സ്ഥിരം പ്രശ്നങ്ങൾ, കലിപ്പിൽ സന്ദീപ് റെഡ്ഡി; ദീപികയെ നായികാ സ്ഥാനത്ത് നിന്ന് മാറ്റുന്നു; കാരണം

സിനിമാ ലോകത്ത് പ്രബല സാന്നിധ്യമായി മാറിയിരിക്കുകയാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. അനിമൽ സിനിമയുടെ വിജയത്തോടെ ബോളിവുഡിലെ വലിയ താരങ്ങൾ പരി​ഗണിക്കുന്ന സംവിധായകനായി സന്ദീപ് റെഡ്ഡി മാറി. അതേസമയം സിനിമകളുടെ ഉള്ളടക്കത്തിന്റെ പേരിൽ വ്യാപക വിമർശനം സംവിധായകന് നേരെ വരുന്നുണ്ട്. സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് പ്രധാന വിമർശനം. എന്നാൽ സന്ദീപ് റെഡ്ഡി ഇത് കാര്യമാക്കുന്നില്ല. വിമർശനങ്ങളെ രൂക്ഷഭാഷയിൽ നേരിടുന്നു. സന്ദീപ് റെ‍ഡ്ഡിയുടെ പുതിയ പ്രൊജക്ട് സ്പിരിറ്റിനെക്കുറിച്ചുള്ള വിവരങ്ങളാണിപ്പോൾ ചർച്ചയാകുന്നത്.

പ്രഭാസ് നായകനാകുന്ന സിനിമയിൽ നേരത്തെ ദീപിക പദുകോണിനെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ ദീപികയെ പ്രൊജക്ടിൽ നിന്നു സന്ദീപ് റെഡ്ഡി ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകൾ. അഭിനയിക്കാൻ ദീപിക വെച്ച നിബന്ധനകളാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. എട്ട് മണിക്കൂറിൽ കൂടുതൽ വർക്ക് ചെയ്യാനില്ലെന്നാണ് ദീപിക പറയുന്നത്. ഷൂട്ട് ചെയ്യുന്ന സമയം മാത്രം നോക്കുമ്പോൾ ആറ് മണിക്കൂറേ നടിയിൽ നിന്ന് ലഭിക്കൂ.

Deepika Padukone  Sandeep Reddy Vanga

വലിയ പ്രതിഫലം ആവശ്യപ്പെട്ട ദിപീക സ്പിരിറ്റിന്റെ ലാഭവിഹിതവും ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഡയലോ​ഗുകൾ തെലുങ്കിൽ പറയാൻ ദീപിക തയ്യാറായില്ല. ദീപികയുമായി തുടരെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതോടെ നടിയെ മാറ്റാൻ സന്ദീപ് റെഡ്ഡി തീരുമാനിച്ചതാണെന്നും പകരം നായികയെ നോക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സന്ദീപ് റെഡ്ഡിയോ ദീപിക പദുകോണോ പ്രചരിക്കുന്ന വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

2024 ൽ സ്പിരിറ്റിന്റെ ഷൂട്ടിം​ഗ് തുടങ്ങാനിരുന്നതാണ്. എന്നാൽ ദീപിക ​ഗർഭിണിയായത് മൂലം ഷൂട്ടിം​ഗ് നീണ്ട് പോയി. നടി ഓഫർ വന്നപ്പോൾ ​ഗർഭിണിയായത് കാരണം പ്രൊജക്ട് നിരസിച്ചതായിരുന്നു. എന്നാൽ ഷൂട്ടിം​ഗ് സമയം മാറ്റി പിന്നീട് സന്ദീപ് റെഡ്ഡി ദീപികയെ സമീപിച്ചു. ഇതോടെയാണ് താരം ചിത്രത്തിൽ ഒപ്പുവെക്കുന്നത്.

Deepika Padukone

2024 സെപ്റ്റംബർ 8 നാണ് ദീപിക മകൾ ദുഅയ്ക്ക് ജന്മം നൽകിയത്. അമ്മയായ ശേഷം ചെറിയ ഇടവേളയിലായിരുന്നു നടി. കൽക്കി 2898 എഡിയാണ് നടിയുടെ ഒ‌ടുവിൽ പുറത്തിറങ്ങിയ സിനിമ. പ്രഭാസാണ് ചിത്രത്തിൽ നായകനായെത്തിയത്. സിനിമ മികച്ച വിജയം നേടി. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മാനസികാരോ​ഗ്യത്തിന് പ്രാധാന്യം നൽകുന്ന ദീപിക പദുകോൺ കൂടുതൽ സമയം ജോലി ചെയ്യുന്നതിനെതിരെ നേരത്തെയും സംസാരിച്ചി‌ട്ടുണ്ട്.

കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്താണ് ദീപിക പദുകോൺ അമ്മയായത്. സ്പിരിറ്റിൽ നിന്നും ദീപിക ഒഴിവാകുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുന്നുണ്ട്. സന്ദീപ് റെഡ്ഡിയുടെ പ്രൊജക്ടിൽ നിന്നും ദീപിക ഒഴിവായത് നന്നായെന്ന് ആരാധകർ പറയുന്നു. സംവിധായകന്റെ മുൻ സിനിമകളിലെല്ലാം നായികാ കഥാപാത്രത്തെ തെറ്റായ രീതിയിലാണ് കാണിച്ചിരുന്നതെന്നും ദീപികയെ അങ്ങനെയാെരു റോളിൽ പ്രേക്ഷകർ സ്വീകരിക്കില്ലെന്നും ഇവർ പറയുന്നു.

അനിമലിൽ രശ്മിക മന്ദാനയാണ് നായികയായെത്തിയത്. ചിത്രത്തിലെ രശ്മികയുടെ കഥാപാത്രത്തെക്കുറിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു. നേരത്തെ അർജുൻ റെഡ്ഡിയെന്ന സിനിമയുടെ പേരിലും സന്ദീപ് റെ‍ഡ്ഡി വിമർശിക്കപ്പെട്ടതാണ്. ഈ സിനിമ കബീർ സിം​ഗ് എന്ന പേരിൽ സംവിധായകൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. അപ്പോഴും വ്യാപക വിമർശനം വന്നു. എന്നാൽ തന്റെ സിനിമ എങ്ങനെ ചെയ്യണമെന്നത് തന്റെ ഇഷ്ടമാണെന്നാണ് സന്ദീപ് റെഡ്ഡി വാങ്ക പറയുന്നത്.

More from Filmibeat

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X