മൃണാളിനി രവിയുമായി കൃഷിന് അടുപ്പം?, നടി സംഗീത വിവാഹമോചനത്തിലേക്ക്?, ഭർത്താവിന്റെ പേര് നീക്കം ചെയ്തു!
നടിയും നർത്തകിയും ടെലിവിഷൻ അവതാരകയും റിയാലിറ്റി ഷോ ജഡ്ജായുമെല്ലാം തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി സംഗീത. സമ്മർ ഇൻ ബെത്ലഹേമിലെ ജയറാമിന്റെ കസിനായും ദീപസ്തംഭം മഹാശ്ചര്യത്തിൽ ദിലീപിന്റെ നായികയായുമെല്ലാമാണ് മലയാളികൾക്ക് സംഗീതയെ പരിചയം. 1990കളുടെ തുടക്കത്തിലാണ് നടി അഭിനയരംഗത്തേക്ക് എത്തുന്നത്. ചെന്നൈയിലാണ് ജനിച്ച് വളർന്നതെങ്കിലും മലയാളത്തിലൂടെയായിരുന്നു സംഗീതയുടെ അരങ്ങേറ്റം. ഗംഗോത്രിയായിരുന്നു ആദ്യ സിനിമ.
തുടക്കകാലത്ത് സംഗീതയുടെ സ്ക്രീൻ നെയിം രസിക എന്നായിരുന്നു. മലയാളത്തിൽ രണ്ട് സിനിമകൾ ചെയ്തശേഷമാണ് അന്യഭാഷകളിലേക്ക് സംഗീതയ്ക്ക് അവസരം വരുന്നത്. മലയാളത്തിനുശേഷം തെലുങ്കിലും കന്നഡയിലും സംഗീത സിനിമകൾ ചെയ്തു. പിന്നീടാണ് മാതൃഭാഷയായ തമിഴിൽ നിന്നും സംഗീതയ്ക്ക് അവസരം ലഭിക്കുന്നത്. മുരളിക്കും സൂര്യയ്ക്കും ഒപ്പമായിരുന്നു ആദ്യ സിനിമ.

സംഗീതയുടെ പേര് കേൾക്കുമ്പോൾ തന്നെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഓർമ വരുന്ന സിനിമ വിക്രം നായകനായ പിതാമഗനാണ്. സംഗീത ചെയ്ത ഏറ്റവും ചലഞ്ചിങ് കഥാപാത്രമായിരുന്നു പിതാമഗനിലേത്. ജയറാമിന്റെ നായികയായി മാജിക് ലാംപാണ് അവസാനമായി മലയാളത്തിൽ സംഗീത ചെയ്ത സിനിമ. വാരിസ്, തമിഴ് അരസൻ എന്നിവയാണ് അവസാനമായി സംഗീത ചെയ്ത സിനിമകൾ.
സോഷ്യൽമീഡിയയിൽ സജീവമായ സംഗീതയാണിപ്പോൾ തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. അതിന് കാരണം ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ പേരിൽ നടി പേര് മാറ്റി എന്നതാണ്. കഴിഞ്ഞ ദിവസം വരെ ഭർത്താവ് കൃഷിന്റെ പേര് സ്വന്തം പേരിനൊപ്പം സംഗീത ചേർത്ത് വെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അത് നീക്കം ചെയ്ത് ഓഫീഷ്യൽ നെയിമായ സംഗീത ശാന്താറാം എന്നാക്കി മാറ്റി. ശാന്താറാം എന്നത് നടിയുടെ അച്ഛന്റെ പേരാണ്.
മാത്രമല്ല അടുത്തിടെയായി ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളൊന്നും സോഷ്യൽമീഡിയയിൽ പങ്കിടാറില്ല. മകൾക്കൊപ്പമുള്ള ചിത്രങ്ങളും സിംഗിൾ ഫോട്ടോസും റീലുകളുമാണ് പങ്കുവെയ്ക്കുന്നത്. വിവാഹമോചനത്തിന് ഒരുങ്ങുന്ന സെലിബ്രിറ്റികൾ ആദ്യം ചെയ്യുന്ന കാര്യമാണ് സോഷ്യൽമീഡിയ പേജിൽ നിന്ന് പങ്കാളിയുടെ പേര് നീക്കം ചെയ്യുക എന്നത്.
നടി സാമന്തയും നാഗചൈതന്യയുമായി വേർപിരിയാൻ തീരുമാനിച്ചപ്പോൾ ആദ്യം ചെയ്തത് പേരിനൊപ്പം ചേർത്തിരുന്ന നാഗചൈതന്യയുടെ കുടുംബപേര് വെട്ടി മാറ്റി. അതോടെയാണ് ഇരുവരും വേർപിരിയാൻ പോവുകയാണോയെന്ന സംശയം ആരാധകർക്കുണ്ടായത്. ചർച്ചകൾ വർധിച്ചപ്പോൾ ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചുള്ള പ്രസ്താവന ഇറക്കി. ഇത് തന്നെ സംഗീതയുടേയും കൃഷിന്റേയും കാര്യത്തിൽ സംഭവിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.

സംഗീത സോഷ്യൽമീഡിയയിൽ പേര് മാറ്റിയത് റെഡ്ഡിറ്റിലും ചർച്ച വിഷയമായി. നടി മൃണാളിനി രവിയുമായി കൃഷിന് അടുപ്പമുള്ളതായി തമിഴകത്ത് ഗോസിപ്പുകൾ പ്രചരിക്കുന്നതായി ചിലർ റെഡ്ഡിറ്റിൽ കുറിച്ചു. വിജയ് ബാലകൃഷ്ണൻ എന്ന കൃഷ് തെന്നിന്ത്യയിൽ അറിയപ്പെടുന്ന പിന്നണി ഗായകനാണ്. ഇരുവർക്കും ഒരു മകളുണ്ട്. നാൽപ്പത്തിയേഴുകാരനായ കൃഷ് തിരുച്ചിറപ്പള്ളി സ്വദേശിയാണ്.
2009 ഫെബ്രുവരി ഒ്ന്നിന് തിരുവണ്ണാമലയിലെ അണ്ണാമലൈയർ ക്ഷേത്രത്തിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് കൃഷ് നടി സംഗീതയെ വിവാഹം കഴിച്ചത്. വൈകാതെ ഇരുവർക്കും മകൾ പിറക്കുകയായിരുന്നു. ചില സിനിമകളിൽ ചെറിയ റോളുകളും കൃഷ് ചെയ്തിട്ടുണ്ട്. കുറച്ച് നാളുകൾ മുമ്പ് അമ്മയുമായുണ്ടായിരുന്ന പ്രശ്‌നങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ വിഷമം പ്രകടിപ്പിച്ച് നടി എത്തിയിരുന്നു.
വാര്‍ധക്യകാലത്ത് തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും വീട് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നെല്ലാം ആരോപിച്ച് നടിയുടെ അമ്മ സ്ത്രീകള്‍ക്കായുള്ള തമിഴ്‌നാട് സംസ്ഥാന സംഘത്തില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് അമ്മ കാരണം താൻ അനുഭവിച്ച ദുരിതങ്ങൾ നടി വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











