നയന്‍താരയെ തള്ളി സമാന്ത; നയന്‍സിന് പാരയാകുമോ...?

By Aswini

സമാന്ത നയന്‍താരയ്ക്ക് പാരയാകുമോ എന്നാണ് ഇപ്പോള്‍ കോളിവുഡ് പാപ്പരസികളുടെ തലപുകഞ്ഞ ചിന്ത. പലയിടത്തും നയന്‍താരയെ തള്ളി സമാന്ത രംഗത്തെത്തുകയാണ്. വിജയ് ചിത്രത്തില്‍ നിന്ന് നയന്‍താരയെ പിന്തള്ളി സമാന്ത കയറി. ഇപ്പോഴിതാ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കില്‍ നിന്നും.

ബാംഗ്ലൂര്‍ ഡെയ്‌സില്‍ നിത്യ മേനോന്‍ ചെയ്തിരുന്ന നടാഷ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെ തമിഴില്‍ എത്തുമ്പോള്‍ നയന്‍താര ചെയ്യുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ഈ വേഷം ചെയ്യുന്നത് നയന്‍ അല്ല, സമാന്തയാണെന്ന്.

വിജയ് ചിത്രത്തില്‍

നയന്‍താരയെ തള്ളി സമാന്ത; നയന്‍സിന് പാരയാകുമോ...?

വിജയ് യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയെ ആയിരുന്നത്രെ ആദ്യം പരിഗണിച്ചത്. എന്നാല്‍ പിന്നീടറിഞ്ഞു സമാന്തയാണ് നായിക എന്ന്. സമാന്തയെ നായികയാക്കി ചിത്രത്തിന്റെ ആദ്യ ഘട്ട ഷെഡ്യൂളും പൂര്‍ത്തിയാക്കി.

എന്തുകൊണ്ട് നയന്‍തരയില്ല

നയന്‍താരയെ തള്ളി സമാന്ത; നയന്‍സിന് പാരയാകുമോ...?

വിജയ് ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറിയതാണെന്നും പിന്മാറ്റിയതാണെന്നും പറയുന്നുണ്ട്. നയന്‍ വിജയ്ക്ക് ഭാഗ്യം കെട്ട നായികയാണത്രെ. അതുകൊണ്ടാണത്രെ വില്ലു എന്ന ചിത്രം പരാജയപ്പെട്ടത്. എന്നാല്‍ കത്തിയുടെ വിജയത്തോടെ സമാന്ത വിജയ്ക്ക് ഭാഗ്യമുള്ള നായികയായെന്നും അതുകൊണ്ട് അടുത്ത ചിത്രത്തില്‍ സമാന്ത മതിയെന്ന് തീരുമാനിക്കുകയായിരുന്നു എന്നുമാണ് കോളിവുഡില്‍ നിന്നും കേട്ട കിംവദികള്‍

ദേ പിന്നെയും

നയന്‍താരയെ തള്ളി സമാന്ത; നയന്‍സിന് പാരയാകുമോ...?

വിജയ് ചിത്രത്തിന് പിന്നാലെ ഇപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കിലും നയന്‍സിന് പകരം സമാന്ത വന്നിരിക്കുകയാണ്. നിത്യ മേനോന്‍ ചെയ്ത നടാഷ ഫ്രാന്‍സിസ് എന്ന വേഷമാണ് സമാന്ത ചെയ്യുന്നത്. അതേ സമയം ഈ ചിത്രത്തില്‍ നിന്ന് നയന്‍സിനെ പിന്മാറ്റിയതാണോ, പിന്മാറിയതാണോ എന്ന് വ്യക്തമാല്ല.

സമാന്തയ്ക്ക് ബാംഗ്ലൂര്‍ ഡെയ്‌സ്

നയന്‍താരയെ തള്ളി സമാന്ത; നയന്‍സിന് പാരയാകുമോ...?

ബാംഗ്ലൂര്‍ ഡെയ്‌സ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ സിദ്ധാര്‍ത്ഥും സമാന്തയുമാണ്- യഥാക്രമം ഫഹദും നസ്‌റിയയും ചെയ്ത വേഷത്തിലെത്തുന്നതെന്നായിരുന്നു തുടക്കത്തില്‍ വാര്‍ത്തകള്‍. എന്നാല്‍ സമാന്ത-സിദ്ധാര്‍ത്ഥ് പ്രണയം ഇടയില്‍ വിഷയമായപ്പോള്‍ ഇരുവരും ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്നാണ് കേട്ടത്.

ബാഗ്ലൂര്‍ ഡെയ്‌സ് റീമേക്ക്

നയന്‍താരയെ തള്ളി സമാന്ത; നയന്‍സിന് പാരയാകുമോ...?

മലയാളത്തില്‍ പോയവര്‍ഷം സൂപ്പര്‍ഹിറ്റായ ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം തമിഴിലെത്തിക്കുന്നത് ബൊമരുലു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാസ്‌കര്‍ ആണ്. അര്‍ജുന്‍, ദിവ്യ മട്രും കാര്‍ത്തിക് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ആര്യ, റാണ ദഗുപതി, ശ്രീദിവ്യ, ബോബി സിംഹ, റായി ലക്ഷ്മി തുടങ്ങിയവരാണ് കഥാപാത്രങ്ങളായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X