»   » അര്‍ജുന്‍ കപൂറും കരീന കപൂറും തമ്മിലെന്താണ്? അസ്വസ്ഥനായി സെയ്ഫ് അലിഖാന്‍

അര്‍ജുന്‍ കപൂറും കരീന കപൂറും തമ്മിലെന്താണ്? അസ്വസ്ഥനായി സെയ്ഫ് അലിഖാന്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരറാണി കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും ജീവിതത്തില്‍ പുതിയൊരു വില്ലന്‍ കൂടി വന്നു. സല്‍മാന്‍ ഖാനും, ഷാഹിദ് കപൂറുമൊന്നുമല്ല ഇപ്പോഴത്തെ പ്രശ്‌നം. യുവതാരം അര്‍ജുന്‍ കപൂറാണ് ഇരുവരുടെയും ജീവതത്തിലെ വില്ലന്‍ എന്നാണ് ഇപ്പോള്‍ ബോളിവുഡ് പാപ്പരാസികളുടെ ഗോസിപ്പ്.

വിവാഹത്തിനുശേഷം കരീന ചൂടന്‍ ചിത്രവുമായിട്ടാണ് രംഗത്തിറങ്ങുന്നത്. അര്‍ജുന്‍ കപൂറും കരീനയും ഒന്നിക്കുന്ന 'കി ആന്റ് കാ' എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്ററും ട്രെയിലറും എത്തിയതു മുതല്‍ ഗോസിപ്പുകളും ഉയര്‍ന്നു കഴിഞ്ഞു. പറായതിരിക്കാനുമാവില്ല കരീനയുടെയും അര്‍ജുന്‍ കപൂറിന്റെയും ചൂടന്‍ ചുംബന പോസ്റ്റര്‍ ബോളിവുഡില്‍ ചര്‍ച്ചാ വിഷയമാണ്.

സിനിമയ്ക്കു പുറത്തും ഇരുവരും നല്ല സൗഹൃദത്തിലാണെന്ന് കേള്‍ക്കുന്നു. ഒറ്റ സിനിമ കൊണ്ട് ഇവര്‍ തമ്മില്‍ ഇത്ര അടുപ്പമായെങ്കില്‍ അസ്വസ്ഥനാകുന്നത് സെയ്ഫ് അലി ഖാന്‍ തന്നെയാണ്. അര്‍ജുന്‍ കപൂറും കരീന കപൂറും തമ്മില്‍ എന്താണ് ബന്ധം? വാര്‍ത്തകളിങ്ങനെ...

അര്‍ജുന്‍ കപൂറും കരീന കപൂറും തമ്മിലെന്താണ്? അസ്വസ്ഥനായി സെയ്ഫ് അലിഖാന്‍

കി ആന്റ് കാ എന്ന പുതിയ ചിത്രത്തില്‍ അര്‍ജുനും കരീനയുമാണ് ഒന്നിക്കുന്നത്. ഇരുവരും തമ്മിലുള്ള ചൂടന്‍ പ്രണയം ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ തന്നെ ഇരുവരുടെയും ചുംബനമാണ്. സിനിമയില്‍ മാത്രമല്ല ഇപ്പോള്‍ കരീനയും അര്‍ജുനും നല്ല അടുപ്പത്തിലാണെന്നും കേള്‍ക്കുന്നു.

അര്‍ജുന്‍ കപൂറും കരീന കപൂറും തമ്മിലെന്താണ്? അസ്വസ്ഥനായി സെയ്ഫ് അലിഖാന്‍

ഷാഹിദുമായുള്ള പ്രണയ ബന്ധം തകര്‍ന്നതിനുശേഷമാണ് സെയ്ഫ് അലിഖാനെ കരീന കപൂര്‍ വിവാഹം ചെയ്യുന്നത്. ഷാഹിദുമായി കരീനയ്ക്കുള്ള ബന്ധം ബോളിവുഡ് നിറയെ പാട്ടായിരുന്നു. കല്യാണത്തിനുശേഷം ഇരുവരുടെയും ഇടയിലേക്ക് മറ്റൊരു വില്ലന്‍ കൂടിയെത്തിയെന്നാണ് പറയുന്നത്.

അര്‍ജുന്‍ കപൂറും കരീന കപൂറും തമ്മിലെന്താണ്? അസ്വസ്ഥനായി സെയ്ഫ് അലിഖാന്‍

ഇരുവരുടെയും ബന്ധവും ഇരുവര്‍ക്കുമെതിരെ ഉയരുന്ന ഗോസിപ്പുകളും കണ്ട് സെയ്ഫ് അലി ഖാന്‍ അസ്വസ്ഥനാണെന്നാണ് പറയുന്നത്.

അര്‍ജുന്‍ കപൂറും കരീന കപൂറും തമ്മിലെന്താണ്? അസ്വസ്ഥനായി സെയ്ഫ് അലിഖാന്‍

കി ആന്റ് കാ എന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്. ഇരുവരുടെയും കെമിസ്ട്രി ഈ ചിത്രത്തില്‍ നിന്നും വ്യക്തമാകുമെന്നാണ് പറയുന്നത്.

അര്‍ജുന്‍ കപൂറും കരീന കപൂറും തമ്മിലെന്താണ്? അസ്വസ്ഥനായി സെയ്ഫ് അലിഖാന്‍

അര്‍ജുന്‍ കപൂറിന്റെ ഫോണ്‍ കോള്‍ കരീനയുടെ ഫോണില്‍ സെയ്ഫ് അലി ഖാന്‍ കണ്ടുവെന്നും പറയുന്നു. അര്‍ജുന്‍ രാത്രിയില്‍ കരീനയെ വിളിക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയരുന്നു. മണിക്കൂറുകളോളം ഇരുവരും സംസാരിക്കുമത്രേ.

അര്‍ജുന്‍ കപൂറും കരീന കപൂറും തമ്മിലെന്താണ്? അസ്വസ്ഥനായി സെയ്ഫ് അലിഖാന്‍

ചിത്രത്തിന്റെ പേരും പറഞ്ഞ് രാത്രിയില്‍ അര്‍ജുന്‍ കരീനയെ വിളിക്കുന്നത് സെയ്ഫിനെ അസ്വസ്ഥമാക്കി. ഒടുവില്‍ അര്‍ജുനോട് മോശമായ രീതിയില്‍ സെയ്ഫിന് പ്രതികരിക്കേണ്ടി വന്നുവെന്നാണ് പറയുന്നത്. വിവാഹം കഴിഞ്ഞ സ്ത്രീയെ രാത്രിയില്‍ വിളിക്കരുതെന്ന് പറഞ്ഞത്രേ.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Saif Ali Khan upset about increasing closeness of Arjun Kapoor and Kareena. Bollywood bristles with gossips of all hues all the time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam