»   » അമലയുടെ വിവാഹമോചനത്തിന് കാരണമായ ധനുഷ് ചിത്രം സമാന്ത ഉപേക്ഷിച്ചത് ശിവകാര്‍ത്തികേയന് വേണ്ടി

അമലയുടെ വിവാഹമോചനത്തിന് കാരണമായ ധനുഷ് ചിത്രം സമാന്ത ഉപേക്ഷിച്ചത് ശിവകാര്‍ത്തികേയന് വേണ്ടി

Posted By: Rohini
Subscribe to Filmibeat Malayalam

  ധനുഷ് നായകനാകുന്ന വട ചെന്നൈ എന്ന ചിത്രം അമല പോള്‍ ഏറ്റെടുത്തതാണ് വിജയ് യുമായുള്ള വിവാഹ ബന്ധം വേര്‍പിരിയാന്‍ കാരണം എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നടി സമാന്ത ഈ ചിത്രം ഉപേക്ഷിച്ചതിനാലാണ് അമലയ്ക്ക് വട ചന്നൈ ഏറ്റെടുക്കേണ്ടി വന്നത്.

  അമല പോള്‍ വിജയ് വിവാഹ മോചനത്തിന് സമാന്ത കാരണമാകുന്നത് എങ്ങിനെയാണ്?

  എന്തിനായിരുന്നു സമാന്ത ധനുഷിന്റെ വട ചെന്നൈ ഉപേക്ഷിച്ചത് എന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. പാപ്പരസികള്‍ പല വഴി ചിന്തിച്ച് ഇപ്പോള്‍ അതിനൊരു ഉത്തരം കണ്ടെത്തിയിട്ടുണ്ട്. എന്താണെന്ന് നോക്കാം

  വിവാഹമായതുകൊണ്ട് ഉപേക്ഷിച്ചു എന്ന് വാര്‍ത്ത

  സമാന്ത ഈ വര്‍ഷം അവസാനം നാഗ ചൈതന്യയെ വിവാഹം ചെയ്യുകയാണെന്നും, അതിനാലാണ് പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കാത്തത് എന്നുമായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന വാര്‍ത്ത. ഇത് സത്യമല്ല എന്നാണ് ഇപ്പോഴത്തെ കണ്ടത്തല്‍

  ശിവകാര്‍ത്തികേയന് വേണ്ടി ഉപേക്ഷിച്ചു

  ധനുഷിന്റെ ചിത്രം ഉപേക്ഷിച്ച സമാന്ത, ഏതാണ്ട് അതേ ഡേറ്റില്‍ ആരംഭിയ്ക്കുന്ന ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിന് ഡേറ്റ് നല്‍കിയതോടെ വട ചെന്നൈ ഉപേക്ഷിച്ചതിന് പിന്നില്‍ മറ്റെന്തോ കാരണം ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

  ധനുഷും സമാന്തയും ഒന്നിച്ചപ്പോള്‍

  നേരത്തെ തങ്കമകന്‍ എന്ന ചിത്രത്തിന് വേണ്ടി ധനുഷും സമാന്തയും ഒന്നിച്ച് അഭിനയിച്ചിരുന്നു. സിനിമ മികച്ച വിജയം നേടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പുതിയ ചിത്രത്തിലും സമാന്തയെ നായികയായി പരിഗണിച്ചിരുന്നത്.

  ശിവകാര്‍ത്തികേയന് വേണ്ടിയല്ല, പൊന്‍രാമിന് വേണ്ടി

  അതേ സമയം ശിവകാര്‍ത്തികേയന് വേണ്ടിയല്ല, സംവിധായകന്‍ പൊന്‍രാമിന് വേണ്ടിയാണ് സമാന്ത ഈ ചിത്രം ഏറ്റെടുത്തത് എന്നാണ് വിവരം. വരുത്തപ്പടാത വാലിഭര്‍ സംഘം, രജനിമുരുകന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവകാര്‍ത്തികേയനും പൊന്‍രാമനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്‌. വളരെ പ്രാധാന്യമുള്ള വേഷമാണത്രെ പൊന്‍രാം ഈ ചിത്രത്തില്‍ സമാന്തയ്ക്ക് നല്‍കുന്നത്.

  English summary
  When actress Samantha walked out of Dhanush's Vada Chennai recently, right on the heels of the news of her getting engaged to Telugu star Naga Chaitanya, everyone assumed it was because she was planning to get hitched by the end of the year. But surprisingly, the actress has accepted the Sivakarthikeyan-Ponram film, and is all geared up to start shooting for the same.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more