പരിചയസമ്പന്നരെക്കാൾ മുന്നിൽ നിൽക്കുന്നത് തുടക്കകാരി, സണ്ണി ലിയോണിയുടെയും നോറയുടെയും സ്ഥാനം സാമന്തയ്ക്ക് താഴെ!

ഇന്ത്യയിൽ ഏത് ഭാഷയിൽ സിനിമ ഇറങ്ങിയാലും പാട്ടുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ​ഗാനങ്ങളാൽ സമ്പന്നമാണ് ഇന്ത്യൻ സിനിമ. ആളുകളെ തിയേറ്ററിലേക്ക് കയറ്റുന്നതിൽ മിക്ക പങ്കുവഹിക്കുന്നതും ഇത്തരം പാട്ടുകളാണ്. മെലഡി, റൊമന്റിക്ക്, സാഡ് സോങ്, അടിപൊളി, ഐറ്റം ഡാൻസ് എന്നിങ്ങനെ വിവിധ വിഭാ​ഗങ്ങളിൽ ഇന്ത്യൻ സിനിമകളിലെ ​ഗാനങ്ങളെ ഉൾപ്പെടുത്താം. അത്തരത്തിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിക്കാറുള്ള ഒരു വിഭാ​ഗമാണ് ഐറ്റം ഡാൻസും അതിന്റെ പാട്ടുകളും.

മുമ്പൊക്കെ ഐറ്റം ഡാൻസ് വിഭാ​ഗത്തിൽപ്പെടുത്താവുന്ന ​ഗാനങ്ങൾ മലയാള സിനിമകളിലും അളവിൽ കവിഞ്ഞ് ഉണ്ടായിരുന്നു. എന്നാൽ റിയലിസ്റ്റിക്ക് സിനിമകളുടെ വരവോടെ അവയിൽ ​ഗണ്യമായ കുറവുണ്ടായി. പക്ഷെ തമിഴ്, കന്ന‍ഡ, തെലുങ്ക്, ബോളിവുഡ് സിനിമകളിൽ ഐറ്റം സോങിനും ഡാൻസിനും ഒരു കുറവ് സംഭവിക്കുകയോ അതിന്റെ സ്വീകാര്യത ഇല്ലാതാവുകയോ ചെയ്തിട്ടില്ല.

Samantha Ruth Prabhu

മുമ്പൊക്കെ ഐറ്റം ഡാൻസിൽ സ്പെഷ്യലൈസ്ഡ് എന്ന് വിശേഷിപ്പിക്കാവുന്ന നടിമാരുണ്ടായിരുന്നു. എന്നാലിപ്പോൾ നായികമാർ‌ പോലും ഐറ്റം ഡാൻസ് ചെയ്യാൻ തയ്യാറാണ്. അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ സിനിമയിൽ ഐറ്റം ഡാൻസിലൂടെ വൈറലായ താരങ്ങളെയും അവരുടെ ആദ്യകാല പ്രതിഫലവും പരിശോധിക്കാം. അടുത്തിടെ ഐറ്റം ഡാൻസിലേത്ത് കടന്ന നായിക നടിമാർ വരെ കോടികളാണ് അ‍ഞ്ച് മിനിറ്റ് പാട്ടിന് ചുവടുവെക്കുന്നതിന് വാങ്ങുന്നത്.

പുഷ്പ ഇറങ്ങുന്നത് വരെ സാമന്ത കൈവെക്കാത്ത ഒരു മേഖലയായിരുന്നു ഐറ്റം ഡാൻസ്. സാമന്ത നായികയായ സിനിമയിൽ പോലും ബോളിവുഡിലെ ഐറ്റം ഡാൻസ് സ്പെഷ്യലിസ്റ്റുകളാണ് അത്തരം പാട്ടുകളിൽ ചുവടുവെച്ചിരുന്നത്. എന്നാൽ അഭിനയം മാത്രമല്ല ഐറ്റം ഡാൻസും നിഷ്പ്രയാസം താൻ കൈകാര്യം ചെയ്യുമെന്ന് ഊ അണ്ടവാ എന്ന സോങിലൂടെ സാമന്ത തെളിയിച്ചു.

എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന മെയ്വഴക്കവും ഡാൻസുമായിരുന്നു പുഷ്പയിലെ ഊ അണ്ടവാ സോങിന് സാമന്ത കാഴ്ചവെച്ചത്. ഈ ഡാൻസിലൂടെ ചിത്രത്തിലെ നായിക രശ്മികയെ വരെ സാം സൈ‍ഡാക്കി. വിവിധ ഭാഷകളിൽ നിന്നായി ഈ ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ ഗാനത്തിൽ പെർഫോം ചെയ്യാൻ വേണ്ടി മാത്രം നടി അഞ്ച് കോടിയോളം രൂപ ഈടാക്കിയെന്നാണ് റിപ്പോർട്ടുകൾ.

മണിക്കൂറുകൾക്കുള്ളിലാണ് സാമന്തയുടെ പ്രകടനം പല കോണിലിരുന്ന് ഒരു കോടിക്ക് മുകളിൽ ആളുകൾ കണ്ടത്. ഐറ്റം ഡാൻസിന്റെ കാര്യത്തിൽ തെന്നിന്ത്യൻ സിനിമ ബോളിവുഡിനോട് മത്സരിക്കുന്നത് തമന്ന ഭാട്ടിയയെ മുന്നിൽ നിർത്തിയാണ്. കാവല സോങിനും മുമ്പ് ഒട്ടനവധി ഐറ്റം സോങുകളിൽ തമന്ന ​ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

Samantha Ruth Prabhu

തമന്ന ഭാട്ടിയ അഭിനയം കൊണ്ടും നൃത്തം കൊണ്ടും എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടേയുള്ളു. നൃത്തച്ചുവടുകൾ കൊണ്ട് ആരാധകരെ ആകർഷിക്കുന്നതിൽ നടി ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഒരു ഐറ്റം സോങിൽ പെർഫോം ചെയ്യുന്നതിന് തുടക്കകാലത്ത് തന്നെ 50 ലക്ഷം താരത്തിന് പ്രതിഫലം കിട്ടിയിരുന്നു. ദിൽബറും സാകി സാക്കി ​ഡാൻസ് നമ്പറുമാണ് നോറ ഫത്തേഹിയെന്ന ബോളിവുഡ് നടിയെ മലയാളികൾക്ക് സുപരിചിതയാക്കിയത്.

ദിൽബർ, സാകി സാക്കി, കമരിയ, നാച്ച് മേരി റാണി തുടങ്ങിയ നോറ ഫത്തേഫി ഐറ്റം ഗാനങ്ങൾ സിനിമാപ്രേമികൾ‌ ഒരുകാലത്തും മറക്കാനിടയില്ല. തുടക്കകാലത്ത് നോറ 50 ലക്ഷം മുതൽ ഒരു കോടി വരെയാണ് പ്രതിഫലം വാങ്ങിയിരുന്നത്. നടി സണ്ണി ലിയോണി തന്റെ വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകൾ കൊണ്ട് സ്‌ക്രീനിൽ തീപടർത്തുന്നതിൽ ഒരുകാലത്തും പരാജയപ്പെടാറില്ല. ബേബി ഡോൾ, ലൈല മെയിൻ ലൈല തുടങ്ങിയ താരത്തിന്റെ പാട്ടുകൾ എന്നും നമ്പർ വണ്ണാണ്.

സ്രോതസ്സുകൾ പ്രകാരം ഏകദേശം ഒരു പാട്ടിന് മൂന്ന് കോടിരൂപ താരം തുടക്കകാലത്ത് വാങ്ങിയിരുന്നു. തകർപ്പൻ നൃത്തച്ചുവടുകൾകൊണ്ട് വിസ്മയിപ്പിക്കുന്ന മറ്റൊരു നടിയാണ് ജാക്വലിൻ ഫെർണാണ്ടസ്. താരം ഒരു പാട്ടിന് ചുവടുവെക്കുന്നതിന് 3 കോടിയാണ് തുടക്കകാലത്ത് വാങ്ങിയിരുന്നത്. ഷീലാ കി ജവാനി, ചിക്‌നി ചമേലി തുടങ്ങിയ ​ഐറ്റം സോങ്സ് ഇല്ലാതെ മലയാളികളുടെ ബോളിവുഡ് പ്ലെ ലിസ്റ്റ് പൂർണമാകില്ല.

കാഴ്ചയിലും അഭിനയത്തിലും മാത്രമല്ല വിസ്മയിപ്പിക്കുന്ന ഐറ്റം ഡാൻസ് പ്രകടനങ്ങൾക്കൊണ്ടും ആരാധകരുടെ മനസ് കീഴടക്കിയ നടിയാണ് കത്രീന കൈഫ്. കത്രീന കൈഫ് തുടക്കകാലത്ത് ഏകദേശം 50 ലക്ഷം രൂപ ഒരു പാട്ടിന് ഈടാക്കിയിരുന്നു. മറ്റുള്ള നടിമാരെ വെച്ച് നോക്കുമ്പോൾ ആദ്യത്തെ ഐറ്റം ഡാൻസിന് തന്നെ കൂടുതൽ പ്രതിഫലം കൈപ്പറ്റി മുന്നിൽ‌ നിൽക്കുന്നത് സാമന്തയാണ്.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X