For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായ്പല്ലവിയുടെ ഹീറോ നടൻ വരുൺ തേജ് പ്രണയത്തിൽ, കാമുകി തെലുങ്ക് നടി? പാർട്ടികളിൽ താരത്തിനൊപ്പം കാമുകിയും!

  |

  2017ൽ സായ് പല്ലവിയെ നായികയാക്കി തെലുങ്കിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ഫിദ. ചിത്രം മലയാളത്തിലും മൊഴി മാറ്റി പ്രദർശനത്തിന് എത്തിയിരുന്നു. ഹാപ്പി ഡെയ്സ് അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്ത ശേഖർ കമുലയാണ് ഫിദയും സംവിധാനം ചെയ്തത്.

  കേരളത്തിൽ ഒരു കാലത്ത് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു 2007ൽ‌ പുറത്തിറങ്ങിയ ഹാപ്പി ഡെയ്സ്. തമന്ന അടക്കമുള്ള താരങ്ങൾ അണിനിരന്ന സിനിമയായിരുന്നു ഹാപ്പി ഡെയ്സ്. സായ് പല്ലവി ആദ്യമായി ശേഖർ കമുലയുടെ സിനിമയുടെ ഭാ​ഗമായതും ഫിദയിലൂടെയാണ്.

  Also Read: ശ്രിയ അയ്യര്‍ വിവാഹിതയായി; ബോഡി ബില്‍ഡിങ്ങിലൂടെ ശ്രദ്ധേയനായ ജെനു തോമസിനൊപ്പമുള്ള നടിയുടെ വിവാഹചിത്രം കാണാം

  ഫിദയ്ക്ക് ശേഷം നാ​ഗചൈതന്യയ്ക്കൊപ്പം ലവ് സ്റ്റോറിയെന്ന ശേഖർ കമുല ചിത്രത്തിലും സായ് പല്ലവി നായികയായിരുന്നു. ഫിദ വളരെ അധികം ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു. ചിത്രത്തിൽ തെലുങ്കിലെ യുവതാരം വരുൺ തേജായിരുന്നു നായകനായത്.

  വരുൺ തേജിന്റെ കരിയറിയെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നുകൂടിയായിരുന്നു ഫിദ. മുപ്പത്തിരണ്ടുകാരനായ വരുൺ ഒരു താരപുത്രൻ കൂടിയാണ്. തെലുങ്ക് നടനും നിർമാതാവുമായ നാ​ഗേന്ദ്ര ബാബുവിന്റെ മകനാണ് വരുൺ തേജ്.

  Also Read: കൂടുതല്‍ സുന്ദരിയായ പെണ്ണിന് വേണ്ടി എന്നെ ഇട്ടിട്ട് പോയാല്‍...; ഷാരൂഖിനെക്കുറിച്ച് ഗൗരിയുടെ വാക്കുകള്‍!

  2014ൽ പുറത്തിറങ്ങിയ മുകുന്ദ എന്ന സിനിമയിലൂടെയാണ് വരുൺ സിനിമാ അഭിനയം ആരംഭിച്ചത്. ശേഷം 2015ൽ കാഞ്ചേ എന്ന വാർ ഫിലിമിലും വരുൺ നായകനായി. പിന്നീട് ലോഫർ ആയിരുന്നു വരുൺ നായകനായി തിയേറ്ററിലെത്തിയ സിനിമ.

  2017ൽ മിസ്റ്റർ എന്നൊരു സിനിമയിൽ കൂടി വരുൺ നായകനായി. ശേഷമാണ് ഫിദയിലൂടെ തെന്നിന്ത്യയിലൊട്ടാകെ അറിയപ്പെടുന്ന നായകനായി വരുൺ മാറിയത്. ഫിദയിൽ വിദേശത്ത് ഡോക്ടറാകാൻ പഠിക്കുന്ന വരുൺ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സിനിമയിലെ ​ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റായിരുന്നു.

  സായ് പല്ലവിയുടെ നൃത്തം സിനിമയിലെ ​ഗാനങ്ങളുടെയെല്ലാം ഹൈലൈറ്റായിരുന്നു. ഇപ്പോൾ വരുൺ പ്രണയത്തിലാണെന്ന വാർത്തകളാണ് തെലുങ്ക് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിസ്റ്ററിൽ വരുണിന്റെ നായികയായിരുന്ന ലാവണ്യ ത്രിപാതിയാണ് കാമുകിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

  നടിയും മോഡലുമെല്ലാമായ ലാവണ്യ തെലുങ്ക്, തമിഴ് സിനിമാ മേഖലകളിലാണ് തിളങ്ങി നിൽക്കുന്നത്. ഏറെ നാളുകളായി വരുണും ലാവണ്യയും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

  അടുത്തിടെ ഒരു പ്രൈവറ്റ് പാർട്ടിയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തതോടെ റൂമറുകതൾ കൂടുതലായും ഇരുവരുടേയും പ്രണയത്തെ ചുറ്റിപ്പറ്റി വർധിക്കാൻ തുടങ്ങി.

  അതേസമയം അടുത്തിടെ ഒരു അഭിമുഖത്തിൽ വരുണുമായുള്ള ഡേറ്റിങ് റൂമറുകൾ ലാവണ്യ നിഷേധിച്ചു. 'ശരിയായ ഉത്തരം കണ്ടെത്താൻ കഴിയാത്തതിനാൽ താനിപ്പോഴും സിം​ഗിളാണ്' എന്നാണ് ലാവണ്യ പ്രണയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങൾക്ക് ഉത്തരം നൽകിയത്.

  രണ്ട് ചിത്രങ്ങളിൽ വരുണിനൊപ്പം അഭിനയിച്ചതുകൊണ്ട് മാത്രമാണ് ഇത്തരം റൂമറുകൾ വരുന്നതെന്നും നടി കൂട്ടിച്ചേർത്തു. താൻ ലിവ്-ഇൻ റിലേഷൻഷിപ്പിലാണെന്നത് എക്കാലത്തെയും വിചിത്രമായ ​ഗോസിപ്പായി തോന്നിയതെന്നും നടി പറഞ്ഞു. വരുൺ തേജിന്റെ സഹോദരി നിഹാരികയുടെ വളരെ അടുത്ത സുഹൃത്താണ് ലാവണ്യ.

  ഉദയ്പൂരിൽ നടന്ന നിഹാരിക കൊനിഡേലയുടെ ആഡംബര വിവാഹത്തിലും ലാവണ്യ പങ്കെടുത്തിരുന്നു. വരുണും ലാവണ്യയും മിസ്റ്റർ, അന്തരീക്ഷം എന്നീ രണ്ട് ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ തന്നെ ഇവരുടെ കെമിസ്ട്രി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

  ഹാപ്പി ബർത്ത് ഡെ എന്ന ചിത്രത്തിലാണ് ലാവണ്യ അവസാനമായി അഭിനയിച്ചത്. വെങ്കിടേഷ് ദഗ്ഗുബട്ടി, തമന്ന ഭാട്ടിയാ, മെഹ്‌റിൻ പിർസാദ എന്നിവരോടൊപ്പം അഭിനയിച്ച എഫ് 3 എന്ന ചിത്രമാണ് വരുൺ തേജിന്റേതായി അവസാനം പുറത്തിറങ്ങിയത്.

  Read more about: varun tej
  English summary
  Sai Pallavi's Hero Actor Varun Tej In Love, his Girlfriend is Telugu Actress?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X