അങ്ങനെ സല്‍മാന്‍ ഖാന്റെ കല്യാണവും ഏതാണ്ടുറച്ചു
ബോളിവുഡിന്റെ വിവാദ താരമായ മസില്‍ ഖാന്‍ സല്‍മാന്‍ ഖാന്‍ വിവാഹിതനാകാന്‍ പോകുന്നതായി വാര്‍ത്ത. ഗോസ്സിപ്പുകാരുടെ ഇഷ്ടതാരമായിരുന്നു സല്‍മാന്‍.
ഐശ്വര്യ റായ് മുതല്‍ കത്രീന കൈഫ് വരെ സല്‍മാന്‍ ഖാന്റെ കാമുകിമാരായി വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ ഇനി ഇങ്ങനെ പ്രേമിച്ചു നടക്കാന്‍ താനില്ലെന്ന് സല്‍മാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. സല്‍മാന്‍ വിവാഹിതനാകാന്‍ പോകുന്നു എന്നാണ് വാര്‍ത്ത. ഈ വര്‍ഷം അവസാനം തന്നെ വിവാഹം ഉണ്ടാകുമത്രെ.

48 വര്‍ഷം നീണ്ട സല്‍മാന്റെ ബാച്ചലര്‍ ലൈഫിന് അന്ത്യം കുറിക്കുക കടല്‍ കടന്ന് വന്ന ഒരു സുന്ദരിയായിരിക്കുമെന്നാണ് പറയപ്പെടുന്നത്. റൊമാനിയന്‍ സുന്ദരിയായ ലൂലിയ വാന്റര്‍ ആണത്രെ അത്. സാല്‍മാനും ലൂലിയയും ഡേറ്റിങ്ങിലാണെന്നും വാര്‍ത്തകളുണ്ട്.
താനിപ്പോള്‍ ഒരു പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണെന്ന് സല്‍മാന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതാദ്യമായാണ് തന്റെ ജീവിതത്തില്‍ ഇങ്ങനെയെന്നും സല്‍മാന്‍ പറയുന്നു. കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി താന്‍ വിലപിക്കുകയായിരുന്നു. എന്നാല്‍ ആ വിലാപങ്ങള്‍ക്ക് ഉടന്‍ തന്നെ ഒരു അന്ത്യമുണ്ടാകുമെന്നും സല്‍മാന്‍ പറയുന്നുണ്ട്.
സല്‍മാന്റെ പിതാവ് ഒരു പത്താനിയാണ്. അമ്മ ഹിന്ദുവും. രണ്ടാനമ്മ ക്രിസ്ത്യാനി, സഹോദരി ഭര്‍ത്താവ് പഞ്ചാബി. താന്‍ പുറത്ത് നിന്ന് ഒരാളെ തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ പറയുന്നു. ഇതോടെ ഗോസ്സിപ്പുകാര്‍ ഉറപ്പിച്ചു ലൂലിയ തന്നെ സല്‍മാന്റെ വധു എന്ന്.


Click it and Unblock the Notifications











