»   » ഭാര്യ ഇടഞ്ഞു, ധനുഷിന്റെ മാരി 2വില്‍ കാജലിന് പകരം അമല പോള്‍ നായികയാകില്ല..!

ഭാര്യ ഇടഞ്ഞു, ധനുഷിന്റെ മാരി 2വില്‍ കാജലിന് പകരം അമല പോള്‍ നായികയാകില്ല..!

Posted By: Desk
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ നായിക അമല പോള്‍ വീണ്ടും വിവാദത്തിലാകുകയാണ്. അമല പോളുമായുള്ള ധനുഷിന്റെ സൗഹൃദം പുതിയ പ്രശ്‌നങ്ങളിലേക്ക് എത്തുകയാണ്. അമല പോളും ധനുഷും തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് പല ഗോസിപ്പുകളും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണ് അമല ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി.

രാമനുണ്ണിയുടെ അശ്വമേധം കടലും കടന്ന് കുതിക്കുന്നു... ഗള്‍ഫിലും രാമലീല സൂപ്പര്‍ ഹിറ്റ്...

ഒരു വില്ലന്‍ പല കണക്ക്, ഫാന്‍ ഫൈറ്റ് രൂക്ഷം! ആദ്യ ദിനം ഗ്രേറ്റ് ഫാദറിനെ പിന്നിലാക്കിയോ വില്ലന്‍?

അമല പോളും തമ്മിലുള്ള സൗഹൃദം ധനുഷിന്റെ കുടുംബ ജീവിതത്തിലും രസക്കേടുകളുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ചിത്രം മാരി 2ല്‍ അമല പോള്‍ നായികയാകുന്നതിനോട് ധനുഷിന്റെ ഭാര്യ ഐശ്വര്യ എതിര്‍പ്പ് പ്രകടിപ്പിച്ചതായും വാര്‍ത്തകള്‍ പ്രചരിക്കുന്നു.

മാരിയുടെ രണ്ടാം ഭാഗം

ധനുഷ്-കാജല്‍ അഗര്‍വാള്‍ ജോഡി ഒന്നിച്ച ചിത്രമായിരുന്നു മാരി. തിയറ്ററില്‍ വന്‍ കോളിളക്കം സൃഷ്ടിക്കാതെ പോയ ചിത്രത്തില്‍ അനിരുദ്ധ് ഒരുക്കിയ പശ്ചാത്ത സംഗീതം തരംഗമായി മാറിയിരുന്നു. ധനുഷിന്റെ നിര്‍മാണ കമ്പനിയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത്.

പ്രതിഫലം ഉയര്‍ത്തി കാജല്‍ അഗര്‍വാള്‍

മാരിയുടെ ആദ്യ ഭാഗത്തിലെ നായികയായിരുന്ന കാജല്‍ അഗര്‍വാളിനെ തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത്. എന്നാല്‍ പ്രതിഫലമായി കാജല്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടത്, അതും ധനനുഷിന്റെ നായികയാകാന്‍.

പുതിയ നായിക

കാജല്‍ ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മറ്റേതെങ്കിലും നടിമാരെ നായികയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചത്. കാജലിന് പകരം അമല പോളിനെ നായികയാക്കന്‍ ധനുഷിന് താല്പര്യമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ഐശ്വര്യയുടെ എതിര്‍പ്പ്

അമല പോളിനെ നായികയാക്കുന്നതിന് ചില തടസങ്ങള്‍ നിലവിലുണ്ട്. അതിലൊരു കാരണം അമല പോള്‍ നായികയായി എത്തിയ വേലയില്ല പട്ടതാരിയുടെ രണ്ടാം ഭാഗം പരാജയമായിരുന്നു എന്നതാണ്. മറ്റൊന്ന് ധനുഷിന്റെ ഭാര്യ ഐശ്വര്യക്ക് അമല പോളിലുള്ള സംശയമാണെന്നും അണിയറ സംസാരമുണ്ട്.

മലര്‍ മിസ് എത്തിയേക്കും

കാജലിനേയും അമല പോളിനേയും ഒഴിവാക്കി പുതിയ നായികയെ കണ്ടെത്താനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. പ്രേമത്തിലൂടെ മലയാളികളുടെ മലര്‍ മിസ് ആയി എത്തിയ സായി പല്ലവി നായികയാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

അമല പോളും ധനുഷും

തമിഴ് സിനിമ ലോകത്ത് അമല പോളിനേയും ധനുഷിനേയും ചുറ്റിപ്പറ്റി ധാരാളം കഥകള്‍ തമിഴ് സിനിമ ലോകത്ത് ഉയര്‍ന്ന് കേട്ടിരുന്നു. അമല പോള്‍-എഎല്‍ വിജയ് വിവാഹ ബന്ധം തകര്‍ന്നതും ഈ സൗഹൃദം കാരണമാണെന്ന തരത്തിലും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ഗോസിപ്പുകളെ എല്ലാം തള്ളിക്കളഞ്ഞ അമല പോള്‍, ധനുഷ് തന്റെ നല്ല സുഹൃത്താണെന്ന് പ്രഖ്യാപിച്ചിരുന്നു.

സുചി ലീക്ക്‌സ്

തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച സുചി ലീക്ക്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ അക്കമിട്ടുള്ള വെളിപ്പെടുത്തലുകള്‍ പുറത്തെത്തിച്ചത് നിരവധി താരങ്ങളുടെ സ്വകാര്യതയെയാണ്. ധനുഷിനെ ലക്ഷ്യമിട്ട് നീങ്ങിയ ഈ ആക്രമണത്തില്‍ അമല പോളിന്റെ പേരും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യമായൊന്നും ഉണ്ടായില്ല. സുചി ലീക്ക്‌സിന്റെ വെളിപ്പെടുത്തിലിനായി താനും കാത്തിരിക്കുകയാണെന്ന് അമല പോളും പറഞ്ഞിരുന്നു.

English summary
Amala Paul was the second option of Dhanush in Maari 2. But Aiswarya didn't accept the casting.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam