സാമന്ത ഗര്‍ഭിണി?കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി താരകുടുംബം? കുപ്രചാരണങ്ങള്‍ക്കുള്ള മറുപടി ഇങ്ങനെ!

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളിലൊരാളാണ് സാമന്തയും നാഗചൈതന്യയും. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ഇവരുടെ പ്രണയത്തിലായത്. പ്രണയത്തെക്കുറിച്ചുള്ള കഥകളും അത് വിവാഹത്തിലേക്ക് എത്തിയതിനേക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിവാഹ ശേഷം സാമന്ത സിനിമയില്‍ നിന്നും ഇടവേളയെടുക്കുമോയെന്നും അഭിനയ ജീവിതം അവസാനിപ്പിക്കുമോയെന്നുമൊക്കെയായിരുന്നു ആരാധകര്‍ ചോദിച്ചത്. മറ്റ് മേഖലകളിലെപ്പോലെ തന്നെ താനും വിവാഹത്തിന് ശേഷവും ജോലി തുടരുമെന്ന മറുപടിയായിരുന്നു സാമന്ത നല്‍കിയത്. ജീവിതത്തില്‍ ഒന്നിച്ച ഇരുവരും സിനിമയ്ക്കായും ഒരുമിച്ചെത്തുകയായിരുന്നു പിന്നീട്. വിവാഹത്തിന് ശേഷവും സജീവമായി അഭിനയിക്കുകയാണ് സാമന്ത. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലൂടെയാണ് തങ്ങള്‍ ഇപ്പോള്‍ കടന്നുപോവുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.

യെ മായ ചേസാവെ എന്ന സിനിമയിലാണ് സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. 2009ലായിരുന്നു ഈ തെലുങ്ക് സിനിമ ചിത്രീകരിച്ചത്. വളരെ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയിതാക്കളായി മാറുകയായിരുന്നു. രഹസ്യമായി കൊണ്ടുപോവുകയായിരുന്ന പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരും വിവാഹിതരായത്. സിനിമാലോകം ഒന്നടങ്കം ഇരുവരേയും ആശീര്‍വദിക്കാനായി എത്തിയിരുന്നു. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പുറത്തുവന്നത്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് സാമന്ത ഇപ്പോള്‍.

സാമന്ത ഗര്‍ഭിണി?

സാമന്ത ഗര്‍ഭിണി?

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായ സാമന്ത ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് ഇക്കാര്യം വൈറലായി മാറിയത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബമെന്നും താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തേക്കുമെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷവും താരം സോഷ്യല്‍ മീഡിയയിലും സിനിമയിലും സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയതിന് പിന്നാലെയായാണ് പ്രതികരണവുമായി താരമെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു സാമന്ത ഇതേക്കുറിച്ച് പ്രതികരിച്ചത്. താരത്തിന്റെ പ്രതികരണം പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ചുള്ള വാസ്തവം മനസ്സിലായതെന്നാണ് ആരാധകര്‍ പറയുന്നത്.

താരത്തിന്റെ മറുപടി

താരത്തിന്റെ മറുപടി

സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വൈറലായി മാറിയതിന് ശേഷമാണ് സാമന്ത മറുപടിയുമായി എത്തിയത്. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് സഹിതമായാണ് താരം വ്യാജവാര്‍ത്തയാണ് ഇതെന്ന കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. അങ്ങനെയാണോ, അത് തന്നെക്കൂടി അറിയിക്കണമെന്നുമായിരുന്നു സാമന്ത മറുപടി പറഞ്ഞത്. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരകുടുംബം കൂടിയാണ് ഇവരുടേത്. വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് ഗര്‍ഭിണിയാണെന്ന തരത്തിലുള്ള കുപ്രചാരണങ്ങളും എത്തിയത്. ജാലിയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് തങ്ങളെന്ന് നേരത്തെ നാഗചൈതന്യ വ്യക്തമാക്കിയിരുന്നു.

 സിനിമയില്‍ സജീവം

സിനിമയില്‍ സജീവം

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്ന ശൈലിയാണ് അഭിനേത്രികള്‍ പിന്തുടര്‍ന്ന് വരുന്നത്. സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോഴും ഇക്കാര്യത്തെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. സിനിമാകുടുംബത്തിലേക്കാണ് പോവുന്നതെങ്കില്‍ക്കൂടുയും സാമന്ത അഭിനയം നിര്‍ത്തുമോയെന്ന ആശങ്ക ആരാധകരെ അലട്ടിയിരുന്നു. പൂര്‍വ്വാധികം ശക്തിയോടെ താരം സിനിമയിലേക്ക് തിരിച്ചെത്തിയതോടെയാണ് ഇക്കാര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങിയത്.

 ഒരുമിച്ച് അഭിനയിച്ചു

ഒരുമിച്ച് അഭിനയിച്ചു

വിവാഹത്തിന് മുന്‍പ് മാത്രമല്ല ശേഷവും സാമന്തയും നാഗചൈതന്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സിനിമയിലും ജീവിതത്തിലും ഇണക്കുരുവികളായി മാറുകയായിരുന്നു ഇരുവരും. പരസ്യ ചിത്രത്തിലൂടെയായിരുന്നു ഇരുവരും വിവാഹശേഷം ആദ്യമായി ഒരുമിച്ചത്. മജിലി എന്ന സിനിമയിലൂടെയായിരുന്നു ഇരുവരും തിരിച്ചുവരവ് ഗംഭീരമാക്കിയത്. നാഗചൈതന്യയെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചതാണ് ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനങ്ങളിലൊന്ന് എന്ന് താരം പറഞ്ഞിരുന്നു. തുടക്കത്തില്‍ രഹസ്യമാക്കി വെച്ച പ്രണയം വീട്ടില്‍ അറിയിക്കാന്‍ കാരണമായത് സാമന്തയുടെ ഭീഷണിയായിരുന്നുവെന്ന് നാഗചൈതന്യയും പറഞ്ഞിരുന്നു.

മികച്ച അവസരങ്ങള്‍

മികച്ച അവസരങ്ങള്‍

മികച്ച അവസരങ്ങളാണ് സാമന്തയെ തേടിയെത്തുന്നത്. തെലുങ്കിലും തമിഴിലുമായി സജീവമാണ് ഈ താരം. അതിഥി വേഷത്തില്‍ അഭിനയിക്കുന്നതിനായി ഉയര്‍ന്ന പ്രതിഫലം ചോദിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഭര്‍തൃപിതാവായ നാഗാര്‍ജുനയുടെ ചിത്രത്തില്‍ 5 മിനിറ്റില്‍ പ്രത്യക്ഷപ്പെടുന്നതിനായി ലക്ഷങ്ങളാണ് താരം ചോദിച്ചത് എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ആരാധകരെ ഞെട്ടിച്ച സംഭവം കൂൂടിയായിരുന്നു ഇത്. തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് താരം നല്‍കാറുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X