ആ കടുംകൈ വേണോ.. ചൈതുവിന് വേണ്ടി പേര് മാറ്റി, ഇനി സമാന്ത ചെയ്യാന്‍ പോകുന്നത്?
ഒരു നല്ല കുടുംബിനി ആകാനുള്ള ഒരുക്കത്തിലാണ് സമാന്ത. സിനിമാഭിനയം ജോലിയാണ്. അത് ഉപേക്ഷിക്കാതെ തന്നെ ഭര്‍ത്താവ് നാഗ ചൈതന്യയ്‌ക്കൊപ്പം ജീവിയ്ക്കും. നവമിധുനങ്ങളായ സമാന്തയുടെയും നാഗ ചൈതന്യയുടെയും വിശേഷം കണ്ടുപിടിയ്ക്കുന്ന തിരക്കിലാണ് ആരാധകര്‍.
വിവാഹത്തിന് സമാന്ത കരഞ്ഞതും, നൂറ് ജന്മം പിറന്നാലും അത് ചൈതുവിന് വേണ്ടിയായിരിയ്ക്കും എന്ന് സത്യം ചെയ്തതുമൊക്കെ വാര്‍ത്തയായിരുന്നു. ഇനി വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ അറിയണ്ടേ...

പേര് മാറ്റി
നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയിലും മറ്റും സമാന്ത തന്റേ പേര് മാറ്റിയത് വാര്‍ത്തയായിരുന്നു. സമാന്ത റുത്ത് പ്രഭു എന്നുള്ളത്, സമാന്ത അക്കിനേനി എന്നായി.

പാചകം പഠിയ്ക്കുന്നു
ഇപ്പോള്‍ ചൈതുവിന് വേണ്ടി പാചകം ചെയ്യാന്‍ പഠിക്കുകയാണ് സമാന്ത. നേരത്തെ പാചകം ചെയ്യാന്‍ അറിയാവുന്ന ഒരു കാമുകനെ കിട്ടിയതില്‍ താന്‍ ഭാഗ്യവതിയാണെന്ന് സമാന്ത ട്വിറ്റ് ചെയ്തിരുന്നു. വിവാഹ ശേഷം ആ വാക്ക് സാം മാറ്റി. ഇപ്പോള്‍ ചൈതുവിന് വേണ്ടി ഇഷ്ടഭക്ഷണങ്ങള്‍ പാചകം ചെയ്തു പഠിക്കുകയാണ്.

പൊട്ടിക്കരഞ്ഞത്
വിവാഹ ദിവസം സമാന്ത പൊട്ടിക്കരഞ്ഞതും വാര്‍ത്തയായിരുന്നു. വര്‍ഷങ്ങളായി പ്രണയിക്കുന്ന ആളെ സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ ആനന്ദക്കണ്ണീരായിരുന്നു അത്. ഇനിയൊരു നൂറ് ജന്മം പിറന്നാലും നാഗ ചൈതന്യയ്ക്ക് വേണ്ടിയായിരിയ്ക്കുമെന്നും സാം പറഞ്ഞു.

സിനിമയിലേക്ക് മടങ്ങി വരും
ഇപ്പോള്‍ മധുവിധു ആഘോഷിക്കുകയാണ് സമാന്തയും നാഗ ചൈതന്യയും. വിവാഹ ശേഷവും അഭിനയം തുടരും. അതിന് ചൈതുവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയുണ്ട്. രാം ചരണിനൊപ്പം അഭിനയിക്കുന്ന രംഗസ്ഥലമാണ് പുതിയ ചിത്രം.


Click it and Unblock the Notifications