Don't Miss!
- News
'അത് വേണ്ട, ബാലാസാഹേബിന്റെ പേര് തൊട്ട് കളിക്കേണ്ട'; വിമതര്‍ക്കെതിരെ പ്രമേയം പാസാക്കി ശിവസേന
- Sports
രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!
- Technology
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
- Automobiles
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
- Finance
1 ലക്ഷം നിക്ഷേപിച്ചാൽ ദിവസവും 1,000 രൂപ! ഇതൊക്കെ സത്യമാണോ?
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
- Lifestyle
വാസ്തുപ്രകാരം കുടുംബ ചിത്രം വെക്കുന്ന ദിക്ക് പോലും ശ്രദ്ധിക്കണം
'ബിക്കിനി ധരിക്കാനും ചുംബിക്കാനും തയ്യാർ'; എന്നിട്ടും ബോളിവുഡിൽ നിന്നും സാമന്തയ്ക്ക് അവസരങ്ങൾ വരുന്നില്ല!
വിവാഹമോചനത്തിന് ശേഷം സാമന്തയുടെ നല്ല കാലമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള നായികയാണിപ്പോൾ സാമന്ത. ഫാമിലി മാൻ 2വിലെ പ്രകടനത്തിന് ശേഷമാണ് സാമന്തയെ ബോളിവുഡ് ശ്രദ്ധിച്ച് തുടങ്ങിയത്.
നിരവധി അവസരങ്ങൾ സാമന്തയ്ക്ക് ബോളിവുഡിൽ നിന്നും ലഭിക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ സിനിമയായി പരിണമിച്ചിട്ടില്ല. അടുത്തിടെ നടി താപ്സി പന്നുവിന്റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ത്രില്ലറായി ഒരുക്കുന്ന സിനിമയിൽ സ്ത്രീ കേന്ദ്രീകൃതമായാണ് സിനിമ സഞ്ചരിക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ സിനിമയെ കുറിച്ച് അപ്ഡേഷനുകളൊന്നും വന്നില്ല.
അടുത്തിടെ താപ്സി പന്നുവിന്റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്റെ ബാനറിൽ രണ്ട് ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതിലൊന്നും സാമന്തയുടെ പേരുണ്ടായിരുന്നില്ല.
അതേസമയം നിരവധി പേർ തിരക്കഥകളുമായി സാമന്തയെ സമീപിക്കുന്നുണ്ടെന്നും പക്ഷെ ഒന്നിലും തൃപ്തി വരാത്തതിനാലാണ് സാമന്ത സിനിമകൾ ചെയ്യാത്തതെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
Also Read: 'അഞ്ച് വർഷത്തെ പരിചയം, പത്ത് വർഷത്തെ പ്രണയം' മമ്മൂട്ടിയുടെ മകനായി തിളങ്ങിയ മിഥുൻ വിവാഹിതനാകുന്നു!
ഹിന്ദി സിനിമകളിൽ ആവശ്യമായിട്ടുള്ള ബിക്കിനി സീൻസിലും ഓൺസ്‌ക്രീൻ ചുംബന രംഗങ്ങൾക്കും സാമന്ത തയ്യാറാണെന്നും എന്നാൽ അത്രത്തോളം മനോഹരമായ കഥയുമായി ആരും സമീപിക്കാത്തതാണ് താരത്തിന്റെ ബോളിവുഡ് സിനിമകൾ സംഭവിക്കാത്തതിന് പിന്നിലെ കാരണമെന്നും റിപ്പോർട്ടുണ്ട്.
സൗത്ത് ഇന്ത്യയിൽ നിന്നും പോയി ബോളിവുഡിൽ തിളങ്ങിയ നിരവധഝി നടിമാരുണ്ട്. അക്കൂട്ടത്തിലേക്ക് ഭാവിയിൽ സാമന്തയുടെ പേരും എഴുതി ചേർക്കപ്പെട്ടേക്കും. വിജയ് സേതുപതി, നയൻതാര എന്നിവർക്കൊപ്പം സാമന്തയും കേന്ദ്രകഥാപാത്രമായി എത്തിയ കാത്ത് വാക്കിലെ രണ്ട് കാതലാണ് താരത്തിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്തത്. വിഘ്നേഷ് ശിവനാണ് സിനിമ സംവിധാനം ചെയ്തത്.

യശോദയാണ് ഇനി റിലീസിനെത്താനുള്ള സാമന്തയുടെ മറ്റൊരു സിനിമ. കൂടാതെ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം സാമന്ത അഭിനയിക്കുന്ന ഖുഷിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഖുഷി എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിർവാണയുടേത് തന്നെയാണ്. ഖുഷിയുടെ ആദ്യ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഹൃദയം എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുൽ വഹാബാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഹിഷാം അബ്‍ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.