സല്‍മാന്‍ ഖാന് ഒരുദിവസം രണ്ടരക്കോടി! ശ്രീശാന്തിനോ? മത്സരാര്‍ത്ഥികളുടെ പ്രതിഫലം പുറത്തായി! കാണൂ!

ബിഗ് ബോസ് മലയാളം ആദ്യ സീസണ്‍ അവസാനിക്കാന്‍ പോവുകയാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പരിപാടിക്ക് മലയാള പതിപ്പൊരുങ്ങിയത്. സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഹിന്ദി പതിപ്പ് 12ാം സീസണിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍. നാടും വീടും കുടുംബവും സോഷ്യല്‍ മീഡിയയും സുഹൃത്തുക്കളൊന്നുമില്ലാതെ ബിഗ് ബോസിന്റെ നിര്‍ദേശത്തിനായി കാത്ത് കഴിയുകയാണ് എല്ലാവരും. അപ്രതീക്ഷിത ട്വിസ്റ്റും രസകരമായ ടാസ്‌ക്കുകളുമൊക്കെ നല്‍കി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് സല്‍മാനും ബിഗ് ബോസും. ഇത്തവണത്തെ ബിഗ് ബോസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റില്‍ മികവ് തെളിയിച്ച താരമായ ശ്രീശാന്ത് ഇത്തവണത്തെ മത്സരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.

നേരത്തെയും ഇത്തരത്തിലുള്ള റിയാലിറ്റി ഷോയില്‍ ശ്രീ പങ്കെടുത്തിട്ടുണ്ട്. ക്രിക്കറ്റിനും അപ്പുറത്ത് നൃത്തത്തിലും സിനിമയിലും മികവ് തെളിയിച്ച താരത്തിന്റെ വരവിനെ പ്രേക്ഷകര്‍ ഉറ്റുനോക്കിയിരുന്നു. പതിവ് പോലെ തന്നെ ബിഗ് ബോസിലെത്തിയപ്പോഴും വിവാദങ്ങള്‍ താരത്തിനൊപ്പമുണ്ടായിരുന്നു. പെട്ടെന്ന് പ്രകോപിതനാവുന്ന താരം തന്റെ തനിസ്വഭാവം കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് ബിഗ് ബോസ്. അതിനിടയിലാണ് മത്സരാര്‍ത്ഥികളുടെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.

സല്‍മാന്റെ പ്രതിഫലം

സല്‍മാന്റെ പ്രതിഫലം

ബിഗ് ബോസ് ഹിന്ദി പതിപ്പിന് നേതൃത്വം നല്‍കുന്നത് സല്‍മാന്‍ ഖാനാണ്. ബോളിവുഡിന്റെ സ്വന്തം സല്ലു തിരക്കുകള്‍ക്കിടയിലും പരിപാടി കൃത്യമായി മാനേജ് ചെയ്യുന്നുണ്ട്. കോടികള്‍ പ്രതിഫലമായി ലഭിക്കുന്ന താരമായതിനാല്‍ത്തന്നെ ബിഗ് ബോസിലേക്കെത്തിയപ്പോഴും അണിയറപ്രവര്‍ത്തകര്‍ നേരിട്ട പ്രധാന വെല്ലുവിളിയും അതായിരുന്നു. രണ്ടരക്കോടിയായിരുന്നു തുടക്കത്തില്‍ താരത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ സീസണുകള്‍ മാറി വന്നതോടെ അത് 14 കോടിയിലെത്തി നില്‍ക്കുകയാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലുള്ളത് സല്ലു തന്നെയാണ്.

അനൂപ് ജലോട്ടയ്ക്ക് ലഭിക്കുന്നത്?

അനൂപ് ജലോട്ടയ്ക്ക് ലഭിക്കുന്നത്?

സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യത ലഭിക്കുന്ന ഭജന്‍ സിംഗറായ അനൂപ് ജലോട്ടയും ഇത്തവണ ബിഗ് ബോസില്‍ മാറ്റുരയ്ക്കുന്നുണ്ട്. പെണ്‍സുഹൃത്തിനോടൊപ്പമാണ് അദ്ദേഹം പരിപാടിയിലേക്കെത്തിയത്. 45 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ഒരാഴ്ച പ്രതിഫലമായി ലഭിക്കുന്നത്. ബിഗ് ബോസിലെ മിന്നും താരങ്ങളിലൊരാള്‍ കൂടിയാണ് ഇദ്ദേഹം.

 ശ്രീശാന്തിന്റെ പ്രതിഫലം

ശ്രീശാന്തിന്റെ പ്രതിഫലം

മലയാളികള്‍ ഉ്റ്റുനോക്കിയൊരു രംഗപ്രവേശമായിരുന്നു ശ്രീശാന്തിന്റേത്. മത്സരത്തില്‍ ശ്രീ പങ്കെടുക്കുന്നുവെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അവസാന നിമിഷമാണ് അതേക്കുറിച്ചുള്ള സ്ഥിരീകരണമെത്തിയത്. പരിപാടിയിലെത്തി രണ്ട് ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ താന്‍ പുറത്തേക്ക് പോവുകയാണെന്ന് താരം അറിയിച്ചിരുന്നു. ആഴ്ചയില്‍ 5 ലക്ഷമാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനൊടുവിലും താന്‍ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവുകയാണെന്ന് താരം അറിയിച്ചിരുന്നു.

മറ്റുള്ളവരുടെ പെരുമാറ്റത്തില്‍ തൃപ്തനല്ല

മറ്റുള്ളവരുടെ പെരുമാറ്റത്തില്‍ തൃപ്തനല്ല

സഹമത്സരാര്‍ത്ഥികളുടെ പല നീക്കങ്ങളെയും ശ്രീശാന്ത് പരസ്യമായി എതിര്‍ത്തിരുന്നു. സബയെ തല്ലുമെന്ന് കഴിഞ്ഞ ദിവസം താരം ഭീഷണി മുഴക്കിയിരുന്നു. അവരവരുടെ തെറ്റ് മനസ്സിലാക്കാത്തവരോടാണ് താരം തന്റെ അനിഷ്ടം പ്രകടിപ്പിക്കുന്നത്. ജയിക്കാനായി ഏത് തരത്തിലുള്ള തന്ത്രവും പയറ്റാമെന്നാണ് മറ്റുള്ളവരുടെ നിലപാട്. മറ്റുള്ളവരുടെ പെരുമാറ്റത്തിലും ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളിലുമുള്ള അതൃപ്തിയെക്കുറിച്ച് താരം പരസ്യമായി പ്രതികരിച്ചിരുന്നു.

രോഷാകുലനായുള്ള പ്രതികരണം

രോഷാകുലനായുള്ള പ്രതികരണം

ഗ്രൗണ്ടിലെപ്പോലെ തന്നെ ചൂടന്‍ സ്വഭാവക്കാരനായാണ് ശ്രീ പലപ്പോഴും മറ്റുള്ളവരോട് ഇടപഴകുന്നതെന്ന പരാതി വ്യപകമായി ഉയര്‍ന്നുവന്നിരുന്നു. വികാരപരമായ ഇടപെടലുകളല്ല പരിപാടിയില്‍ നടത്തേണ്ടതെന്നും ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോവരുതെന്നും താരത്തോട് മറ്റുള്ളവര്‍ പറഞ്ഞിരുന്നു. കായികതാരമെന്ന നിലയില്‍ മത്സരബുദ്ധിയുണ്ടാവണമെന്നും വിട്ടുകൊടുക്കരുതെന്നുമായിരുന്നു താരത്തിനോട് പറഞ്ഞത്. എന്നാല്‍ പുറത്തേക്ക് പോവണമെന്ന നിലപാടില്‍ത്തുടരുകയാണ് ശ്രീശാന്ത്.

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

ശ്രീശാന്ത് ബിഗ് ബോസിലേക്കെത്തിയതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. നിമിഷനേരം കൊണ്ടാണ് പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈറലായി മാറുന്നത്. ശ്രീശാന്തിനെ അപമാനിക്കുന്ന തരത്തിലുള്ള നീക്കങ്ങളോട് യോജിക്കാനാവില്ലെന്ന് ആരാധകര്‍ വ്യക്തമാക്കിയിരുന്നു. കളേഴ്‌സ് ചാനലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പലരും പ്രതികരണം വ്യക്തമാക്കിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X