വിവാഹ സൽക്കാരത്തിനിടെ അർജുൻ കപൂർ അപ്രത്യക്ഷനായി!! കാരണം സൽമാൻ? ശത്രുതയ്ക്ക് കാരണം സഹോദരി

ഇരുവരും തമ്മില്‍ ഊഷ്മളമായ സൗഹൃദമായിരുന്നു ആദ്യ നാളുകളില്‍ ഉണ്ടായിരുന്നത്.

സോനം കപൂറിന്റെ വിവാഹം ബോളിവുഡിൽ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് ഉളവാക്കിയത്. അവാർഡ് നെറ്റുകളിൽ മാത്രമാണ് താരങ്ങളെ ഒരുമിച്ച് കാണാൻ സാധിക്കുന്നത് അതും വളരെ കുറച്ച് താരങ്ങൾ മാത്രം. എന്നാൽ സോനത്തിന്റെ വിവാഹത്തിന് ബോളിവുഡ് ഒന്നടങ്കം ഒഴുകിയെത്തിയിരുന്നു. താരജാഡകൾ മറ്റിവെച്ച് പാട്ടും ഡാൻസുമായി വിവാഹം അടിച്ചു പൊളിയ്ക്കുകയായിരുന്നു താരങ്ങൾ.

സോനത്തിന്റെ വിവാഹത്തിൽ നിറഞ്ഞു നിന്നത് അർജുൻ കപൂറായിരുന്നു. മൂത്ത സഹോദരന്റെ കടമകൾ അതിഭംഗിയായി തന്നെ അർജുൻ നിറവേറ്റിയിരുന്നു. മെഹന്ദി ആഘോഷം മുതൽ വിവാഹ പന്തലിലേയ്ക്ക് ആനയിക്കുവരെ സോനത്തിന്റെ ഒപ്പമുണ്ടായിരുന്നു. എന്നാൽ സർക്കാര ചടങ്ങിൽ അർജുൻ കപൂറിന്റെ അസാനിധ്യം പാപ്പരാസികൾ നോട്ടമിട്ടിരുന്നു. ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളത്തിലെ ചർച്ച വിഷയം അർജുനിന്റെ അസാന്നിധ്യമാണ്.

  പെട്ടെന്ന് കാണാതായി

പെട്ടെന്ന് കാണാതായി

സൽക്കാര ചടങ്ങിന്റെ തുടക്കത്തിൽ അർജുൻ സജീവ സാന്നിദ്യമായിരുന്നു. പാട്ടും ഡാൻസുമായി സഹോദരിയുടെ സൽക്കാര ചടങ്ങ് പൊടിപൊടിച്ചിരുന്നു. സൽക്കാര വേദിയിൽ നിന്ന് ഇടയ്ക്ക് വെച്ച് അർജുനെ കാണാതാവുകയായിരുന്നു. പെതുവേദിയിൽ തിളങ്ങി നിന്ന അർജുൻ ഉൾവലിയുകയായിരുന്നു. ഇത് ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ ചൊല്ലി നിരവധി കഥകളാണിപ്പാൾ പ്രചരിക്കുന്നത്.

 സൽമാൻഖാന്റെ വരവ്

സൽമാൻഖാന്റെ വരവ്

സൽക്കാരത്തിന് ബോളിവുഡ് സൂപ്പർ താരം സൽമാൻഖാൻ എത്തിയതിന് ശേഷമാണ് അർജുനിന്റെ പിൻവങ്ങാൽ. ഇരുവർക്കുമിടയിലുള്ള ആസ്വാരസ്യങ്ങൾ ബോളിവുഡിൽ പാട്ടാണ്. തമ്മിൽ തമ്മിൽ മുഖം കൊടുക്കാതിരിക്കാണാണ് പാർട്ടി തീരുവേളം താരം ഒഴിഞ്ഞു നിന്നതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. പിങ്ക് വില്ലയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യ കാലത്ത് ഇരുവരും തമ്മിൽ നല്ല ബന്ധമായിരുന്നു. പിന്നീടാണ് താരങ്ങളുടെ ഇടയിൽ വിള്ളൽ വീണത്.

 മലൈക അറോറയുമായുള്ള ബന്ധം

മലൈക അറോറയുമായുള്ള ബന്ധം

സൽമാന്റെ സഹോദരനന്റെ മുൻ ഭാര്യയും ബോളിവുഡ് താരവുമായ മലൈക അറോറയുമായുള്ള അർജുൻ കപൂറിന്റെ ബന്ധം ബോളിവുഡിൽ പാട്ടായിരുന്നു. ഇതാണ് ഇരു താരങ്ങൾ തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം. കൂടാതെ സൽമാന്റെ സഹോദരി അർപ്പിതയുമായി അർജുൻ അടുപ്പത്തിലായിരുന്നു. തുടന്ന് ഈ ബന്ധം താരം തന്നെ വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ഇതും ഇവരുടെ ബന്ധം വഷളാകാൻ കാരണമായി. ഇതോടു കൂടിയാണ് ഇരു താരങ്ങളും മുഖത്തോട് മുഖം കണ്ടാൽ പോലും മിണ്ടാത്ത സ്ഥിതിയായത്.

  താരങ്ങൾ ആടിപ്പാടി

താരങ്ങൾ ആടിപ്പാടി

സോനത്തിന്റെ വിവാഹം വളരെ ഗംഭീരമായിട്ടാണ് താരങ്ങൾ ആഘോഷിച്ചത്. താര പരിവേഷം ഒഴിവാക്കി ഒരു സാധാരണക്കാരെ പോലെയായിരുന്നു താരങ്ങളുടെ പെരുമാറ്റം. ആഘോഷത്തിന് തുടക്കിട്ടത് സോനത്തിന്റെ പിതാവ് അനിൽ കപൂറായിരുന്നു. പിന്നീട് അദ്ദേഹത്തിനോടൊപ്പം ഷാരൂഖ് ഖാനും സൽമാൻ ഖാനും രൺവീർ സിങും ചേർന്നിരുന്നു. സോനം കപൂറിന്റെ സൽക്കാര ചടങ്ങുകളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X