നാഗ ചൈതന്യയ്ക്കായി ചെയ്ത ടാറ്റൂ നീക്കം ചെയ്ത് സമാന്ത; വൈറലായി വീഡിയോ

By Desk

പ്രശസ്ത നടി സമാന്ത റൂത്ത് പ്രഭുവും, സംവിധായകൻ രാജ് നിദിമൊരുവും തമ്മിലുള്ള പ്രണയത്തെ കുറിച്ച് അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. നടൻ നാഗ ചൈതന്യയുമായി വിവാഹ മോചിതയായ നടി, വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സിറ്റാഡൽ സംവിധായകനുമായുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് മാധ്യമങ്ങളും ഫാൻസും ഈ വിഷയം ചർച്ച ചെയ്യുന്നത്. ഇതിനിടെ, സമാന്ത മുൻ ഭർത്താവ് നാഗ ചൈതന്യക്കായി സമർപ്പിച്ച 'യെ മായ ചെസാവേ' ടാറ്റൂ നീക്കം ചെയ്തു എന്ന് സോഷ്യൽ മീഡിയ കണ്ടെത്തിക്കഴിഞ്ഞു.

നാഗ ചൈതന്യയ്ക്കായി ചെയ്ത ടാറ്റൂ നീക്കം ചെയ്ത് സമാന്ത

മുൻ ഭർത്താവ് നാഗ ചൈതന്യയ്ക്കായി സമർപ്പിച്ച, സാമന്തയുടെ പ്രശസ്തമായ 'യേ മായ ചേസാവെ' (YMC) ടാറ്റൂ കാണാനില്ലെന്ന് ആരാധകർ അടുത്തിടെയാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് വലിയ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് നടി. തന്റെ 'നത്തിംഗ് ടു ഹൈഡ്' എന്ന സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയൊരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ, സമാന്ത ക്യാമറയ്ക്ക് നേരെ നടന്നു വന്ന് ലെൻസിൽ 'നത്തിംഗ് ടു ഹൈഡ്' എന്ന് എഴുതുന്നത് കാണാം. എന്നാൽ, സാധാരണയായി നടിയുടെ പുറത്തിന് മുകൾഭാഗത്തായി കാണാറുള്ള 'YMC' ടാറ്റൂ അവിടെ ഉണ്ടായിരുന്നില്ല. സമാന്തയും നാഗ ചൈതന്യയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രത്തിന്റെ പേരാണ് 'യെ മായ ചെസാവേ'.

Samantha s YMC Tattoo
Photo Credit: Samantha / Instagram

2010-ൽ പുറത്തിറങ്ങിയ ഇരുവരുടെയും തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ 'യേ മായ ചേസാവെ'യോടുള്ള ആദരസൂചകമായിരുന്നു ഈ ടാറ്റൂ എന്നതായിരുന്നു ഇതിന്റെ പ്രാധാന്യം. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സമാന്ത നാഗ ചൈതന്യയെ കണ്ടുമുട്ടുന്നത്. സിനിമയ്ക്ക് ഷൂട്ടിങ്ങിനിടെ പ്രണയത്തിലായ ഇരുവരും 2017ൽ വിവാഹിതരായി. എന്നാൽ, 2020ൽ വേർപിരിയുകയും 2021ൽ വിവാഹമോചനം നേടുകയും ചെയ്തു. വർഷങ്ങളായി, നാഗ ചൈതന്യയുമായുള്ള ബന്ധത്തെ പ്രതീകപ്പെടുത്തുന്ന മൂന്ന് ടാറ്റൂകളാണ് സമാന്തയ്ക്ക് ഉണ്ടായിരുന്നത്, അവയിൽ ഏറ്റവും ശ്രദ്ധേയമായത് 'YMC' ആയിരുന്നു.

Samantha and Naga Chaitanya in Ye Maaya Chesave
Photo Credit: IMDb

സമാന്ത റൂത്ത് പ്രഭു തന്റെ ടാറ്റൂ സ്ഥിരമായി നീക്കം ചെയ്തതാണോ, അതോ വീഡിയോയ്ക്ക് വേണ്ടി താൽക്കാലികമായി മറച്ചതാണോ എന്ന് ചർച്ച ചെയ്യുകയാണ് നടിയുടെ ഫോളോവേഴ്സ് ഇപ്പോൾ. സമാന്ത തന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം എന്ന നിലയിലാണ് ഈ നീക്കം നടത്തിയതെന്നാണ് ചിലർ കരുതുന്നത്. പ്രത്യേകിച്ചും, മുൻ വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ടാറ്റൂകളും നടി നീക്കം ചെയ്തതായി റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ. വീഡിയോയിൽ സമാന്ത പ്രൊമോട്ട് ചെയ്യുന്ന ക്യാമ്പയിനെ പോലും നിഷ്പ്രഭമാക്കിക്കൊണ്ട്, ടാറ്റൂവിന്റെ അസാന്നിധ്യം വലിയൊരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

സമാന്തയ്ക്കും നാഗ ചൈതന്യക്കുമിടയിൽ സംഭവിച്ചത്

പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേർപിരിയുന്നു എന്നല്ലാതെ, മറ്റൊന്നും തന്നെ തങ്ങളുടെ ഡിവോഴ്സിനെ കുറിച്ച് സമാന്തയോ നാഗ ചൈതന്യയോ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. നടി കരിയറിൽ കൂടുതൽ ശ്രദ്ധിക്കുന്നതും, ഐറ്റം ഡാൻസ് ചെയ്തതും, അമ്മയാകാൻ തയ്യാറാകാത്തതുമാണ് കാരണം എന്ന് ആ സമയത്ത് കിംവദന്തികൾ ഉണ്ടായിരുന്നു. അതിന്റെ പേരിൽ സമാന്ത നേരിട്ട സൈബർ ആക്രമണം ചെറുതല്ല. നടിയുടെ പേരിലുള്ള ആരോപണങ്ങളിൽ മുൻഭർത്താവ് മൗനം പാലിക്കുക കൂടി ചെയ്തതോടെ, കാര്യങ്ങൾ വഷളായി.

എന്നാൽ, ശോഭിത ധുലിപാലയുമായി നാഗ ചൈതന്യ പ്രണയത്തിലായതോടെയാണ് നടനും സമാന്തയുമായുള്ള ദാമ്പത്യ ജീവിതം അവസാനിച്ചതെന്ന് പിന്നീട് റിപോർട്ടുകൾ വന്നു. ആദ്യമൊക്കെ ചൈതന്യ ശോഭിതയല്ല ഇതിന് കാരണക്കാരി എന്ന് പറഞ്ഞിരുന്നുവെങ്കിലും, പിന്നീട് ഇരുവരും വിവാഹിതരായതോടെ തങ്ങളുടെ ഊഹം ശരിയായിരുന്നു എന്ന അനുമാനത്തിലാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ.

Read more about: samantha naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X