»   » അമല പോള്‍ വിജയ് വിവാഹ മോചനത്തിന് സമാന്ത കാരണമാകുന്നത് എങ്ങിനെയാണ്?

അമല പോള്‍ വിജയ് വിവാഹ മോചനത്തിന് സമാന്ത കാരണമാകുന്നത് എങ്ങിനെയാണ്?

Posted By: Rohini
Subscribe to Filmibeat Malayalam

നടി അമല പോളിന്റെയും സംവിധായകന്‍ എല്‍ എല്‍ വിജയ് യുടെയും വിവാഹ മോചനമാണ് ഇപ്പോള്‍ തമിഴ് - മലയാളം സിനിമാ ലോകത്തെ ചൂട് പിടിച്ച ചര്‍ച്ചാ വിഷയം. വിവാഹ മോചന വാര്‍ത്ത വിജയ് യും കുടുംബവും സ്ഥിരീകരിച്ചു കഴിഞ്ഞു.

അമല ആര് പറഞ്ഞിട്ടും കേള്‍ക്കാത്ത പെണ്ണ്; വിവാഹ മോചനത്തെ കുറിച്ച് വിജയ് യുടെ അച്ഛന്‍ പറയുന്നു

ഈ താരദാമ്പത്യം തകരാന്‍ കാരണക്കാരി സമാന്തയാണെന്ന് പറഞ്ഞ് ആരൊക്കയോ നടിയുടെ പേര് വലിച്ചിഴയ്ക്കുന്നു. അതെങ്ങനെ ശരിയാകും. വിജയ്- അമല പോള്‍ വിവാഹ മോചനത്തില്‍ സമാന്തയുടെ റോള്‍ എന്താണ്. നോക്കാം?

അമല പോള്‍ വിജയ് വിവാഹ മോചനത്തിന് സമാന്ത കാരണമാകുന്നത് എങ്ങിനെയാണ്?

അമല പോളിന്റെ സിനിമാ മോഹമാണ് വിവാഹ ബന്ധത്തില്‍ വിള്ളലേല്‍പ്പിച്ചത്. അമല തുടരെ തുടരെ ചിത്രങ്ങള്‍ ഏറ്റെടുത്തതാണ് വിജയ് യെയും കുടുംബത്തെയും ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതത്രെ.

അമല പോള്‍ വിജയ് വിവാഹ മോചനത്തിന് സമാന്ത കാരണമാകുന്നത് എങ്ങിനെയാണ്?

ധനുഷ് നായകനായി എത്തുന്ന വട ചെന്നൈ എന്ന ചിത്രത്തിലാണ് അമല ഒടുവില്‍ കരാറൊപ്പിട്ടത്. അതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ ശക്തിയായതും അമല പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയതുമത്രെ.

അമല പോള്‍ വിജയ് വിവാഹ മോചനത്തിന് സമാന്ത കാരണമാകുന്നത് എങ്ങിനെയാണ്?

ഇനിയാണ് സമാന്തയുടെ റോള്‍, വട ചെന്നൈ എന്ന ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചത് സമാന്തയെ ആണ്. സമാന്ത ചിത്രത്തില്‍ നിന്നും പിന്മാറിയത് കാരണമാണ് അമല പോള്‍ ചിത്രമേറ്റെടുത്തത്.

അമല പോള്‍ വിജയ് വിവാഹ മോചനത്തിന് സമാന്ത കാരണമാകുന്നത് എങ്ങിനെയാണ്?

യാതൊരു ബന്ധവുമില്ലാതെ വിജയ് - അമല പോള്‍ വിവാഹ മോചനത്തില്‍ തനിക്ക് പങ്കുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ കണ്ട സമാന്ത നടുങ്ങിപ്പോയി. താന്‍ ഉപേക്ഷിച്ച ചിത്രം അമലയ്ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ഏറ്റെടുക്കാമായിരുന്നു. അമല സ്വന്തം തീരുമാനപ്രാകാരം ഏറ്റെടുത്ത ഒരു ചിത്രത്തിന്റെ പേരില്‍ വിവാഹ മോചനം നടക്കുമ്പോള്‍ അതിന് താന്‍ എങ്ങിനെ കാരണമാവും എന്നാണ് സാം ചോദിക്കുന്നത്.

English summary
Samantha's connection with Amala Paul AL Vijay divorce!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam