»   » പ്യാരിയ്ക്കും, പോഞ്ഞിക്കരയ്ക്കും കാളിദാസന്റെ പൂമരത്തിലെന്താണ് കാര്യം; ചോറ് വിളമ്പാനോ...?

പ്യാരിയ്ക്കും, പോഞ്ഞിക്കരയ്ക്കും കാളിദാസന്റെ പൂമരത്തിലെന്താണ് കാര്യം; ചോറ് വിളമ്പാനോ...?

By: Rohini
Subscribe to Filmibeat Malayalam

കാളിദാസനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലെ പാട്ട് ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന പാട്ട് മുപ്പത് ലക്ഷത്തിലധികം ആളുകള്‍ യൂട്യൂബില്‍ കണ്ടു.

തള്ളല്‍ സ്വഭാവം കാളിദാസിന് പണ്ടേ ഉണ്ടായിരുന്നു എന്ന് ജയറാം; കാളിദാസിന് അത് കിട്ടിയത് ആരില്‍ നിന്ന് ?

ട്രോളന്മാര്‍ക്കും പൂമരത്തിലെ പാട്ട് ആവേശമായിരിയ്ക്കുകയാണ്. രസകരമായ ചില ട്രോളുകള്‍ കാളിദാസും തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സലിം കുമാറും ഇന്നസെന്റും ഈ പാട്ടുമായി ബന്ധപ്പെട്ട് വന്ന ഒരു ട്രോള്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നു.

പ്യാരിയും പോഞ്ഞിക്കരയും

കല്യാണ രാമന്‍ എന്ന ചിത്രത്തില്‍ സലിം കുമാറും ഇന്നസെന്റും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് പ്യാരിയും പോഞ്ഞിക്കരയും. ഈ പാട്ട് പോഞ്ഞിക്കര പാടിയാല്‍ എങ്ങിനെയിരിയ്ക്കും എന്നാണ് ട്രോള്‍

ഇന്നസെന്റ് പാടുന്നു

'ഞാനും പ്യാരീം എന്റെ രാമന്‍കുട്ടിയും പിന്നെ നാല്‍പത് പേരും തമ്പിസാറുടെ മോള്‍ടെ കല്യാണത്തിന് സദ്യയുണ്ടാക്കി' എന്ന് പോഞ്ഞിക്കര പാടുന്നു.. രാമന്‍ കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിലീപാണ്.

സലിം കുമാറും

എന്തായാലും സാക്ഷാല്‍ പോഞ്ഞിക്കരയും പ്യാരിയും ട്രോള്‍ തങ്ങളുടെ പേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തു.

ആമയുടെ കഥ കപ്പലായി

തനിക്കിഷ്ടപ്പെട്ട ചില ട്രോളുകള്‍ കാളിദാസും ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ആമയെ കണ്ട കഥ കപ്പലുണ്ടാക്കിയപ്പോള്‍ ട്രോളായി.

കാളിദാസുണ്ടോ

പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കാളിദാസിനാണോ ഒരു യുദ്ധക്കപ്പലുണ്ടാക്കാന്‍ പ്രയാസം

English summary
Salim Kumar and Innocent shared Poomaram troll on their facebook
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam