സമാന്ത ഗര്‍ഭിണിയോ.. ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ അര്‍ത്ഥം എന്താണ്?

ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത ലോകമാണ് സിനിമ. ഒരു നടനും നടിയും ഒന്നിച്ച് ഒന്നില്‍ കൂടുതല്‍ സിനിമകള്‍ ചെയ്താല്‍ പ്രണയം, ഗോസിപ്പുകോളത്തില്‍ പേരുവന്നാല്‍ ഉടനെ വിവാഹം... വിവാഹം കഴിഞ്ഞ് നായികമാര്‍ തിരിച്ചെത്തിയാല്‍ വിവാഹ മോചനം അങ്ങനെയൊക്കെയാണല്ലോ ഗോസിപ്പുകളുടെ ഒരു രീതി.

താരങ്ങളുടെ മരണ വാര്‍ത്തയും, ഗര്‍ഭിണിയാണെന്ന വാര്‍ത്തയുമൊക്കെ ഇതുപോലെ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ സമാന്ത അക്കിനേനിയുടെ ഗര്‍ഭവാര്‍ത്ത പ്രചരിയ്ക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ് ചെയ്ത ചില ക്യാപ്ഷന്‍സാണ് ഈ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനം.

അവധി ആഘോഷത്തില്‍

അവധി ആഘോഷത്തില്‍

നിലവില്‍ ആംസ്റ്റര്‍ഡാമില്‍ ന്യൂ ഇയര്‍ അവധി ആഘോഷത്തിലാണ് സമാന്തയും നാഗചൈതന്യയും. അവിടെ നിന്നുള്ള ഓരോ ചിത്രങ്ങളും സാം ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്.

അച്ചാറ് കഴിക്കാന്‍ പൂതി

അച്ചാറ് കഴിക്കാന്‍ പൂതി

ഒരു ചിത്രത്തിന് സമാന്ത കൊടുത്ത ക്യാപ്ഷന്‍ 'എന്തുകൊണ്ട് എനിക്ക് കുറച്ച് അച്ചാറ് കിട്ടില്ല' എന്നായിരുന്നു. അല്പം നാണിച്ചു നില്‍ക്കുന്ന ഫോട്ടോയ്ക്കാണ് ഈ ക്യാപ്ഷന്‍ എന്നും ആരാധകര്‍ ശ്രദ്ധിച്ചിട്ടുണ്ട്

പ്രതീക്ഷയുണ്ടെന്ന്

പ്രതീക്ഷയുണ്ടെന്ന്

വളരെ പ്രതീക്ഷയോടെ 2019 നെ കാണുന്നു എന്ന ക്യാപ്ഷനും 'ലാസ്റ്റ് നൈറ്റ്' എന്ന ഹാഷ് ടാഗോടെ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയും ആയതോടെ സമാന്ത ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ ആരാധകര്‍ അങ്ങ് ഉറപ്പിച്ചു.

കുഞ്ഞ് വന്നാല്‍

കുഞ്ഞ് വന്നാല്‍

ഞങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞ് വരുന്നുണ്ട് എന്നറിഞ്ഞാല്‍ തന്നെ സിനിമ ഉപേക്ഷിക്കുമെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ സമാന്ത പറഞ്ഞിരുന്നു. ആ കുഞ്ഞായിരുക്കും പിന്നെ എന്റെ ലോകം. ഒരു അമ്മയാകുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണ്- എന്നാണ് സമാന്ത പറഞ്ഞത്.

വിവാഹം

വിവാഹം

2017ലാണ് സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയ സാഫല്യമായിരുന്നു ആ വിവാഹം. വിവാഹ ശേഷവും സാം സജീവമായി തന്നെ സിനിമയിലുണ്ട്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X