»   » ഐശ്വര്യയോടുള്ള പ്രണയം ഭ്രാന്തായി!സിനിമ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാന്‍ ചെയ്തത് എന്താണെന്ന് അറിയാമോ

ഐശ്വര്യയോടുള്ള പ്രണയം ഭ്രാന്തായി!സിനിമ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാന്‍ ചെയ്തത് എന്താണെന്ന് അറിയാമോ

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രണയജോഡികളായിരുന്ന ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു 'ഹം ദില്‍ ദേ ചുക്കെ സനം'. സിനിമ റിലീസ് ചെയ്തിട്ട് 18 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

പിതാവിനെക്കാള്‍ ഉയരത്തിലെത്തുന്നത് ഈ മകളായിരിക്കും! വീണ്ടും ഹോട്ടായി താരപുത്രിയുടെ ചിത്രങ്ങള്‍!!!

രജിഷയുടെ ആദ്യ മെട്രോ യാത്രയില്‍ കൂടെയുണ്ടായിരുന്നത് ആരാണെന്ന് അറിയാമോ? വിഡിയോ വൈറല്‍!!!

ചിത്രത്തിലെ കഥയും താരങ്ങളുടെ ജീവിതത്തിലെ പ്രണയം പോലെ തന്നെയായിരുന്നു. സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് ഇരുവരും പ്രണയത്തിലുമായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ആവശ്യവുമായി സല്‍മാന്‍ സംവിധായകന് പിന്നാലെ നടന്നിരുന്നു.

ഹം ദില്‍ ദേ ചുക്കെ സനം

1999 ജൂണ്‍ 18 നായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനവും ചെയ്ത് അദ്ദേഹം തന്നെ നിര്‍മ്മിച്ച സിനിമയില്‍ ഐശ്വര്യ റായ്, സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

സല്‍മാന്റെ നിര്‍ദ്ദേശം

ഷാരുഖ് ഖാന്റെ നിര്‍ദ്ദേശം സംവിധായകന്‍ അനുസരിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ സിനിമയുടെ ക്ലൈമാക്‌സ് ഇതുപോലെ ആകില്ലായിരുന്നു. സല്‍മാന് സിനിമയുടെ ക്ലൈമാക്‌സില്‍ ഒട്ടും സംതൃപ്തിയില്ലായിരുന്നു.

സിനിമയുടെ ഉള്ളടക്കം

സിനിമയില്‍ ഷാരുഖ് ഖാനും ഐശ്വര്യയും പ്രണയത്തിലായിരുന്നു. എന്നാല്‍ അതിനുള്ളില്‍ അജയ് ദേവ്ഗണുമായി ഐശ്വര്യയുടെ വിവാഹം കഴിയും. എന്നാല്‍ തന്റെ പ്രണയം മറക്കാന്‍ കഴിയാതെ സല്‍മാന്‍ ഖാനെ തേടിയിറങ്ങുകയാണ്.

സിനിമയുടെ ക്ലൈമാക്‌സ്

എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സില്‍ നായിക കാമുകനെ വേണ്ടെന്ന് തീരുമാനിക്കുകയും ഭര്‍ത്താവിന്റെ കൂടെ തന്നെ തിരികെ പോവുകയുമാണ്.

ക്ലൈമാക്‌സ് മാറ്റണം

ഐശ്വര്യയോട് യാഥാര്‍ത്ഥ്യത്തില്‍ പ്രണയമുണ്ടായിരുന്ന സല്‍മാന്‍ ഖാന് നടി മറ്റൊരാളുടെ കൂടെ പോവുന്നത് സഹിക്കാന്‍ കഴിയില്ലായിരുന്നു. അതിനാല്‍ തന്നെ സിനിമയുടെ ക്ലൈമാക്‌സ് മാറ്റണമെന്ന ആവശ്യവുമായി താരം രംഗത്തെത്തിയിരുന്നത്.

ഭര്‍ത്താവിന്റെ കൂടെ പോവരുത്

സല്‍മാന്റെ ആവശ്യം നായിക ഭര്‍ത്താവിന്റെ കൂടെ പോവുന്നതിന് പകരം വീണ്ടും കാമുകന്റെ കൂടെ ഒന്നിക്കണമെന്നതായിരുന്നു. അതിന് വേണ്ടി താരം സംവിധായകനെ സമീപിക്കുകയും ചെയ്തിരുന്നു.

ഐശ്വര്യയോടുള്ള പ്രണയം

ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു അക്കാലത്ത് ഐശ്വര്യയോടുള്ള സല്‍മാന്റെ പ്രണയം. അതായിരുന്നു താരത്തെ കൊണ്ട് ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിച്ചിരുന്നത്.

സംവിധായകന്റെ എതിര്‍പ്പ്

സല്‍മാന്റെ നിര്‍ദ്ദേശത്തോട് സംവിധായകന്‍ പൂര്‍ണമായും എതിര്‍പ്പാണ് പ്രകടിപ്പിച്ചിരുന്നത്. പലതരത്തിലും സല്‍മാന്‍ അദ്ദേഹത്തെ കൊണ്ട് കഥ മാറ്റുന്നതിന് ശ്രമിച്ചിരുന്നെങ്കിലും അതൊന്നും നടക്കാതെ പോവുകയായിരുന്നു.

നന്ദിനിയായി കരീന

ഐശ്വര്യ അവതരിപ്പിച്ചിരുന്ന നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് സംവിധായകന്‍ ആദ്യം തീരുമാനിച്ചിരുന്നത് കരീന കപൂറിനെയായിരുന്നു. എന്നാല്‍ അവസാനം ചിത്രത്തില്‍ ഐശ്വര്യ തന്നെ അഭിനയിക്കുകയായിരുന്നു.

ഐശ്വര്യയെ തിരഞ്ഞെടുത്തത്

സിനിമയിലേക്ക് ഐശ്വര്യയെ തിരഞ്ഞെടുത്തതിന് പിന്നില്‍ മറ്റൊരു കാര്യവുമുണ്ടായിരുന്നു. ഐശ്വര്യയുടെ കണ്ണുകളായിരുന്നു സംവിധായകനെ കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്. ശേഷം തന്റെ സിനിമയിലേക്ക് ഐശ്വര്യയെ തിരഞ്ഞെടുക്കുകയായിരുന്നു.

English summary
Salman Khan Wanted Aishwarya Rai Bachchan To Re-Unite With Him; Tried Really Hard!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam