For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാഗ ചൈതന്യയുടെ 'ചായ്' ടാറ്റു സാമന്ത മായ്‌ച്ചോ?

  |

  ദക്ഷിണേന്ത്യയിലെ പ്രമുഖ താരജോഡിയായിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വഴിവച്ചിരുന്നു.ഏറെ നാള്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരും തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയതായി പ്രഖ്യാപിച്ചത്.

  2021 ഒക്ടോബറിലായിരുന്നു വേര്‍പിരിയുന്നതായി ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. 2017 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം.

  'യേ മായ ചെസാവേ' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെയാണ് സാമന്ത നാഗചൈതന്യയെ പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു.

  പ്രണയം പോലെ തന്നെ ഇവരുടെ വിവാഹവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നാഗചൈതന്യയുടേത് ഒരു താരകുടുംബം ആയിരുന്നതിനാൽ ഇരുവരുടെയും ബന്ധത്തിന് വലിയ ശ്രദ്ധ ലഭിച്ചു എന്നതാണ് വാസ്തവം.

  തെന്നിന്ത്യൻ സിനിമാലോകം ഏറെ ആഘോഷിച്ച ബന്ധം അവസാനിക്കുമ്പോഴും അതേ തോതില്‍ ശ്രദ്ധ കിട്ടിയെന്ന് വേണം പറയാന്‍.

  സമൂഹമാധ്യമങ്ങളിൽ എപ്പോഴും വളരെ ആക്റ്റീവ് ആയ വ്യക്തിയാണ് സാമന്ത. തന്റെ ആരാധകരുമായി നിരന്തരം ആശയവിനിമയം നടത്തുന്ന താരം താൻ നാഗചൈതന്യയുമായി പിരിയുന്ന വിവരം പോലും സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവച്ചിരുന്നു.

  അടുത്തിടെ സാമന്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.

  സാമന്തയുടെ ശരീരത്തിൽ മൂന്നിടങ്ങളിൽ ടാറ്റു ചെയ്തിട്ടുണ്ട്. ഇതിൽ നിന്നെല്ലാം മുൻ ഭർത്താവും നടനുമായ നാഗ ചൈതന്യയുടെ പേര് നീക്കം ചെയ്തു എന്ന തരത്തിലുള്ള ഊഹാപോഹങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ നിലനിൽക്കുകയാണ്. സാമന്ത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ഇതിന് ആധാരം

  സാമന്തയുടെ കഴുത്തിന് പുറകിലായി ഉള്ള ടാറ്റുവിൽ 'YMC' എന്ന് രേഖപെടുത്തിയിട്ടുണ്ട്. ഇത് സാമന്തയും നാഗചൈതന്യയും ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രമായ 'യേ മായ ചേസാവേ' എന്ന ചിത്രത്തിനെ സൂചിപ്പിക്കുന്നു. ഇരുവരും പ്രണയത്തിലാവുന്നതും ഈ ചിത്രത്തിലൂടെയാണ്.

  രണ്ടാമത്തെ ടാറ്റൂ സാമന്തയുടെ കൈത്തണ്ടയിലാണ് ഉള്ളത്. ഇതേ ടാറ്റു നാഗ ചൈതന്യയും തന്റെ കൈത്തണ്ടയിൽ പതിപ്പിച്ചിട്ടുണ്ട്.

  നാഗചൈതന്യയുടെ വിളിപ്പേരായ 'ചായ്' ആണ് സാമന്ത തന്റെ ശരീരത്തിൽ പതിപ്പിച്ചിരിക്കുന്ന മൂന്നാമത്തെ ടാറ്റു. ഈ ടാറ്റു തന്റെ വാരിയെല്ലിന്റെ ഭാഗത്താണ് നടി പതിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ അപൂർവമായി മാത്രമേ ടാറ്റു കാണാൻ സാധിക്കാറുള്ളു.

  ഈ ടാറ്റു നീക്കം ചെയ്തോ ഇല്ലയോ എന്നതിനെക്കുറിച്ചാണ് ആരാധകർക്കിടയിൽ ചൂടേറിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. എന്തുതന്നെ ആയാലും ഇതുവരെ നടി ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

  എന്നാൽ, അടുത്തിടെ സാമന്ത തന്റെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ നടത്തിയ 'എന്നോട് എന്തെങ്കിലും ചോദിക്കൂ' എന്ന സെക്ഷനിൽ താരത്തിന്റെ ടാറ്റു ഐഡിയ എന്താണ് എന്ന ആരാധകരുടെ ചോദ്യത്തിന് തന്റെ ചെറുപ്പ കാലത്തോട് ഒരു ഉപദേശം നൽകാൻ സാധിച്ചിരുന്നുവെങ്കിൽ ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന് ഉപദേശിച്ചേനെ എന്ന് സാമന്ത വ്യക്തമാക്കി.

  സാമന്തയുടെ ഈ മറുപടിക്ക് പിന്നിലെ കാരണം വ്യക്തമല്ലായിരുന്നു, എന്നാൽ അവളുടെ അഭിപ്രായം 'ചായ്' ടാറ്റൂ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നതായിരുന്നു.

  വേര്‍പിരിഞ്ഞ ശേഷം സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്തിരുന്നു. നാഗചൈതന്യയെ അണ്‍ഫോളോ ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

  നാഗ ചൈതന്യയുമായി പിരിഞ്ഞതിന് ശേഷം തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയാണ് താരം.

  പുഷ്പ്പയിലെ ഗാനം ഹിറ്റായതോടെ ബോളിവുഡിലും സാമന്തക്ക് ആരാധകർ വർധിച്ചിരിക്കുകയാണ്.

  'കാതുവാക്കിലെ രണ്ട് കാതൽ' എന്ന ചിത്രമാണ് സാമന്തയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സാമന്തയും നയൻതാരയും നായികമാരായി എത്തിയ ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകൻ.

  റൊമാന്റിക് കോമഡി എന്റെർറ്റൈനർ വിഭാഗത്തിലുള്ള ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

  Read more about: naga chaithanya samantha
  English summary
  Samantha Erases Her Ex-husband Naga Chaitanya's Inked Nickname ‘Chay' From Ribs?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X