എല്ലാം എനിക്കോർമയുണ്ട്, അവരുടെ പ്രതീക്ഷയ്ക്കൊത്ത് ജീവിക്കാനാകില്ല; അഭ്യൂഹങ്ങൾക്ക് സമാന്തയുടെ മറുപടി

ജീവിതത്തിലും കരിയറിലും നടി സമാന്തയ്ക്കുള്ള കാഴ്ചപ്പാട് ഇന്ന് ഏറെ മാറിയിട്ടുണ്ട്. താരപദവിയോ ഹിറ്റുകളോ അല്ല നടി ഇന്ന് ആ​ഗ്രഹിക്കുന്നത്. സന്തോഷകരവും ആരോ​ഗ്യകരവുമായ ജീവിതവും മനസിന് ഇഷ്ടപ്പെടുന്ന സിനിമകളുമാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ നടിയുടെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളാണ് ഈ മാറ്റങ്ങൾക്ക് കാരണം. വിവാഹമോചനം, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ എന്നീ രണ്ട് വിഷമ ഘട്ടങ്ങൾ സമാന്ത അതിജീവിച്ചു. ജീവിതം കീഴ്മേൽ മറിഞ്ഞ നാളുകളായിരുന്നു സമാന്തയ്ക്കിത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടൻ നാ​ഗ ചെെതന്യക്കൊപ്പം സമാന്ത വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി ഓഫ് സ്ക്രീനിലും ഒന്നിച്ചപ്പോൾ ആരാധകർ ആഘോഷിച്ചു. എന്നാൽ നാല് വർഷങ്ങൾക്കുള്ളിൽ ഈ ബന്ധം പിരിയുകയാണുണ്ടായത്. പിരിഞ്ഞ ശേഷവും ആരാധകർക്കിടയിൽ ഇരുവരും ചർച്ചയാകുന്നതിന് പ്രധാന കാരണം താരങ്ങൾ മുമ്പ് ഒരുമിച്ച് ചെയ്ത സിനിമകളാണ്.

Samantha  Naga Chatanya

യെ മായ ചെസവ, മനം, മജ് ലി എന്നിവയാണ് സമാന്തയും നാ​ഗ ചെെതന്യയും ഒന്നിച്ചെത്തിയ സിനിമകൾ. മൂന്ന് സിനിമകളും ശ്ര​ദ്ധിക്കപ്പെട്ടതാണ്. 2010 ൽ റിലീസ് ചെയ്ത യെ മായ ചെസവ റീ റിലീസിന് ഒരുങ്ങുകയാണ്. ജൂലെെ പതിനെട്ടിനാണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുക. യെ മായ ചെസവയുടെ പ്രൊമോഷന് സമാന്തയും നാ​ഗ ചെെതന്യയും ഒരുമിച്ചെത്തിയേക്കും എന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹം വന്നിരുന്നു.

ഇതേക്കുറിച്ച് പ്രതികരിക്കുകയാണിപ്പോൾ സമാന്ത. താനും നാ​ഗ ചെെതന്യയും ഒരുമിച്ച് സിനിമ പ്രൊമോട്ട് ചെയ്യുന്നില്ലെന്ന് സമാന്ത വ്യക്തമാക്കി.
യെ മായ ചെസവെ ഞാൻ ആർക്കൊപ്പവും പ്രൊമോട്ട് ചെയ്യുന്നില്ല. സത്യത്തിൽ ഞാൻ ആ സിനിമ പ്രൊമോട്ട് ചെയ്യുന്നേ ഇല്ല. സിനിമയിലെ നായകനെയും നായികയെയും ഒരുമിച്ച് കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ടാകും. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ജീവിക്കാൻ തനിക്ക് കഴിയില്ലെന്ന് സമാന്ത വ്യക്തമാക്കി. ബോളിവുഡ് ഹം​ഗാമയോടാണ് പ്രതികരണം.

Samantha  Naga Chatanya

സമാന്തയ്ക്ക് തെലുങ്ക് സിനിമാ രം​ഗത്ത് വലിയ സ്വീകാര്യത നേടിക്കൊടുത്ത സിനിമയാണ് യെ മായ ചെസവ. ഈ സിനിമയിലെ എല്ലാ ഷോട്ടുകളും തനിക്ക് ഓർമയുണ്ടെന്ന് സമാന്ത പറയുന്നുണ്ട്. എല്ലാ ഷോട്ടുകളും ശരിക്കും എനിക്ക് ഓർമയുണ്ട്. ആദ്യ ഷോട്ട് ​ഗേറ്റിനടുത്ത് വെച്ചായിരുന്നു. ജെനി കാർത്തിക്കിനെ ആദ്യമായി കാണുന്ന രം​ഗം. എല്ലാം എനിക്ക് ഓർമയുണ്ട്. ചെറിയ കാര്യങ്ങൾ പോലും. ​ഗൗതം മേനോനൊപ്പം വർക്ക് ചെയ്യുന്നത് വളരെ നല്ല അനുഭവമായിരുന്നു. എന്താണ് വേണ്ടതെന്നും എങ്ങനെയാണ് കഥാപാത്രം വരികയെന്നും വളരെ വ്യക്തമായി അറിയുന്ന ഫിലിം മേക്കറാണ് ​ഗൗതം മേനോനെന്നും സമാന്ത വ്യക്തമാക്കി.

സമാന്തയും നാ​ഗ ചെെതന്യയും പിരിഞ്ഞ ശേഷം സൗഹൃജം തുടരുന്നുണ്ടോ എന്ന് വ്യക്തമല്ല. 2022 ൽ കോഫി വിത്ത് കരൺ എന്ന ഷോയിൽ എത്തിയ സമാന്ത താനും ചെെതന്യയും അകൽച്ചയിലാണെന്ന് സൂചിപ്പിച്ചിരുന്നു. ഒരുമിച്ച് ഒരു റൂമിൽ ഞങ്ങളെ ഇട്ടാൽ മൂർച്ചയുള്ള വസ്തുക്കൾ മാറ്റി വെക്കേണ്ട സാഹചര്യമാണെന്നും അന്ന് സമാന്ത തമാശയോടെ റാപിഡ് ഫയർ റൗണ്ടിൽ പറഞ്ഞു. കഴിഞ്ഞ വർഷമായിരുന്നു നാ​ഗ ചെെതന്യയുടെ രണ്ടാം വിവാഹം.

നടി ശോഭിത ധുലിപാലായാണ് ചെെതന്യയുടെ ഭാര്യ. സമാന്തയുമായി പിരിഞ്ഞ ശേഷം ചെെതന്യ ശോഭിതയുമായി അടുക്കുകയായിരുന്നു. സമാന്ത ഫിലിം മേക്കേർ രാജ് നിധിമൊരുവുമായി പ്രണയത്തിലാണെന്ന് ​ഗോസിപ്പുകളുണ്ട്. എന്നാൽ‌ നടി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കരിയറിലെ തിരക്കുകളിലാണ് സമാന്തയിപ്പോൾ. സിതാഡെൽ എന്ന സീരീസിലാണ് നടിയെ ഒ‌ടുവിൽ പ്രേക്ഷകർ കണ്ടത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X