»   » നാഗ ചൈതന്യയുടെ കുടുംബം നിര്‍ബന്ധിച്ചു, സമാന്ത ഹിന്ദു മതം സ്വീകരിച്ചു?

നാഗ ചൈതന്യയുടെ കുടുംബം നിര്‍ബന്ധിച്ചു, സമാന്ത ഹിന്ദു മതം സ്വീകരിച്ചു?

Posted By: Rohini
Subscribe to Filmibeat Malayalam

മിശ്രവിവാഹം സിനിമയില്‍ സ്വാഭാവികമാണ്. ചിലര്‍ വിവാഹത്തിന് വേണ്ടി മതം മാറും. എന്നാല്‍ മറ്റു ചിലര്‍ മതം മാറാതെ തന്നെ പ്രണയിച്ചയാളെ സ്വന്തമാക്കും. ഇവിടെയിതാ മറ്റൊരു തെന്നിന്ത്യന്‍ താരം കൂടെ വിവാഹത്തിന് വേണ്ടി മതം മാറുന്നു.

ഗോസിപ്പുകള്‍ക്ക് വിട, സമാന്ത നാഗ ചൈതന്യയുടെ വരുംകാല മനൈവി, മരുമകളെ നാഗാര്‍ജ്ജുന്‍ അംഗീകരിച്ചു

സമാന്ത റുത്ത്പ്രഭു ഹിന്ദു മതം സ്വീകരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് വേണ്ടി, നടന്റെ ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മതം മാറി എന്നാണ് കേള്‍ക്കുന്നത്.

എന്തിന് വേണ്ടി

വിവാഹം ഹിന്ദുമത ആചാരപ്രകാരം ആയിരിക്കണം എന്ന് നാഗ ചൈതന്യയുടെ കുടുംബത്തിന് നിര്‍ബന്ധമുണ്ടായിരുന്നുവത്രെ. ഇതേ തുടര്‍ന്നാണ് മതം മാറിയത്. നാഗ ചൈതന്യയുടെ അച്ഛന്‍ നാഗാര്‍ജ്ജുനും മതം മാറുന്ന ചടങ്ങില്‍ പങ്കെടുത്തു എന്നാണ് കേള്‍ക്കുന്നത്.

ക്രിസ്ത്യന്‍ മാതാചാരപ്രകാരം

വിവാഹം ഹിന്ദുമതാചാരപ്രകാരം ഹൈദരാബാദില്‍ വച്ചായിരിക്കും നടക്കുക. എന്നാല്‍ ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ ചെന്നൈയില്‍ വച്ച് നടക്കും എന്നും വാര്‍ത്തകളില്‍ പറയുന്നു

വിവഹം ഈ വര്‍ഷമുണ്ടാവില്ല

വിവാഹ വാര്‍ത്ത ഇരുവരും അംഗീകരിച്ചു കഴിഞ്ഞതാണ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമാന്ത വിവാഹക്കാര്യം പറഞ്ഞത്. 2016 ല്‍ വിവാഹ കഴിക്കില്ല എന്നും, വിവാഹ തീയ്യതി പിന്നീട് അറിയിക്കും എന്നുമാണ് അന്ന് പറഞ്ഞത്.

ആ പ്രണയം..

നാഗ ചൈതന്യയും സമാന്തയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്ക് പിന്നാലെ ഇരുവരെയും ചില സ്വകാര്യ ചടങ്ങുകളില്‍ ഒരുമിച്ച് കണ്ടതോടെയാണ് പാപ്പരാസികള്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. പിന്നീട് നാഗ ചൈതന്യയുടെ അച്ഛനും നടനുമായ നാഗാര്‍ജ്ജുന്‍ അടുത്തിടെ നടന്ന ഒരു വിവാഹ ചടങ്ങില്‍ വച്ച് സമാന്തയെ മരുമകളായി എല്ലാവരെയും പരിചയപ്പെടുത്തി.

സമാന്തയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Samantha, the actress who recently confirmed her relationship with actor Naga Chaitanya, has reportedly gone a step further for her impending marriage. According to some unconfirmed reports, Samantha recently converted to Hinduism.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam