാളത്തിലേക്കും എത്തിയിരുന്നു.


Click it and Unblock the Notifications