»   » ആഹാരമോ സെക്‌സോ... സാമന്ത തിരഞ്ഞെടുത്തത് ഞെട്ടിക്കും!!! ചൈതു കേള്‍ക്കുന്നുണ്ടോ ഇതെല്ലാം???

ആഹാരമോ സെക്‌സോ... സാമന്ത തിരഞ്ഞെടുത്തത് ഞെട്ടിക്കും!!! ചൈതു കേള്‍ക്കുന്നുണ്ടോ ഇതെല്ലാം???

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത പ്രണയ ജോഡികളാണ് സാമന്തയും നാഗ ചൈതന്യയും. ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായി ചെറിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ് സാമന്ത. ജസ്റ്റ് ഫോര്‍ വിമന്‍ എന്ന മാസികയുടെ കവര്‍ ഗേള്‍ ഫോട്ടോഷൂട്ടിന് എക്‌സ്‌പോസിംഗ് ആയി പോസ് ചെയ്തതാണ് കാരണം. 

ഫോട്ടോ ഷൂട്ടിനേക്കുറിച്ച് താരം പ്രതികരിക്കുകയോ അതിന്റെ ചിത്രങ്ങള്‍ ഇതുവരെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍  താരം പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ഫോട്ടോ ഷൂട്ടിന്റെ പ്രമോ വീഡിയോയും ഏറെ വൈറലാണ്. താരത്തിന്റെ ഇഷ്ടങ്ങളേക്കുറിച്ചും താല്പര്യങ്ങളേക്കുറിച്ചും മാസികയുടെ അണിയറ പ്രവര്‍ത്തകര്‍ ചേദിച്ച ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടിയും ഞെട്ടിക്കുന്നതാണ്. 

കവര്‍ ഗേളായി സാമന്ത

ജസ്റ്റ് ഫോര്‍ വിമന്‍ എന്ന വനിത മാസികയുടെ കവര്‍ ഫോട്ടോ ഷൂട്ടിലാണ് ശരീരം പരാമാവധി പ്രദര്‍ശിപ്പിച്ചുള്ള സാമന്തയുടെ ഫോട്ടോ ഷൂട്ട്. മാസികയുടെ ജൂലൈ ലക്കത്തിന്റെ കവര്‍ ഗേളാണ് തെന്നിന്ത്യയുടെ ക്യൂട്ട് നായിക സാമന്ത.

വിവാഹത്തിന് മുന്നോടി

നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം ഒക്ടോബര്‍ മാസത്തില്‍ നടക്കാനിരിക്കുന്നതിന് മുന്നേയാണ് താരം ഏറ്റവും ഹോട്ടായി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം താരം ഈ ഫോട്ടോ ഷൂട്ട് വീഡിയയോയില്‍ നടത്തിയ വെളിപ്പെടുത്തലുകളും വൈറലായി മാറിയിരിക്കുകയാണ്.

പ്രിയപ്പെട്ട ഫോട്ടോ ഷൂട്ട്

ജെഎഫ്ഡബ്ല്യു മാഗസിന്റെ കവര്‍ ഫോട്ടോ ഷൂട്ടിനെത്തിയ സാമന്ത തന്റെ താല്പര്യങ്ങളും ഇഷ്ടങ്ങളും തുറന്ന് പറയുന്നുണ്ട്. അടുത്തകാലത്ത് നടന്നതില്‍ വച്ച് തന്റെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോ ഷൂട്ടാണ് ഇതിനെന്ന് സാമന്ത പറയുന്നു.

മറവിക്കാരിയായ സാമന്ത

താന്‍ ഒരു മറവിക്കാരിയാണെന്നാണ് സാമന്ത പറയുന്നത്. അതുകൊണ്ട് സാമന്തയുടെ കൈവശമുള്ള ഹാന്‍ഡ് ബാഗില്‍ എപ്പോഴും ഒരു ബുക്കുണ്ടാകും. അതിലാണ് എല്ലാക്കാര്യങ്ങളും സാമന്ത എഴുതി സൂക്ഷിക്കുന്നത്.

ഹാന്‍ഡ് ബാഗിലെ അഞ്ച് സാധനങ്ങള്‍

സാമന്തയ്‌ക്കൊപ്പം എപ്പോഴുമുണ്ടാകുന്ന ഹാന്‍ഡ് ബാഗില്‍ അഞ്ച് വസ്തുക്കളാണ് പ്രധാനമായും ഉണ്ടാകുന്നു. എല്ലാക്കാര്യങ്ങളും കുറിച്ച് വെക്കുന്ന പ്രധാനപ്പെട്ട നോട്ട് ബുക്ക്, പെര്‍ഫ്യൂം, ലിപ്സ്റ്റിക്, വാലറ്റ്, മൊബൈല്‍ എന്നിവയാണവ.

ഭക്ഷണമോ സെക്‌സോ???

ചോദ്യം കേട്ട് ചിരിച്ച താരം തനിക്കിതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനാകില്ലെന്ന് ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. ഒടുവില്‍ താരം തിരഞ്ഞെടുക്കുന്നതും സെക്‌സ് തന്നെയാണ്. വിശക്കുമ്പോള്‍ തനിക്ക് ആവശ്യമാണെന്നും താരം ചിരിച്ചുകൊണ്ട് വ്യക്തമാക്കുന്നു.

നാഗ ചൈതന്യയേക്കുറിച്ച്

നാഗ ചൈതന്യയേക്കുറിച്ചും താരം വാചാലയാകുന്നുണ്ട്. സാമന്തയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗുണം ചൈയുടെ സ്ഥിരതയാണ്. ഇഷ്ടപ്പെടാത്ത ഗുണത്തേക്കുറിച്ച് ചോദിക്കുമ്പോള്‍ അങ്ങനെ ഒന്നും ഇല്ല ചൈതു പെര്‍ഫെക്ട് ആണെന്നും സാമന്ത വ്യക്തമാക്കുന്നു.

വില കൂടിയ ബാഗുകളിലെ പ്രണയ സമ്മാനം

സാമന്തയ്ക്ക് വേണ്ടി നാഗ ചൈതന്യ ചെയ്യുന്ന ഏറ്റവും ഭ്രാന്തമായ കാര്യത്തേക്കുറിച്ചും താരം പറയുന്നു. വില കൂടിയ ഡിയോ ബാഗുകളില്‍ പ്രണയാതുരമായ സന്ദേശങ്ങള്‍ സ്‌കെച്ച് പേനകൊണ്ട് കുത്തിക്കുറിച്ച് സാമന്തയ്ക്ക് ചൈതു നല്‍കാറുണ്ട്. ആ ബാഗാണ് തന്റെ പ്രിയപ്പെട്ട ബാഗെന്നും താരം വ്യക്തമാക്കുന്നു.

പ്രണയ കഥ പറയുന്ന സാരി

കഴിഞ്ഞ വര്‍ഷം നടന്ന വിവാഹ നിശ്ചയത്തില്‍ സാമന്ത ധരിച്ചിരുന്ന വിവാഹ സാരി ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരുടേയും പ്രണയത്തിന്റെ നാള്‍ വഴികള്‍ ചിത്രങ്ങളായി രേഖപ്പെടുത്തിയതായിരുന്നു സാരി. ഏഴ് വര്‍ഷം മുമ്പ് സാമന്തയുടെ ആദ്യ ചിത്രത്തില്‍ നായകനായി എത്തിയതായിരുന്നു നാഗചൈതന്യ. ആ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു.

നടി ആയില്ലായിരുന്നെങ്കില്‍

നടി ആയില്ലായിരുന്നെങ്കില്‍ താന്‍ ആരാകുമായിരുന്നെന്ന് തനിക്കിപ്പോള്‍ പറയാനാകില്ലെന്ന് സാമന്ത പറയുന്നു. തനിക്ക് ഒരുപാട് സ്വപന്ങ്ങളുണ്ടായിരുന്നു. എന്നാല്‍ തന്റെ തിരഞ്ഞെടുപ്പ് ശരിയായിരുന്നു എന്ന് മാത്രമേ പറയാന്‍ സാധിക്കു എന്നും താരം പറയുന്നു.

സെക്‌സി ചിത്രങ്ങള്‍

സാമന്തയുടെ ശരീരം പരമാവധി എക്‌സ്‌പോസ് ചെയ്യുന്ന ഫോട്ടോ ഷൂട്ടിലെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രീതം ജുകല്‍ക്കറാണ്. വെങ്കിട്ട് റാം ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നത് സാന്‍ഡിയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

English summary
Samnatha talks about her interest and lovely things in JFW photoshoot. Samantha opens her mind about Chay, love, hand bag, engagement saree and sex too. Her answers become viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X