»   » മമ്മൂട്ടിയുടെ നായിക സല്‍മാന്‍ ഖാന്റെ കുടുംബം തകര്‍ക്കുന്നു, സല്‍മാന്‍ എന്തിനാണ് ഈ ദേഷ്യം

മമ്മൂട്ടിയുടെ നായിക സല്‍മാന്‍ ഖാന്റെ കുടുംബം തകര്‍ക്കുന്നു, സല്‍മാന്‍ എന്തിനാണ് ഈ ദേഷ്യം

By: Rohini
Subscribe to Filmibeat Malayalam

കുടുംബ ബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന നടനാണ് സല്‍മാന്‍ ഖാന്‍. താന്‍ വിവാഹം കഴിച്ചില്ലെങ്കിലും വീട്ടില്‍ എല്ലാവരും ഒത്തൊരുമയോടെ ജീവിക്കണം എന്നാണ് സല്‍മാന്‍ ഖാന്റെ ആഗ്രഹം.

ആ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതം, അങ്ങനെ ഒരു റോളിന് മോഹന്‍ലാലിനെ സമീപിച്ചിട്ടില്ല!!

ആ കുടുംബത്തില്‍ മനസമാധാനം തകര്‍ക്കാന്‍ വരുന്നതാരാണെങ്കിലും സല്‍മാന്‍ സഹിക്കില്ല. അങ്ങനെ വന്ന ഒരു ബോളിവുഡ് നടിയോട് സല്‍മാന്‍ മുടിഞ്ഞ കലിപ്പാണ് എന്നാണ് കേള്‍ക്കുന്നത്.

പ്രഭാസിന്റെ നായികയായി വിളിച്ചു, ശ്രദ്ധ കപൂറിന്റെ മറുപടി കേട്ട് നിര്‍മാതാവും സംവിധായകനും ഇറങ്ങി ഓടി

ആരാണ് ആ നടി

ആ നടിയാണ് മമ്മൂട്ടിയുടെ നായിക. വൈറ്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ ഹുമ ഖുറേഷിയാണ് സല്‍മാന്‍ ഖാന്റെ കുടുംബത്തിലെ സമാധാനം നശിപ്പിയ്ക്കുന്നത്. ഹുമയോട് സല്‍മാന്‍ കടുത്ത ശത്രുതയാണെന്നാണ് ബോളിവുഡ് സിനിമാ ലോകത്തെ വാര്‍ത്തകള്‍.

സൊഹാലിയുമായി അടുപ്പം

ഹുമ ഖുറേഷിയ്ക്ക് സല്‍മാന്‍ ഖാന്റെ സഹോദരന്‍ സൊഹാലി ഖാനുമായി വഴിവിട്ട ബന്ധമുണ്ടത്രെ. വിവാഹിതനായ സൊഹാലിയുടെ കുടുംബം ഹുമ തകര്‍ക്കുമോ എന്നാണ് സല്‍മാന്റെ ഭയം. ഇതേ ചൊല്ലി സൊഹാലിയ്ക്കും ഭാര്യയ്ക്കുമിടയില്‍ പല പ്രശ്‌നങ്ങളുമുണ്ടായി.

സഹോദരനെ പോലെ

സൊഹാലി ഖാനുമായുള്ള ഹുമ ഖുറേഷിയുടെ അടുപ്പം ബോളിവുഡ് സിനിമാ ലോകത്ത് പാട്ടാണ്. എന്നാല്‍ വാര്‍ത്തകളില്‍ പറയുന്നത് പോലെ തനിയ്ക്ക് സൊഹാലിയുമായി യാതൊരു അവിഹിതവുമില്ല എന്നും, സഹോദര തുല്യനാണെന്നും ഹുമ പറയുന്നു.

സല്‍മാന്റെ കോപം

സൊഹാലിയുമായി ബന്ധമില്ല എന്ന് ഹുമ പറഞ്ഞെങ്കിലും സല്‍മാന്റെ ശത്രുത തണുത്തില്ല. അടുത്തിടെ സല്‍മാന്‍ ഖാന്റെ വീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ അതിഥിയായി ഹുമ ഖുറേഷിയും എത്തിയിരുന്നു. വീട്ടില്‍ വരുന്ന എല്ലാവരോടും മാന്യമായി പെരുമാറുന്ന സല്‍മാന്‍ സൊഹാലിയുടെ അതിഥിയായി വന്ന ഹുമയെ മാത്രം അവഗണിച്ചു. അത് മാധ്യമങ്ങള്‍ ശ്രദ്ധിയ്ക്കുകയും ചെയ്തിരുന്നു.

ഹുമയ്ക്ക് അവസരമില്ല

എന്തായാലും സല്‍മാന്‍ ഖാന്‍ കുടുംബത്തെ വച്ച് കളിയ്ക്കുന്ന ഹുമ ഖുറേഷിയ്ക്ക് ബോളിവുഡില്‍ പൊതുവെ അവസരങ്ങള്‍ കുറയുകയാണ്. ഈ സാഹചര്യത്തിലാണ് താരം മലയാളത്തിലും തമിഴിലുമൊക്കെ ശ്രദ്ധ കൊടുക്കുന്നത്. രജനികാന്തിനെ നായകനാക്കി ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹുമ നായികയായി എത്തുന്നതായി വാര്‍ത്തകളുണ്ട്.

അനുഷ്‌ക ശര്‍മ്മയുടെ രക്ഷകന്‍ വീരാട് കോലി ആയിരുന്നില്ല, വെളിപ്പെടുത്തലുമായി മറ്റൊരാള്‍!ആരാണ് അദ്ദേഹം?

English summary
Salman Khan angry with Huma Qureshi for 'ruining' Sohail Khan’s marriage?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam