സമാന്തയുടെയും സിദ്ധാര്‍ത്ഥിന്റെയും പിണക്കം മാറി?
കോളിവുഡില്‍ അടുത്തിടെ ഏറ്റഴും ചൂടുപിടിച്ച ഗോസിപ്പിലൊന്നായിരുന്നു സമാന്തയുടെയും സിദ്ധര്‍ത്ഥിന്റെയും പ്രണയം ബ്രേക്കപ്പായ വാര്‍ത്ത. സമാന്ത ഗ്ലാമര്‍ വേഷങ്ങളിലേക്ക് തിരിഞ്ഞത് സിദ്ധാര്‍ത്ഥിനെ ചൊടിപ്പിച്ചെന്നും ഇതേ ചൊല്ലി ഇരുവരും ഉടക്കി പിരിഞ്ഞെന്നൊക്കെയായിരുന്ന വാര്‍ത്തകള്‍.
ഇതിന് പിന്നാലെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് റീമേക്കില്‍ ഇരുവരും അഭിനയിക്കില്ലെന്ന് പറഞ്ഞതും, ഇതിന് പിന്നാലെ സമാന്ത ട്വിറ്ററില്‍ നിന്ന് പോയതുമൊക്കെ വാര്‍ത്തകള്‍ക്ക് കൂടുതല്‍ കട്ടികൂട്ടി.

എന്തായാലും ഗോസിപ്പിന് ചൂടു കൂട്ടി പോകാന്‍ വരട്ടെ, സമാന്തയുടെയും സിദ്ധാര്‍ത്ഥിന്റെയും ഇടയിലെ പിണക്കമെല്ലാം മാറിയെന്നാണ് കോടമ്പക്കത്തും നിന്നും കേള്‍ക്കുന്ന പൂതിയ വാര്‍ത്തകള്‍.
സിദ്ധാര്‍ത്ഥ് നായകനായി ഒടുവില്‍ പുറത്തിറങ്ങിയ എനക്കുള്‍ ഒരുവന്‍ എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണല്ലോ ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. സിനിമയ്ക്കകത്തു നിന്നും മറ്റും ധാരാളം പേര്‍ നടനെ അഭിനന്ദിച്ചു വിളിച്ചു. അക്കൂട്ടത്തില്‍ പ്രതീക്ഷിക്കാത്ത ഒരാളുടെ മെസേജും ഉണ്ടായിരുന്നത്രെ.
മറ്റാരുടെയുമല്ല, സമാന്തയുടെ തന്നെ. ഗംഭീര തിരിച്ചുവരവിന് സിദ്ധാര്‍ത്ഥിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു സമാന്തയുടെ മെസേജ്. സമാന്തയുടെ കമന്റിന് നന്ദി പറഞ്ഞ് നടന്‍ അപ്പോള്‍ തന്നെ മറുപടി നല്‍കിയെന്നാണ് അറിയുന്നത്.


Click it and Unblock the Notifications