»   » കല്യാണത്തിന് മുമ്പേ സാമന്തയുടെ ഹോട്ട് ഫോട്ടോ ഷൂട്ട്!!! ചൈതുവിനുള്ളത് നാട്ടുകാരും കണ്ടോട്ടേ???

കല്യാണത്തിന് മുമ്പേ സാമന്തയുടെ ഹോട്ട് ഫോട്ടോ ഷൂട്ട്!!! ചൈതുവിനുള്ളത് നാട്ടുകാരും കണ്ടോട്ടേ???

By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ ക്യൂട്ട് നായികമാരില്‍ ഒരാളാണ് സാമന്ത. തമിഴ്, തെലുങ്ക് സിനിമ ലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത. ഒരു പരിധിവിട്ടുള്ള ഗ്ലാമറിലേക്ക്  ഒരിക്കലും സാമന്ത പോയിട്ടില്ല. എന്നാല്‍  താരത്തേക്കുറിച്ചുള്ള ആ പ്രതീക്ഷകള്‍ തെറ്റിക്കുന്നതാണ് ജസ്റ്റ് ഫോര്‍ വിമന്‍ എന്ന മാഗസിന് വേണ്ടി താരം നടത്തിയ ഫോട്ടോ ഷൂട്ട്.

ശരീരം പരമാവധി എക്‌സ്‌പോസ് ചെയ്യുന്ന തരത്തിലുള്ളതാണ് മാഗസിന് വേണ്ടിയുള്ള ചിത്രങ്ങള്‍. സാമന്തയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

ഫോട്ടോഷൂട്ട്

ജസ്റ്റ് ഫോര്‍ വിമന്‍ എന്ന മാഗസിന് വേണ്ടിയായിരുന്നു സാമന്തയുടെ ഫോട്ടോ ഷൂട്ട്, മാഗസിന്റെ ജൂലൈ ലക്കം കവര്‍ ചിത്രം സാമന്തയുടേതാണ്. ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളും ഷൂട്ടിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഫേസ്ബുക്ക് പേജ്

സാമന്തയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഫോട്ടോഷൂട്ടിലെ ഒരു ചിത്രങ്ങള്‍ പോലും പോസ്റ്റ് ചെയ്തിട്ടില്ല. ഇതേ പേരിലുള്ള മറ്റൊരു അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഇത് വ്യാജ പ്രൊഫൈല്‍ ആകാനാണ് സാധ്യത.

ശരീര പ്രദര്‍ശനം

സിനിമയില്‍ സാമന്ത അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ വളരെ കുറച്ച് മാത്രം ശരീര പ്രദര്‍ശനം നടത്തുന്നവരാണെങ്കില്‍ ആ കുറവ് ഈ ഫോട്ടോ ഷൂട്ടിലൂടെ പരിഹരിക്കുന്നുണ്ട് സാമന്ത. ക്ലീവേജ് പരമാവധി എക്‌സ്‌പോസ് ചെയ്യുന്നവയാണ് എല്ലാ ചിത്രങ്ങളും.

കവര്‍ ഗേള്‍ ഹോട്ടാകണം

തെന്നിന്ത്യന്‍ താര സുന്ദരിമാരെല്ലാ ജസ്റ്റ് ഫോര്‍ വിമന്റെ കവര്‍ ഗേളായിട്ടുണ്ട്. കവര്‍ ഗേളിനെ പരമാവധി ഹോട്ടായി അവതരിപ്പിക്കുന്നതാണ് ജെഡബ്ല്യുഎഫ് മാഗസിന്റെ പ്രത്യേകത. സാമന്ത കവര്‍ ഗേള്‍ ആകുന്നു എന്ന് അറിഞ്ഞത് മുതല്‍ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.

സാമന്തയുടെ ഹാന്‍ഡ് ബാഗ്

താരത്തിന് ഒഴിച്ചുകൂടാനാകാത്തതാണ് തന്റെ ഹാന്‍ഡ് ബാഗ്. അഞ്ച് വസ്തുക്കളമാണ് ഹാന്‍ഡ് ബാഗില്‍ സാമന്ത എപ്പോഴും കൈയില്‍ കരുതുന്നത്. മറവിക്കാരി ആയതിനാല്‍ എല്ലാക്കാര്യങ്ങളും കുറിച്ചുവെയ്ക്കുന്ന ശിലമുള്ള സാമന്ത തന്റെ ബുക്ക്, പെര്‍ഫ്യും, ലിപ്സ്റ്റിക്, വാലറ്റ്, ഫോണ്‍ എന്നിവയാണ് ആ അഞ്ച് വസ്തുക്കള്‍.

വിവാഹത്തിന് മുന്നോടി

ആദ്യ ചിത്രത്തിലെ നായകനെ തന്നെ പ്രണയിച്ച നായികയാണ് സാമന്ത. സാമന്തയുടെ ആദ്യ ചിത്രമായ യേ മായ ചേസവേയില്‍ നാഗ ചൈതന്യയായിരുന്നു നായകന്‍. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അംഗീകരിച്ചതോടെ വിവാഹം നിശ്ചയിക്കുകയായിരുന്നു. വിവാഹത്തിന് മുന്നോടിയായിട്ടാണ് ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

വിവാഹം ഈ വര്‍ഷം

കഴിഞ്ഞ വര്‍ഷമായിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം നിശ്ചയം നടന്നത്. വിവാഹം ഒക്ടോബറില്‍ ഗോവയില്‍ നടക്കും. ഒക്ടോബര്‍ ആറിന് പരമ്പാരാഗത തെലുങ്ക് ഹിന്ദു ആചാര പ്രകാരവും ഒക്ടോബര്‍ എട്ടിന് ക്രിസ്ത്യന്‍ ആചാരപ്രകാരവും വിവാഹം നടക്കും.

വിജയ് ചിത്രം

സാമന്തയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം വിജയ് വ്യത്യസ്തമായ മൂന്ന് വേഷങ്ങളില്‍ എത്തുന്ന മേര്‍സല്‍ ആണ്. ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളാണ് സാമന്ത. വിജയ്‌ക്കൊപ്പമുള്ള മൂന്നാമത്തെ ചിത്രമാണ് സാമന്തയുടേത്. കത്തി, തെറി എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

English summary
South Indian actress Samantha's hot photo shoot for JWF magazine. The pic goes viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam