സൗത്ത് സിനിമകളിൽ കാണാനേയില്ല, എന്നിട്ടും സമാന്ത അവാർഡ് ഷോകളിൽ; കാരണമുണ്ടെന്ന് നെറ്റിസൺസ്

തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ നടി സമാന്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലൂടെ വൻ ജനപ്രീതി നേടിയ സമാന്ത ഒരു ഘട്ടത്തിൽ തെലുങ്ക് സിനിമകളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു. ഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി ലഭിച്ച സമാന്ത പിന്നീട് പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഫാമിലി മാൻ സീരീസ് സീസൺ 2 വിലെ വേഷമാണ് സമാന്തയ്ക്ക് ഇന്ത്യയൊട്ടുക്കും ജനശ്രദ്ധ നേടിക്കൊടുത്തത്. സിതാഡെൽ എന്ന സീരീസിലാണ് സമാന്തയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. വരുൺ ധവാനൊപ്പമാണ് ഈ ബോളിവുഡ് സീരിസിൽ നടി അഭിനയിച്ചത്.

തെലുങ്ക്, തമിഴ് പ്രാെജക്ടുകളിൽ സമാന്തയെ ഇന്ന് കാണാറേയില്ല. അവസാന തെലുങ്ക് ചിത്രം ഖുശി പുറത്തിറങ്ങിയത് 2023 ലാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനി‌ടെയാണ് നടിക്ക് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിക്കുന്നത്. തെന്നിന്ത്യൻ സിനിമകളിൽ കാണാറില്ലെങ്കിലും അവാർഡ് വേദികളിൽ സമാന്ത ഇന്ന് സജീവ സാന്നിധ്യമാണ്. അടുത്തിടെ ഒന്നിലേറെ അവാർഡ് ഷോകളിൽ സമാന്ത സാന്നിധ്യം അറിയിച്ചു.

Samantha

​ഗലാട്ട, ബിഹെെന്റ്വുഡ്സ് തുടങ്ങിയ പ്രമുഖ തമിഴ് മീഡിയകളുടെ പുരസ്കാരവും സമാന്തയ്ക്ക് ലഭിച്ചു. ​ഗെയിം ചേഞ്ചർ ഓഫ് ഇന്ത്യൻ സിനിമയാണ് സമാന്തയ്ക്ക് ലഭിച്ച ഒരു അവാർഡ്. നടി തുടരെ അവാർഡ് വേദികളിലെത്തുന്നതിനെക്കുറിച്ച് റെഡിറ്റിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിതാഡെൽ ഒഴിച്ച് ഒരു പ്രൊജക്ടും സമാന്തയുടേതായി കഴിഞ്ഞ വർഷം വന്നിട്ടില്ല. സിതാഡെൽ ബോളിവു‍ഡ് സീരീസാണ്.

തമിഴിൽ നിന്നും നടിക്ക് ഇതിന് അവാർഡ് നൽകേണ്ടതുണ്ടോ എന്നാണ് നെറ്റിസൺസിന്റെ ചോദ്യം. ലെെം ലെെറ്റിൽ സജീവമായി നിലനിൽക്കാൻ വേണ്ടിയായിരിക്കാം സമാന്ത ഈ ഷോകൾക്ക് എത്തിയതെന്ന് അഭിപ്രായങ്ങളുണ്ട്. ഫാൻസിനോട് ഇടപഴകാൻ ഇഷ്ടപ്പെടുന്നയാളാണ് സമാന്ത. അവാർഡ് ഷോകളിലെല്ലാം ആരാധകരുടെ വലിയ വരവേൽപ്പാണ് സമാന്തയ്ക്ക് ലഭിച്ചത്.

Samantha

അല്ലു അർജുൻ-അറ്റ്ലി കോമ്പിനേഷനിൽ വരാനിരിക്കുന്ന സിനിമ തനിക്ക് ലഭിക്കാൻ വേണ്ടിയുള്ള ശ്രമമായിരിക്കാം സമാന്ത നടത്തുന്നതെന്നും വാദമുണ്ട്. നേരത്തെ അറ്റ്ലിയുടെ ബോളിവുഡ് ചിത്രം ജവാനിലേക്ക് സമാന്തയെ നായികയായി പരി​ഗണിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിം​ഗ് നടന്നില്ല. പകരം നയൻതാര നായികയായെത്തി.

തെലുങ്ക് സിനിമാ ലോകത്ത് സമാന്തയെ കാണാത്തത് നേരത്തെ ചർച്ചയായതാണ്. വിവാഹ മോചനത്തിന് ശേഷമാണ് സമാന്ത തെലുങ്ക് സിനിമകളുടെ എണ്ണം കുറച്ചതെന്ന് വാദമുണ്ട്. തെലുങ്കിലെ വലിയ താര കുടുംബമാണ് സമാന്തയുടെ മുൻ ഭർത്താവ് നാ​ഗ ചെെതന്യയുടേത്. പുഷ്പയിലെ ഡാൻസ് നമ്പറിലും ഖുശി, യശോദ എന്നീ സിനിമകളിലുമാണ് സമാന്തയെ അവസാനമായി തെലുങ്ക് പ്രേക്ഷകർ കണ്ടത്.

മുമ്പ് ചെയ്തത് പോലെ പ്രാധാന്യമില്ലാത്ത റോളുകൾ ചെയ്യാൻ സമാന്ത ഇന്ന് തയ്യാറല്ല. ​ഗ്ലാമർ നായികയിൽ നിന്നും ആക്ഷൻ നായികയായി സമാന്ത ഇന്ന് മാറിയിരിക്കുന്നു. രക്ത് ബ്രഹ്മാണ്ഡ് ആണ് സമാന്തയുടെ അടുത്ത സീരീസ്. ഇതും ഹിന്ദി പ്രൊജക്ടാണ്. രാജ് ആന്റ് ഡികെയാണ് സീരിസീന്റെ മേക്കേർസ്. ആദിത്യ റോയ് കപൂർ, വാമിക ​ഗബ്ബി എന്നിവരും ചിത്രത്തിൽ സമാന്തയ്ക്കൊപ്പം സീരീസിൽ പ്രധാന വേഷം ചെയ്യുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുക. സമാന്തയുടെ പുതിയ പ്രൊജക്ടുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X