Don't Miss!
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
ആക്ഷന്‍ മുന്‍പേ കട്ട്! ധ്രുവന് പിന്നാലെ മാമാങ്കത്തില്‍ നിന്നും സംവിധായകനും ഔട്ട്? ഞെട്ടലോടെ ആരാധകര്‍
ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാനാരുമില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണിത്. മാമാങ്ക പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങളായി നടത്തിയ ഗവേഷണത്തിന് ശേഷമാണ് സജീവ് പിള്ള സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. സിനിമയുമായി ബന്ധപ്പെട്ട് അത്ര നല്ല കാര്യങ്ങളല്ല അടുത്തിടെയായി പുറത്തുവരുന്നത്. യുവതാരങ്ങളിലൊരാളായ ധ്രുവനെ പുറത്താക്കിയെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതിന് പിന്നാലെയായാണ് സംവിധായകനെ മാറ്റിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.
മമ്മൂട്ടി ജാഡ കാണിച്ചിട്ടുണ്ടേല്‍ അതങ്ങനെ തന്നെ വേണം! ഒാവറായാല്‍ താനത് പറയാറുണ്ടെന്ന് സിദ്ദിഖ്! കാണൂ
ധ്രുവനെ മാറ്റിയതിനെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊരു കാര്യം നടന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഈഗോയാവാമെന്നുമായിരുന്നു സംവിധായകന് അഭിപ്രായപ്പെട്ടത്. ചിത്രത്തില്‍ നിന്നും പുറത്താക്കിയെന്നല്ലാതെ എന്തിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു താരം പ്രതികരിച്ചത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനാവാത്തതില്‍ നിരാശയുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് സംവിധായകനെ മാറ്റുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പ്രചരിക്കുന്നത്.
മമ്മൂട്ടി കേക്ക് കട്ട് ചെയ്ത് പ്രണവിന് നല്കി! ക്രിസ്മസ് ഗംഭീരമായി ആഘോഷിച്ചു! വീഡിയോ വൈറല്‍! കാണൂ!

സംവിധായകനെ മാറ്റുന്നു?
മാമാങ്കത്തില്‍ നിന്നും സംവിധായകനെയും മാറ്റാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമയായ മാമാങ്കത്തെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ആരാധകരും പരിഭ്രാന്തിയിലാണ്. യുവതാരത്തെ മാറ്റിയതിന് പിന്നാലെയായാണ് സംവിധായകനേയും മാറ്റുകയാണെന്ന വാര്‍ത്തയെത്തിയത്. സംവിധായകനായ സജീവ് പിള്ള തന്നെയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയതും.

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണം
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷമാണ് സജീവ് പിള്ള സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. തിരുനാവായയിലും പെരിന്തല്‍മണ്ണയിലും പോവുകയും അവിടെയുള്ളവരുമായി സംസാരിക്കുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം തിരക്കഥ തയ്യാറാക്കിയത്. 2010 ലാണ് തിരക്കഥ രജിസ്റ്റര്‍ ചെയ്തത്. താപ്പാനയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംവിധായകന് മമ്മൂട്ടിയോട് മാമാങ്കത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് ബാവൂട്ടിയുടെ നാമത്തിനിടയിലാണ് പൂര്‍ണ്ണമായ തിരക്കഥയുമായി താരത്തിനരികിലേക്കെത്തിയത്.

ആദ്യം മുതലേ തുടങ്ങും
14 കോടി മുതല്‍ മുടക്കിലാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. മംഗലാപുരത്ത് വെച്ചായിരുന്നു സിനിമയ്ക്ക് തുടക്കമായത്. നിലവില്‍ ചിത്രീകരിച്ച ഭാഗങ്ങള്‍ ഒഴിവാക്കി സിനിമ പുതിയതായി തുടങ്ങാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരക്കഥ മാറ്റുമോയെന്നുള്ള കാര്യത്തെക്കുറിച്ചുള്ള സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

ഉണ്ടയുടെ ലൊക്കേഷനില്‍
മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച സംവിധായകനാണ് ചിത്രത്തിലേക്ക് പുതുതായി എത്തുന്നതെന്നും ഖാലിദ് റഹ്മാന് ചിത്രമായ ഉണ്ടയുടെ ലൊക്കേഷനിലേക്ക് അദ്ദേഹം എത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ ആശങ്കയിലാണ് ആരാധകര്‍.

മമ്മൂട്ടിയുടെ പിന്തുണ
തുടക്കം മുതലേ തന്നെ മമ്മൂട്ടി ചിത്രത്തിനൊപ്പമുണ്ടെന്നും അദ്ദേഹത്തിന്റെ പിന്തുണയാണ് തന്നെ നയിച്ചതെന്നും വ്യക്തമാക്കിയിരുന്നു സംവിധായകന്. വാള് കൊണ്ടുള്ള രംഗം ചിത്രീകരിക്കുന്നതിനിടയില്‍ വിരലിന് പരിക്കേറ്റിരുന്നുവെങ്കിലും അത് കാര്യമാക്കാതെ ചിത്രീകരണം പൂര്‍ത്തീകരിക്കുകയായിരുന്നു താരം.

ധ്രുവനെ പുറത്താക്കി
ക്വീന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായി മാറിയ യുവതാരമായ ധ്രുവനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഒരു വര്‍ഷത്തോളമായി സിനിമയ്ക്കായുള്ള പ്രയത്നത്തിലായിരുന്നു താരം. കളരി പഠിച്ചും ജിമ്മില്‍ വര്‍ക്കൗട്ടുമൊക്കെയായി നില്‍ക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി തന്നെ പുറത്താക്കിയതെന്ന് താരം പറഞ്ഞിരുന്നു.
-
എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്
-
അക്കാര്യത്തിൽ ദുൽഖർ മമ്മൂക്കയെ പോലയേ അല്ല! കിംഗ് ഓഫ് കൊത്തയിൽ ഒരു ഉഗ്രൻ സംഭവം വരുന്നുണ്ട്; ഉണ്ണി ഫിഡാക്!
-
'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം, ഞങ്ങളൊരു കുഞ്ഞുവീട് മേടിച്ചു'; സന്തോഷം പങ്കിട്ട് പാർവതി