സൽമാൻ വിവാഹം കഴിക്കാത്തിന്റെ കാരണം കത്രീന? ഒടുവിൽ താരം തന്നെ ആ രഹസ്യം വെളിപ്പെടുത്തി...
എന്നാൽ സൽമാൻ ഇപ്പോഴും ബാച്ചിലർ തന്നെ. ഇതിനു കാരണം പ്രണയ തകർച്ച മാത്രമാണോ?
ബോളിവുഡ് ക്രോണിക്കൽ ബാച്ചിലർ എന്ന് അറിയപ്പെടുന്ന താരമാണ് സൽമാൻഖാൻ. താരത്തിന്റെ പേരിനൊപ്പം ഗോസിപ്പ് കോളത്തിൽ ഇടപിടിക്കാത്ത ബോളിവുഡ് സുന്ദരിമാർ വിരളമാണ്.. കത്രീന , ഐശ്വര്യ റായ്, സംഗീത ബജ്ലാനി, , സോമി ലൂലിയ, ഇവരെല്ലാം ഒരു കാലത്ത് ഗോസിപ്പ് കോളത്തിലെ കളർ അധ്യായങ്ങളായിരുന്നു.

അമീർ ഖാൻ, സൽമാൻഖാൻ, സഞ്ജയ് ദത്തു, സെയ്ഫ് അലി ഖാൻ എന്നവരാണ് ഖാന്റെ സമകാലീനർ. ഇവരൊല്ലാം കല്യാണം കഴിഞ്ഞു കുട്ടികളായി ജീവിക്കുകയാണ്. എന്നാൽ സൽമാൻ ഇപ്പോഴും ബാച്ചിലർ തന്നെ. ഇതിനു കാരണം പ്രണയ തകർച്ച മാത്രമാണോ? ബോളിവുഡ് ഒന്നടങ്കം ചോദിക്കുന്ന ഒരു ചോദ്യമാണ്. ഇതിനുള്ള മറുപടി താരം തന്നെ വെളിപ്പെടുത്തുന്നു.

പുതിയ പ്രണയം
സൽമാനിലേയ്ക്ക് വിവാഹത്തെ കുറിച്ചുള്ള ചോദ്യ ശരങ്ങള്‍ ഒന്നിനു പിറികെ ഒന്നായി തറച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് താരത്തിനെതിരെ പുതിയ ഗോസിപ്പ് ഉയർന്നു വന്നിരിക്കുന്നത്. ലൂലിയ വന്തൂരി താരത്തിന് പുതിയ കാമുകിയാണത്രേ. ഇവർ തമ്മിലുള്ള വിവാഹം ഉടനെ ഉടനെ ഉണ്ടാകുമെന്നും പ്രചരണമുണ്ട്. ഇത് ഇപ്പോൾ ബോളിവുഡിലെ ചൂടുള്ള ചർച്ച വിഷയമാണ്.

വിവാഹത്തെ കുറിച്ച് താരം
ബോളിവുഡിൽ സൽമാൻ- ലൂലിയ വിവാഹവും പ്രണയവും ചൂട് പിടിക്കുമ്പോൾ വിഷയത്തിൽ കിടിലൻ മറുപടിയുമായി സക്ഷാൽ സൽമാൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒരു ബോളിവുഡ് ചടങ്ങിൽ വെച്ചാണ് താരം തന്റെ വിവാഹ സങ്കൽപ്പത്തെ കുറിച്ചു പറഞ്ഞത്. ആർഭാട വിവാഹത്തെ പാടെ ഏതിർത്തു കൊണ്ടാണ് സൽമാൻ സംസാരിച്ചത്. ആർഭാട വിവാഹത്തെ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

പണം ആഗ്രഹിക്കുന്ന പെൺകുട്ടി
കല്യാണത്തിന് പണം ചോദിച്ചു വരുന്ന ഒരാളേയും താൻ പ്രോൽസാഹിപ്പിക്കില്ലെന്നു സൽമാൻ പറഞ്ഞു. കല്യാണം അത്ര വലിയ സംഭവമാണോ? ഒരാളുടെ കൂടെ ജീവിക്കാൻ കോടികൾ ചെലവാക്കണോ. എന്റെ കയ്യിൽ അതിനുള്ള പണമില്ലെന്നും അതിനാലാണ് താൻ ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നതെന്നും താരം പറഞ്ഞു.

പ്രണയ തകർച്ച
വിവാഹത്തെ കുറിച്ച് എന്തൊക്കെ ഒഴിവുകൾ പറഞ്ഞ് താരം ഒഴിഞ്ഞു മാറിയാലും ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രണയ തകർച്ച സംഭവിച്ചത് സൽമാൻ ഖാനായിരിക്കും. സധാരണഗതിയിൽ കണ്ടു വരുന്നത് ഒന്നു പോയാൽ അടുത്ത ദിവസം മറ്റൊന്ന് എന്ന് ആയിരിക്കും. അതേ സമയം സൽമാന്റെ കാര്യത്തിൽ അങ്ങനയല്ല. പ്രണയ തകർച്ചയിൽ ഏറെ സങ്കടപ്പെടുന്ന വ്യക്തിയാണ് താരം.


Click it and Unblock the Notifications