»   »  സെയ്ഫ് അലിഖാന്റെ മകള്‍ സാറ പ്രണവ് മോഹന്‍ലാലിനെ പിന്തുടരുന്നു?

സെയ്ഫ് അലിഖാന്റെ മകള്‍ സാറ പ്രണവ് മോഹന്‍ലാലിനെ പിന്തുടരുന്നു?

By: Rohini
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ക്ക് എല്ലാം അറിയാവുന്നതാണ് പ്രണവ് മോഹന്‍ലാലിന്റെ സാധാരണത്വത്തെ കുറിച്ച്. മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിന്റെ മകനാണെന്ന യാതൊരു ഗര്‍വും ഇല്ലാതെയാണ് പ്രണവ് പൊതു ജനങ്ങള്‍ക്കിടയില്‍ പെരുമാറുന്നത്. അതേ കുറിച്ച് കമല്‍ ഹസന്‍, ജീത്തു ജോസഫ് എന്നിവരെ പോലുള്ളവര്‍ പറയുകയും ചെയ്തു.

ഇപ്പോള്‍ ബോളിവുഡിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, മലയാളത്തില്‍ മോഹന്‍ലാലിന്റെ മകനെ പോലെയാണ് ബോളിവുഡില്‍ സെയ്ഫ് അലി ഖാന്റെ മകള്‍ എന്ന്. സെയ്ഫ് അലി ഖാന്റെ മകള്‍ സാറയും ഒട്ടും ആര്‍ഭാടമില്ലാത്ത ജീവിതമാണത്രെ നയിക്കുന്നത്.

സെയ്ഫ് അലിഖാന്റെ മകള്‍ സാറ പ്രണവ് മോഹന്‍ലാലിനെ പിന്തുടരുന്നു?

പെരുമാറ്റത്തിലായാലും വസ്ത്ര ധാരണത്തിലായാലും വളരെ 'സിംപിള്‍' ആണ് പ്രണവ്. മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിന്റെ മകനാണെന്ന ഭാവം നടപ്പിലോ സംസാരത്തിലോ ഇല്ലെന്ന് പ്രണവിനെ അടുത്തറിയുന്നവര്‍ പറയുന്നു. മലയാളികള്‍ക്കും അത് ബോധ്യം.

സെയ്ഫ് അലിഖാന്റെ മകള്‍ സാറ പ്രണവ് മോഹന്‍ലാലിനെ പിന്തുടരുന്നു?

ഒന്നാമന്‍, പുനര്‍ജ്ജനി, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളില്‍ പ്രണവ് അഭിനയിച്ചിട്ടുണ്ട്. പക്ഷെ പക്വത എത്തിയപ്പോള്‍ അഭിനയത്തെക്കാള്‍ സംവിധാനത്തോടാണ് പ്രണവിന് താത്പര്യം. അഭിനയിക്കാന്‍ പലരും വിളിച്ചെങ്കിലും പ്രണവ് പോയില്ല. പുസ്തകവും യാത്രയുമാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം.

സെയ്ഫ് അലിഖാന്റെ മകള്‍ സാറ പ്രണവ് മോഹന്‍ലാലിനെ പിന്തുടരുന്നു?

സെയ്ഫ് അലി ഖാന്റെ മകള്‍ സാറയും വളരെ സാധാരണമായിട്ടാണത്രെ നടക്കുന്നത്. ബിരുദം പൂര്‍ത്തിയാക്കിയ സാറ അച്ഛന്റെ പ്രശസ്തിയുടെ നിഴലില്‍ എവിടെയും പ്രത്യക്ഷപ്പെടാറില്ലത്രെ. സിനിമയിലേക്ക് വരുമോ എന്ന് ആരാധകര്‍ പ്രതീക്ഷയോടെ നോക്കിയിരിയ്ക്കുകയാണ്.

സെയ്ഫ് അലിഖാന്റെ മകള്‍ സാറ പ്രണവ് മോഹന്‍ലാലിനെ പിന്തുടരുന്നു?

അടുത്തിടെ സായിറത്ത് എന്ന മറാത്തി ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വന്നപ്പോഴാണ് സാറയെ പ്രണവ് മോഹന്‍ലാലുമായി താരതമ്യം ചെയ്തത്. വളരെ സിംപിളായിട്ടുള്ള ഒരു വെള്ളവസ്ത്രമാണ് സാറ ധരിച്ചിരുന്നത്. മേക്കപ്പ് ഇട്ടിട്ടില്ല. ഒരു താരപുത്രിയാണെന്ന അഹങ്കാരം സാറയില്‍ കണ്ടതുമില്ല എന്നാണ് കേള്‍ക്കുന്നത്.

English summary
Saif Ali Khan's daughter Sara Ali Khan follows Pranav Mohanlal's style!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam