»   » ഒരു മാസം നീണ്ടു നില്‍ക്കുന്ന ഹണിമൂണ്‍ ആഘോഷം, അത്രയ്ക്ക് വേണോ.. സമാന്ത പറയുന്നു

ഒരു മാസം നീണ്ടു നില്‍ക്കുന്ന ഹണിമൂണ്‍ ആഘോഷം, അത്രയ്ക്ക് വേണോ.. സമാന്ത പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന കല്യാണാഘോഷമാണ് സമാന്തയുടെയും നാഗ ചൈതന്യയുടെയും. ഇരുവരുടെയും വിവാഹ നിശ്ചയം തന്നെ ആരാധകര്‍ക്ക് ആഘോഷമായിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ തന്നെ നിശ്ചയിക്കാത്ത ഹണിമൂണ്‍ പ്ലാന്‍ തീരുമാനിക്കുകയാണ് പാപ്പരാസികള്‍.

നാഗ ചൈതന്യയില്‍ തനിക്കുണ്ടാവുന്ന കുഞ്ഞിന് കാണിക്കാന്‍ വേണ്ടി സമാന്ത സ്വരൂപിക്കുന്ന തെളിവ്

നാഗ ചൈതന്യയും സമാന്തയും ഒരു മാസം നീണ്ടു നില്‍ക്കുന്ന ഹണിമൂണ്‍ യാത്ര പദ്ധതിയിടുന്നുണ്ട് എന്നായിരുന്നു വാര്‍ത്തകള്‍. വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സമാന്ത.

സമാന്തയുടെ പ്രതികരണം

എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സമാന്ത. അങ്ങനെ ഒരു ഹണിമൂണ്‍ പ്ലാന്‍ തങ്ങള്‍ക്കില്ല എന്ന് നടി പറയുന്നു.

ഗോവയില്‍ കല്യാണം

ഗോവയില്‍ വച്ച് നടക്കുന്ന വിവാഹം വരെ മാത്രമേ ഇപ്പോള്‍ തങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുള്ളൂ എന്ന് സമാന്ത പറഞ്ഞു. ആഗസ്റ്റ് ആറിന് ഗോവയില്‍ വച്ച് വളരെ ലളിതമായൊരു വിവാഹം നടക്കും എന്നാണ് സാം പറയുന്നത്.

മൂന്ന് ദിവസം കൊണ്ട് മടങ്ങിയെത്തും

വിവാഹ ശേഷം മൂന്ന് ദിവസം ഗോവയില്‍ ചെലവഴിയ്ക്കും. അത് കഴിഞ്ഞ് ഹൈദരബാദിലേക്ക് മടങ്ങിയെത്തും. രണ്ട് പേര്‍ക്കും കരാറൊപ്പ് വച്ച ചിത്രങ്ങളുടെ തിരക്കുകളുണ്ടത്രെ.

അഭിനയിക്കും

വിവാഹശേഷവും തുടര്‍ന്ന് അഭിനയിക്കും എന്നാണ് സമാന്തയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സമാന്ത അഭിനയിക്കുന്നതിനോട് നാഗ ചൈതന്യയ്‌ക്കോ കുടുംബത്തിനോ യാതൊരു എതിര്‍പ്പുമില്ല. പക്ഷെ വിവാഹ ശേഷം കൂടുതല്‍ സെലക്ടീവാകും എന്ന് നടി പറയുന്നു.

English summary
Samantha rubbishes one-month long honeymoon rumours, says her and Chay will return to work ASAP!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam