»   » സായി പല്ലവിയുടെ നിബന്ധനകള്‍ സംവിധായകര്‍ക്ക് പാരയാകുന്നു, പിടിവാശി കാരണം അവസരങ്ങള്‍ നഷ്ടപ്പെടുന്നു!!

സായി പല്ലവിയുടെ നിബന്ധനകള്‍ സംവിധായകര്‍ക്ക് പാരയാകുന്നു, പിടിവാശി കാരണം അവസരങ്ങള്‍ നഷ്ടപ്പെടുന്നു!!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഒറ്റയടിയ്ക്ക് ആരാധകരെ നേടിയ നടിയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം കലി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചെങ്കിലും പ്രതീക്ഷിച്ച ഉയരത്തിലെത്താന്‍ കഴിഞ്ഞില്ല.

തമിഴില്‍ വിജയ് യും ഇല്ല, അജിത്തും ഇല്ല; സായി പല്ലവിയ്ക്ക് ഹാസ്യനടന്‍ നായകന്‍ !!

കലിയ്ക്ക് ശേഷം സായി പല്ലവിയ്ക്ക് ഒരുപാട് വലിയ വലിയ പ്രൊജക്ടുകള്‍ വന്നിരുന്നു. എന്നാല്‍ എല്ലാം നടിയുടെ കൈയ്യില്‍ നിന്നും വഴുതിപ്പോയി. നല്ല കുറേ അവസരങ്ങള്‍ നഷ്ടപ്പെട്ടത് സായി പല്ലവിയുടെ പിടിവാശിയാണെന്നാണ് കേള്‍ക്കുന്നത്.

ഒരുപാട് നിബന്ധനകള്‍

സായി പല്ലവി തിരക്കഥ കേട്ട് ഇഷ്ടപ്പെട്ടാല്‍ പിന്നെ നീണ്ട ഒരു നിബന്ധനകളുടെ ലിസ്റ്റ് ഇറക്കുമത്രെ. ഈ നിബന്ധനകള്‍ പലപ്പോഴും സംവിധായകര്‍ക്ക് പാരയാകുന്നു എന്നും ഇക്കാരണത്താല്‍ നടിയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്നുമാണ് കേള്‍ക്കുന്നത്.

എന്താണ് നിബന്ധന

ഗ്ലാമര്‍ വേഷങ്ങളൊന്നും സിനിമയില്‍ ഉണ്ടാകാന്‍ പാടില്ല, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള ഡയലോഗുകള്‍ ഒഴിവാക്കണം, ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുന്‍കൂട്ടി അറിയിക്കണം... എന്നൊക്കെയാണത്രെ നിബന്ധനകള്‍.

സെല്‍വരാഘവന്‍ കുഴയുന്നു

സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സന്താനത്തിന്റെ നായികയായി സായി പല്ലവി എത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കരാര്‍ ഒപ്പിടുന്നതിന് മുമ്പുള്ള നടിയുടെ ചില നിബന്ധനകള്‍ അണിയറപ്രവര്‍ത്തകരെ പ്രതിസന്ധിയില്‍ ആക്കിയിരിയ്ക്കുകയാണത്രെ.

കൈവിട്ട വലിയ ചിത്രങ്ങള്‍

മണിരത്‌നം സംവിധാനം ചെയ്യുന്ന കാട്ര് വെളിയിടൈ എന്ന ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി ആദ്യം ക്ഷണിച്ചത് സായി പല്ലവിയെ ആയിരുന്നു. എന്നാല്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വന്നതോടെ സായിയ്ക്ക് ആ അവസരം നഷ്ടപ്പെട്ടു. പിന്നീട് അജിത്ത് ചിത്രത്തിലേക്ക് വിളിച്ചുവെങ്കിലും, തെലുങ്കില്‍ ചെയ്യുന്ന ചിത്രങ്ങളുടെ തിരക്ക് കാരണം അതും നടിയ്ക്ക് നഷ്ടപ്പെട്ടു.

English summary
Sai Pallavi of Premam fame is said to have stumped produces and directors approaching her with offers to star in their films with her set of conditions!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam