»   » സാജന്‍ പളളുരുത്തിയെ കൊല്ലരുത് പ്ലീസ്! അദ്ദേഹം ദാ ഇപ്പോഴും ഇവിടെ ജീവനോടെ തന്നെ ഉണ്ട്!!!

സാജന്‍ പളളുരുത്തിയെ കൊല്ലരുത് പ്ലീസ്! അദ്ദേഹം ദാ ഇപ്പോഴും ഇവിടെ ജീവനോടെ തന്നെ ഉണ്ട്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മിനിറ്റുകള്‍ കൊണ്ട് മറ്റുള്ളവരെ കൊല്ലാന്‍ എളുപ്പ മാര്‍ഗമാണ് സോഷ്യല്‍ മീഡിയ. നവമാധ്യമങ്ങളുടെ കടന്ന് വരവ് പല താരങ്ങളെയും കൊല്ലാന്‍ കൂടിയായിരുന്നെന്നാണ് തോന്നുന്നുന്നത്. ഇത്തവണ മിമിക്രി കലാകാരനായ സാജന്‍ പള്ളുരുത്തിയെയാണ് കൊന്നിരിക്കുന്നത്.

മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും കൂടെ അഭിനയിക്കണോ? അവസരമൊരുക്കി ഒടിയന്‍!!!

സുകുമാരക്കുറുപ്പിനെ കുറിച്ച് ഇനിയും അറിയാനുണ്ട് അവയാണ് സിനിമയിലുണ്ടാവുക! അതാണ് ട്വിസ്റ്റ്!!

ഷെയര്‍ ചെയ്ത് വരുന്ന വാര്‍ത്തകള്‍ എത്രയും വേഗം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ആരും പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാത്തതാണ് വ്യാജ വാര്‍ത്തകള്‍ പെരുകുന്നതിന് പിന്നിലെ കാരണം.

അടുത്ത ഇര സാജന്‍ പള്ളുരുത്തി

സോഷ്യല്‍ മീഡിയയിലുടെ അടുത്തതായി കൊല്ലപ്പെടേണ്ടി വന്നത് സാജന്‍ പള്ളുരുത്തിയാണ്. സാജന്‍ മരിച്ചെന്ന പേരില്‍ ഫേസ്ബുക്കിലുടെയും മറ്റും അദ്ദേഹത്തിന്റെ ഫോട്ടോ വ്യാപകമായി പ്രചരിക്കുകയാണ്.

മരിച്ചത് കലഭവന്‍ സാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം കരള്‍ രോഗ ബാധയെത്തുടര്‍ന്ന് മരിച്ചത് കലഭവന്‍ സാജനായിരുന്നു. എന്നാല്‍ പ്രചരിച്ച ഫോട്ടോസ് സാജന്‍ പള്ളുരുത്തിയുടേതായിരുന്നു.

പേരിലെ സാമ്യം

ഇരുവരുടെയും പേര് സാജന്‍ എന്നുള്ളത് കൊണ്ടാവാം ഇത്തവണ അബദ്ധം സംഭവിച്ചിരിക്കുന്നതാണ്. എന്നാല്‍ ഇതിപ്പോ സോഷ്യല്‍ മീഡിയയുടെ സ്ഥിരം കലാപരിപാടിയായി തന്നെ മാറിയിരിക്കുകയാണ്.

സത്യാവസ്ഥ ആര്‍ക്കും അറിയണ്ട

കൈയില്‍ കിട്ടിയ വാര്‍ത്ത മറ്റുള്ളവരിലേക്ക് എത്രയും വേഗത്തില്‍ എത്തിക്കാനുള്ള പരിശ്രമത്തില്‍ ആരും പ്രചരിക്കുന്ന വാര്‍ത്തകളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാന്‍ ശ്രമിക്കുന്നില്ല എന്നാണ് വ്യാജ വാര്‍ത്തകള്‍ പെരുകാന്‍ കാരണം.

സാജന്‍ പള്ളുരുത്തി ജീവിച്ചിരിപ്പുണ്ട്

സംഭവത്തെക്കുറിച്ച് പ്രതികരണവുമായി സാജന്‍ പള്ളുരുത്തി തന്നെ രംഗത്തെത്തിയിരിക്കുകയാണ്്. ഫേസ്ബുക്കിലുടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

സത്യവസ്ഥ അറിയാന്‍ ശ്രമിക്കണം

ഷെയര്‍ ചെയ്യുന്ന വാര്‍ത്തകളുടെ സത്യാവാസ്ഥ എത്രത്തോളമുണ്ടെന്ന് അറിയാന്‍ ശ്രമിച്ചാല്‍ വളരെ നന്നായിരുന്നു എന്നാണ് സാജന്‍ പറയുന്നത്.

ഷൂട്ടിങ്ങ് തിരക്കുകളിലാണ്

എല്ലാവരെയും പോലെ ഞാനും എന്റെ മരണ വാര്‍ത്ത കേട്ടു. അതിന്റെ സത്യാവസ്ഥ എനിക്ക് അറിയില്ലെന്നും അങ്ങനെ ചെയ്തത് ശരിയായില്ലെന്നും സാജന്‍ പറയുന്നു.

English summary
Sajan Palluruthy is not died. false death news going viral on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam