പ്രൊഡ്യൂസറുമായി സൽമാൻ തർക്കത്തിൽ; ഹിറ്റ് ചിത്രം ഷാരുഖിന് അനുഗ്രഹമായപ്പോൾ
ബോളിവുഡിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളായ സൽമാൻ ഖാനും ഷാരൂഖ് ഖാനും, പല തവണ റോളുകൾ വച്ചു മാറിയിട്ടുണ്ട്. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ചക് ദേ ഇന്ത്യ വലിയ പ്രേക്ഷകപ്രീതി നേടി, ബോക്സ് ഓഫീസിൽ വലിയ പണം വിജയം നേടിയ ചിത്രമാണ്. എന്നാൽ ഈ സ്പോർട്സ് ഡ്രാമ ചിത്രത്തിൽ നായകനാവാൻ ആദ്യം സമീപിച്ചത് സൽമാൻ ഖാനെയാണെന്ന് അധികം ആർക്കും അറിയില്ല. പ്രൊഡ്യൂസർ ആദിത്യ ചോപ്രയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ദബാംഗ് നടൻ ഈ ചിത്രം ഉപേക്ഷിച്ചപ്പോൾ, അത് കിംഗ് ഖാന് ഭാഗ്യമായി മാറി.
ചക് ദേ ഇന്ത്യ തള്ളിക്കളഞ്ഞ സൽമാൻ ഖാൻ
ആ സമയത്ത് വന്ന മാധ്യമ റിപോർട്ടുകൾ അനുസരിച്ച്, ചക് ഡി ഇന്ത്യയിലേക്ക് പ്രൊഡ്യൂസർ ആദിത്യ ചോപ്ര നായകനായി ആദ്യം പരിഗണിച്ചത് സൽമാൻ ഖാനെയാണ്. ചിത്രത്തിന് വേണ്ടി ഫിലിംമേക്കർ പ്രശസ്ത നടനെ സമീപിച്ചെങ്കിലും, പ്രതിഫലത്തിന്റെ കാര്യത്തിൽ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. ഒപ്പം തന്നെ സൽമാൻ മുന്നോട്ടു വച്ച പല ഡിമാന്റുകളും ആദിത്യ ചോപ്രയെ ചൊടിപ്പിച്ചു എന്നാണ് റിപ്പോർട്ട്.

ഇതോടു കൂടി, ഈ ചിത്രത്തിനായി ഇനി സൂപ്പർസ്റ്റാറിന്റെ മുന്നിൽ മുട്ടുമടക്കാനില്ല എന്ന തീരുമാനത്തിൽ എത്തിയ പ്രൊഡ്യൂസർ, ഷാരൂഖ് ഖാനോട് കഥ പറയാൻ തീരുമാനിക്കുകയായിരുന്നു. കഥ കേട്ട കിംഗ് ഖാൻ വളരെയധികം അത് ആസ്വദിക്കുകയും, ഉടൻ തന്നെ ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇന്നും, ഷാരൂഖ് ഖാന്റെ സിനിമ ജീവിതത്തിലെ പ്രാധാന നാഴികക്കല്ലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് ചക് ഡി ഇന്ത്യ. ഷിമിത് അമീൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഹോക്കി കോച്ച് കബീർ ഖാൻ ആയിട്ടുള്ള പ്രകടനത്തിന് ഷാരൂഖ് ഫിലിംഫെയർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു.
സൽമാൻ ഖാൻ പറഞ്ഞ കാരണങ്ങൾ
എന്നാൽ പിന്നീടൊരിക്കൽ, ചക് ദേ ഇന്ത്യ വേണ്ടെന്ന് വച്ചതിന്, സൽമാൻ ഖാൻ മറ്റു ചില കാരണങ്ങളാണ് പറഞ്ഞത്. 2016-ൽ സുൽത്താന്റെ പ്രമോഷനുകൾക്കിടെ, ഷിമിത് അമീൻ ചിത്രം നിരസിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, നടൻ തമാശയായി പറഞ്ഞു, "ഷാരൂഖ് ഖാൻ പോലും കുറച്ച് മികച്ച ചിത്രങ്ങളുടെ ഭാഗമാകണം എന്നതിനാലാണ് ഞാൻ അത് ഉപേക്ഷിച്ചത്." ഒപ്പം തന്നെ, ആ സമയത്ത് കബീർ ഖാനെ പോലെ ഒരു സ്പോർട്സ് പരിശീലകന്റെ വേഷം ചെയ്യാൻ തന്റെ ഇമേജ് അനുയോജ്യമല്ലായിരുന്നുവെന്നും ഖാൻ ചൂണ്ടിക്കാണിച്ചു. ആരാധകർക്കിടയിൽ തനിക്കുള്ള പ്രതീക്ഷകൾ മൂലമാണ് താൻ സിനിമ ഉപേക്ഷിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.

"ചക് ദേ ഇന്ത്യ വളരെ ഗൗരവമേറിയ ഒരു സിനിമയായിരുന്നു, ഞാൻ ഇപ്പോഴും കൊമേർഷ്യൽ സിനിമകളായിരുന്നു കൂടുതലും ചെയ്തുകൊണ്ടിരുന്നത്. കൊമേർഷ്യൽ സിനിമാ മേഖലയിൽ നിന്ന് ഞാൻ ഒരിക്കലും മാറി നിൽക്കാറില്ല. പക്ഷേ ആ ചട്ടക്കൂടിൽ നിന്ന് കൊണ്ട്, ആ മേഖലയിൽ അർത്ഥവത്തായ ധാരാളം സിനിമകൾ ഉണ്ടാകുമെന്നത് മാത്രമാണ് കാര്യം," സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.
ചക് ദേ ഇന്ത്യ സൽമാൻ ഖാൻ വിട്ടുകളഞ്ഞതിൽ പക്ഷെ, താരത്തിന്റെ ആരാധകർക്കോ, സിനിമാപ്രേമികൾക്കോ പരാതിയില്ല. അതിന് കാരണം, ചിത്രത്തിൽ കബീർ ഖാൻ ആയുള്ള ഷാരൂഖ് ഖാന്റെ അത്യുജ്ജ്വല പ്രകടനമാണ്. പിന്നീട്, ആദിത്യ ചോപ്രയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച സൽമാൻ ഖാൻ, പ്രൊഡ്യൂസറോടൊപ്പം ഏക് ധാ ടൈഗർ എന്ന ചിത്രത്തിലും, അതിന്റെ മറ്റു ഭാഗങ്ങളിലും ഒന്നിച്ചു പ്രവർത്തിച്ചു.


Click it and Unblock the Notifications











