For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നുമില്ലെങ്കിലും നാല് വർഷം ഒരുമിച്ച് ജീവിച്ചതല്ലേ; ഈ സമയത്ത് തന്നെ വേണോ?; നാ​ഗചൈതന്യയോട് സമാന്ത ആരാധകർ

  |

  തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ് നടി സമാന്തയ്ക്ക് മയോസിറ്റിസ് രോ​ഗം ബാധിച്ചത്. പേശികളെ ബാധിക്കുന്ന ഈ അപൂർവ രോ​ഗത്തിന്റെ ചികിത്സയിൽ ആണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സമാന്ത. കരിയറിൽ തുടരെ ഹിറ്റുകളുമായി മുന്നേറവെയാണ് സമാന്തയ്ക്ക് അസുഖം ബാധിച്ചിരിക്കുന്നത്.

  ഒടുവിൽ പുറത്തിറങ്ങിയ യശോദ എന്ന സിനിമയും മികച്ച സാമ്പത്തിക വിജയമാണ് നേടിയിരിക്കുന്നത്. ആക്ഷൻ സിനിമയിൽ വാടക ​ഗർഭധാരണം നടത്തുന്ന സ്ത്രീയുടെ വേഷത്തിലാണ് സമാന്ത എത്തുന്നത്.

  Also Read: 'കല്യാണപെണ്ണും അമ്മാവനും ഒരാൾ തന്നെ എന്ന വിമർശനം', 'കുറ്റപ്പെടുത്തിയ കുലസ്ത്രീകളോട് സഹതാപം മാത്രം'; ​ഗൗരി

  കരിയറിൽ തിളങ്ങുമ്പോഴും സമാന്തയുടെ ജീവിതത്തിൽ നിരന്തരം പ്രതിസന്ധി ഘട്ടങ്ങൾ വരികയാണെന്നാണ് ആരാധകർ പറയുന്നത്. സമാന്തയും നടൻ നാഗചൈതന്യയും തമ്മിലുള്ള വിവാഹ മോചനമുണ്ടാക്കിയ വിവാദങ്ങൾ അവസാനിക്കെയാണ് നടിക്ക് അസുഖം ബാധിച്ചിരിക്കുന്നത്. ചികിത്സയിലാണ് താനെന്ന് സമാന്ത തന്നെയാണ് തുറന്ന് പറഞ്ഞത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് സമാന്ത ഇതേപറ്റി സംസാരിച്ചത്.

  Also Read: എലിസബത്ത് പിണങ്ങിയിരുന്നു, ഞാന്‍ കള്ളം പറഞ്ഞിട്ടില്ല; വളരെ മോശമായി പോലും ഭാര്യ ചീത്ത പറഞ്ഞിട്ടുണ്ടെന്ന് ബാല

  ഇപ്പോഴിതാ നടൻ നാ​ഗചെെതന്യയോട് പ്രകോപിതരായിരിക്കുകയാണ് സമാന്തയുടെ ആരാധകർ. സമാന്തയയുടെ മുൻ ഭർത്താവ് ആയ നാ​ഗചൈതന്യയുടെ ഫോട്ടോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കാമുകിയെന്ന് പറയപ്പെടുന്ന നടി ശോഭിതയോടൊപ്പമുള്ള ഫോട്ടോ ആയിരുന്നു ഇത്. നാ​ഗചൈതന്യയുടെ ആരാധകർ ഈ ഫോട്ടോ ആഘോഷമാക്കിയിരിക്കുകയാണ്.

  എന്നാൽ മുൻ ഭാര്യ സമാന്ത ആശുപത്രിയിൽ കിടക്കുമ്പോഴാണോ ആഘോഷമെന്നാണ് സമാന്തയയുടെ ആരാധകർ നാ​ഗചൈതന്യയോട് ചോദിക്കുന്നത്. നിങ്ങൾക്കൊരിക്കലും സമാന്തയേക്കാൾ മികച്ച പങ്കാളിയെ ലഭിക്കില്ലെന്നും ഇവർ പറയുന്നു. സമാന്തയുടെ നിരവധി ആരാധകരാണ് ഇത്തരത്തിൽ കമന്റ് ചെയ്തിരിക്കുന്നത്.

  ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ൽ വിവാഹിതരാവുകയായിരുന്നു സമാന്തയും നാഗചൈതന്യയും. എന്നാൽ പിന്നീട് ഇരുവരും അകന്നു. നാല് വർഷത്തെ വിവാഹ ബന്ധം പരസ്പരം ആലോചിച്ച് അവസാനിപ്പിക്കുകയായിരുന്നു. 2021 നവംബറിലാണ് സമാന്തയും നാഗചൈതന്യയും വേർപിരിഞ്ഞത്.

  വിവാഹ മോചനം നടന്നിട്ട് ഒരു വർഷം പിന്നിട്ടു. ഇതിന് പിന്നാലെയാണ് നാ​ഗചൈതന്യ-ശോഭിത ​ഗോസിപ്പ് പരന്നത്. നേരത്തെ ഇത്തരം ​ഗോസിപ്പുകൾക്ക് പിന്നിൽ സമാന്തയയുടെ പിആർ ടീമാണെന്ന വിമർശനവും ഉണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ സമാന്ത തന്നെ രം​ഗത്തെത്തുകയും ചെയ്തു. സ്ത്രീകളെക്കുറിച്ച് പിന്തിരിപ്പിൻ ചിന്താ​ഗതി ഉള്ളവരാണ് തനിക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സമാന്ത തുറന്നടിച്ചു.

  നേരത്തെ സമാന്തയുടെ രോ​ഗവിവരം അറിഞ്ഞ് നാ​ഗചൈതന്യ നടിയെ വിളിച്ച് സംസാരിച്ചിരുന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹ മോചനം നടന്നെങ്കിലും ഇരുവരും പരസ്പരം ശത്രുതയിൽ അല്ല. സമാന്ത തന്റെ മികച്ച ഓൺസ്ക്രീൻ പെയർ ആണെന്ന് നാ​ഗചൈതന്യ നേരത്തെ പറഞ്ഞിരുന്നു. രോ​ഗവിവരമറിഞ്ഞ് നിരവധി പേർ സമാന്തയ്ക്ക് ആശ്വാസ വാക്കുമായെത്തിയിട്ടുണ്ട്.

  ഖുശി ശാകുന്തളം, അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ തുടങ്ങി നിരവധി സിനിമകൾ സമാന്തയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്. ഇവയിൽ ചിലതിന്റെ ഷൂട്ടിം​ഗ് പൂർത്തിയായിട്ടില്ല. അസുഖം ഭേദമായി നടി വീണ്ടും സിനിമയിൽ സജീവമാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തന്റെ അസുഖം ​ഗുരുതരമല്ല, നിലവിൽ ആരോ​ഗ്യം മെച്ചപ്പെടുന്നുണ്ടെന്ന് സമാന്ത തന്നെ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

  പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തിയുള്ള തെന്നിന്ത്യൻ നായിക നടിയാണ് സമാന്ത. ഫാമിലി മാൻ സീസൺ 2 വിലെ വില്ലൻ വേഷം, ഓ ബേബി, കാതുവാക്കുല രണ്ട് കാതൽ തുടങ്ങിയ ഹിറ്റുകളാണ് അടുത്തിടെ സമാന്തയുടെ പ്രശസ്തി കുത്തനെ ഉയരാൻ കാരണമായത്.

  Read more about: samantha
  English summary
  Samantha's Fans Are Angry On Naga Chaitanya Due To Viral Photo; Says Karma Will Hit Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X