സാമന്ത അഞ്ച് മിനിട്ടിലേയ്ക്ക് ചോദിച്ചത് 35 ലക്ഷം!! അതും ഭർത്തൃപിതാവിന്റെ ചിത്രത്തിലേയ്ക്ക്
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ആരാധകരുളള താരമാണ് നടി സാമന്ത അക്കിനോനി. തെലുങ്ക്, സിനിമകളിലാണ് താരം കൂടുതൽ സജീവമെങ്കിലും, താരത്തിന്റെ അന്യഭാഷ ചിത്രങ്ങൾക്ക് മലയളത്തിലും പ്രേക്ഷകരുണ്ട്. തെലുങ്ക് താരം നാഗ ചൈതന്യയുുമായുള്ള വിവാഹത്തിനു ശേഷവും സിനിമയിൽ സജീവമായി തുടരുകയാണ് താരം , ഈ വർഷം പുറത്തു വന്ന വിജയ് സേതുപതി ചിത്രം സൂപ്പർ ഡീലക്സും നാഗചൈതന്യയോടൊപ്പമുള്ള ചിത്രമായ മജിലിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിത വീണ്ടും സാമന്ത വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. തെലുങ്ക് നടനും ഭർത്തൃപിതാവുമായ നാഗാർജുന ചിത്രത്തിലേയ്ക്ക് താരം പ്രതിഫലമായി ചോദിച്ചത് മൂപ്പത് ലക്ഷം രൂപയത്രേ. രാകുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് നടി എത്തുന്നത്.നടിയുടെ ന്ന ഭാഗങ്ങൾ ചിത്രീകരിച്ചത് പോർച്ചുലാണെന്നുമുളള റിപ്പോർട്ടുകൾ കോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിനിമയില്‍ വെറും അഞ്ചു നിമിഷം മാത്രമാണ് സാമന്തയുടെ രംഗങ്ങളുള്ളതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
നാഗാർജുന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ലക്ഷ്മി, വെണ്ണിലാ കിഷോര്‍, ദേവദര്‍ശിനി, റാവു രമേഷ്, നാസര്‍, അക്ഷര ഗൊഡ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ സ്റ്റുഡിയോസ്, വയാകോം 18, ആനന്ദി ആര്‍ട്ട് ക്രിയേഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications